Sunday, 10 October 2021

സൂക്ഷിക്കൂ... തട്ടിപ്പാണ് : സൂക്ഷിക്കൂ... തട്ടിപ്പാണ്


10Oct2021

സംസ്ഥാനത്ത് പ്രതിമാസം ശരാശരി ഇരുനൂറ് പേരുടെ പണം ഇത്തരത്തിൽ പോവുന്നതായാണ് സൈബർപോലീസിൽനിന്നുള്ള വിവരം. ഫോണിൽ എസ്.എം.എസ്. ആയി വരുന്ന സന്ദേശങ്ങളാണ് തട്ടിപ്പിന്റെ തുടക്കം. അക്കൗണ്ട് ബ്ലോക്ക് ചെയ്തിരിക്കുകയാണെന്നും പുനഃസ്ഥാപിക്കാൻ ഒപ്പം ചേർത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യണമെന്നും ആണ് സന്ദേശത്തിലുണ്ടാവുക.

ക്ലിക്ക് ചെയ്താൽ എസ്.ബി.ഐ.യുടേതെന്ന് തോന്നിപ്പിക്കുന്ന ഒരു സൈറ്റിലേക്കാണ് പോവുക. ആധാർ, പാൻ എന്നീ വിവരങ്ങൾ ആദ്യം ആവശ്യപ്പെടും. തുടർന്ന് നെറ്റ് ബാങ്കിങ്ങിന്റെ യൂസർ ഐ.ഡി., പാസ്‌വേഡ് എന്നിവ ചോദിക്കും. ഇത് കൊടുത്തു കഴിയുമ്പോൾ ഒ.ടി.പി. വരും. ഫോൺനമ്പർ വാലിഡേറ്റ് ചെയ്യാനുള