Saturday, 16 October 2021

സ്കൂൾബസുകളെല്ലാം കട്ടപ്പുറത്ത്റോഡിലിറക്കണമെങ്കിൽ വേണംലക്ഷങ്ങൾ



സ്കൂൾബസുകളെല്ലാം കട്ടപ്പുറത്ത്
റോഡിലിറക്കണമെങ്കിൽ വേണം
ലക്ഷങ്ങൾ
  
കൊല്ലം :ഒന്നരവർഷത്തെ കാത്തിരിപ്പിന് ശേഷം വിദ്യാലയങ്ങൾ വീണ്ടും തുറക്കുന്നതിനുള്ള ഒരുക്കങ്ങൾ ആരംഭിക്കുമ്പോൾ പ്രധാനാധ്യാപകരും പി ടി എ  കമ്മിറ്റികളും ആശങ്കയിലേക്ക്.
വിദ്യാലയങ്ങളിൽ ഏർപ്പെടുത്തേണ്ട സൗകര്യങ്ങൾക്കും മറ്റ് സംവിധാനങ്ങൾക്കുമുള്ള പണം കണ്ടെത്തേണ്ടതിനെക്കുറിച്ചാണ് ആശങ്ക. ഒട്ടുമിക്ക സർക്കാർ സ്‌കൂളുകളിലും പുതിയ കെട്ടിടങ്ങളും ക്ലാസ് മുറികളും സജ്ജമായിട്ടുണ്ടെങ്കിലും കോവിഡ് പ്രോട്ടോക്കോളനുസരിച്ചുള്ള സംവിധാനങ്ങളൊരുക്കാൻ ആവശ്യമായി വരുന്ന സാമ്പത്തിക ചെലവ് കണ്ടെത്താനുള്ള ഓട്ടത്തിലാണ് ഇവർ. വിദ്യാർഥികളെ വീടുകളിൽനിന്ന്‌ സുരക്ഷിതരായി സ്‌കൂളുകളിലെത്തിക്കുന്നതിനുള്ള വാഹന സൗകര്യമൊരുക്കുന്നതാണ് ഇതിൽ ഏറ്റവും വെല്ലുവിളി നിറഞ്ഞത്. നിലവിലുള്ള സ്‌കൂൾ ബസുകൾ നിരത്തിലിറക്കണമെങ്കിൽ നല്ലൊരു തുക കണ്ടെത്തണം.ഒന്നരവർഷത്തോളമായി കട്ടപ്പുറത്ത് കയറ്റിയിട്ടുള്ള ബസുകളുടെ ടയറുകളും ബാറ്ററിയും ജി പി എസ്  സംവിധാനങ്ങളുമെല്ലാം തകരാറിലാണ്. ഇതെല്ലാം അറ്റകുറ്റപ്പണികൾ നടത്തി പെയിന്റിങ്ങും മറ്റും ചെയ്ത് ആർ
ടി ഓഫീസിലെ സർട്ടിഫിക്കറ്റും വാങ്ങി സർവീസ് നടത്താൻ തയ്യാറാക്കണമെങ്കിൽ നല്ലൊരു ഫണ്ട് വേണ്ടിവരും. ഇതിനു പുറമേ ക്ലാസ് മുറികളും പരിസരവും ശുചീകരിക്കാനും മറ്റുമുള്ള പണവും കണ്ടെത്തേണ്ടതുണ്ട്.

ഓൺലൈൻ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് മൊബൈൽ ഫോണും മറ്റ് സംവിധാനങ്ങളുമൊരുക്കുന്നതിനായി അതത് പ്രദേശങ്ങളിൽനിന്ന്‌ പരമാവധി സഹായമാണ് അധ്യാപകരും പി ടി എ യും ചേർന്ന് വാങ്ങിയിരുന്നത്.
ഇനിയും ഇവരുടെ മുന്നിൽ പോകാനാവാത്ത അവസ്ഥയാണ് പല സ്‌കൂളുകൾക്കും.വിദ്യാലയ ഒരുക്കങ്ങളുടെ ചെലവുകളിൽ
അധ്യാപകർക്കും പി ടി എ ക്കും ആശങ്ക

@ സ്വകാര്യസ്കൂൾ മാനേജ്മെന്റുകളും ആശങ്കയിലാണ്
വലുതും ചെറുതുമായ സ്വകാര്യ സ്കൂൾ മാനേജ്മെന്റുകളും വാഹനങ്ങൾ നന്നാക്കുന്നതിനുള്ള സാമ്പത്തികം കണ്ടെത്തുന്നതിനുള്ള നെട്ടോട്ടത്തിലാണ് ഡ്രൈവർമാരും സഹായികളും 
മറ്റ് ജോലികൾ തേടിപോയി ഇവരെയെല്ലാം കണ്ടെത്തി പുതിയ രീതിയിൽ വാഹനങ്ങൾ ഓടിക്കണമെങ്കിൽ വൻ തുക കണ്ടെത്തണം.

@  'സ്റ്റുഡന്റ്സ് ട്രാൻസ്പോർട്ടേഷൻ പ്രോട്ടോക്കോൾ' കടുകട്ടി 


സ്കൂൾ വാഹനങ്ങളിൽ സ്റ്റുഡന്റ്സ് ട്രാൻസ്പോർട്ടേഷൻ പ്രോട്ടോക്കോൾ നടപ്പാക്കാൻ നടപടികളുമായി ഗതാഗതവകുപ്പും പോലീസും നീക്കം തുടങ്ങി. ബസുകളിൽ തെർമൽ സ്കാനറും സാനിറ്റൈസറും ഉണ്ടാവണം. എല്ലാ വിദ്യാർഥികളും ഹാൻഡ് സാനിറ്റൈസർ കരുതണമെന്നും ഒരു സീറ്റിൽ ഒരു കുട്ടി മാത്രം യാത്ര ചെയ്യുന്ന രീതിയിൽ ക്രമീകരിക്കണമെന്നും നിന്നു കൊണ്ടുള്ള യാത്ര അനുവദിക്കരുതെന്നും നിർദേശിച്ചിട്ടുണ്ട്. എല്ലാ കുട്ടികളും മാസ്ക് ധരിക്കണമെന്നും സാമൂഹിക അകലം പാലിച്ച് പരസ്പരമുള്ള സ്പർശനം ഒഴിവാക്കണമെന്നും ഗതാഗത വകുപ്പ് സ്കൂളിൽ നൽകിയ മാർഗ്ഗരേഖയിൽ പറയുന്നു. ഒപ്പം തന്നെ 
ഡ്രൈവർമാരും ബസ് അറ്റൻഡർമാരും രണ്ട് ഡോസ് വാക്സിൻ എടുക്കേണ്ടതും അവരുടെ താപനില എല്ലാ ദിവസവും പരിശോധിച്ച് പ്രത്യേക രജിസ്റ്ററിൽ രേഖപ്പെടുത്തേണ്ടതുമാണ്. പനിയോ ചുമയോ മറ്റ് രോഗലക്ഷണങ്ങളോ ഉള്ള വിദ്യാർത്ഥികൾക്ക് യാത്ര അനുവദിക്കരുതെന്നും ഗതാഗത വകുപ്പിന്റെ നിർദ്ദേശങ്ങളിലുണ്ട്.
വാഹനത്തിൽ എസിയും തുണി കൊണ്ടുള്ള സീറ്റ് കവറും കർട്ടനും പാടില്ല. ഈ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുവാൻ സ്കൂൾ അധികൃതർ കുട്ടികളെ പ്രേരിപ്പിക്കണമെന്നും ഓരോ ദിവസവും യാത്ര അവസാനിക്കുമ്പോൾ അണുനാശിനിയോ സോപ്പ് ലായനിയോ ഉപയോഗിച്ച് വാഹനങ്ങൾ കഴുകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. സ്കൂൾ ട്രിപ്പിനായി മറ്റ് കോൺട്രാക്ട് ക്യാരേജ് വാഹനങ്ങൾ ഉപയോഗിക്കുന്നുണ്ടെങ്കിൽ അത്തരം വാഹനങ്ങളും മോട്ടോർ വാഹന വകുപ്പിന്റെ നിർദേശങ്ങൾ പാലിക്കുന്നതായി ബന്ധപ്പെട്ട സ്കൂൾ അധികൃതർ ഉറപ്പുവരുത്തണമെന്നും നിർദ്ദേശങ്ങളിൽ പറയുന്നു.
ഒക്ടോബർ 20 ന് മുമ്പ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ സ്കൂളുകളിൽ നേരിട്ടെത്തി വാഹനങ്ങളുടെ യാന്ത്രിക ക്ഷമതാ പരിശോധന പൂർത്തിയാക്കും. ഫിറ്റ്നസ് പരിശോധന പൂർത്തിയാക്കി ട്രയൽ റണ്ണിനു ശേഷം മാത്രമേ വിദ്യാർത്ഥികളുടെ യാത്രയ്ക്കായി വാഹനം ഉപയോഗിക്കാവൂ. പരിശോധന പൂർത്തിയാക്കിയ വാഹനങ്ങൾക്ക് മോട്ടോർ വാഹന വകുപ്പ് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകും. സർട്ടിഫിക്കറ്റ് വാഹനത്തിൽ സൂക്ഷിക്കുകയും വേണം.

@ പോലിസ് പരിശോധന 

 ഉപയോഗിക്കാതെ കിടക്കുന്ന സ്കൂൾ വാഹനങ്ങളുടെ അറ്റകുറ്റപണികൾ കൃത്യമായി നടക്കുന്നുവെന്ന് ഉറപ്പാക്കാൻ പോലീസ് സ്റ്റേഷൻ തലത്തിൽ സംവിധാനം ഒരുക്കും. സ്കൂളുകളുമായി ബന്ധപ്പെട്ട് സ്റ്റേഷൻ ഹൗസ് ഓഫീസർമാർ ഇക്കാര്യം ഉറപ്പ് വരുത്തും. സ്കൂൾ വാഹനങ്ങളിലെ ഡ്രൈവർമാർ, കണ്ടക്ടർമാർ, ആയമാർ എന്നിവർക്ക് സ്റ്റഷൻ ഹൗസ് ഓഫീസർമാർ പ്രത്യേക പരിശീലനം നൽകും. കുട്ടികളുമായി യാത്ര ചെയ്യുമ്പോൾ പാലിക്കേണ്ട കോവിഡ് സുരക്ഷാ നടപടികൾ സംബന്ധിച്ചായിരിക്കും പരിശീലനം നൽകുകയെന്നും.
വിദ്യാലയങ്ങൾക്ക് സമീപമുള്ള അശാസ്ത്രീയമായ പാർക്കിങ് ഒഴിവാക്കി ട്രാഫിക് ക്രമീകരണം ഏർപ്പെടുത്തും ഒപ്പം തന്നെ വിദ്യാലയങ്ങൾക്ക് മുന്നിൽ കൂട്ടംകൂടാൻ ആരെയും അനുവദിക്കുകയില്ല എന്നും പോലിസ് അധികാരികൾ പറഞ്ഞു.

 

No comments:

Post a Comment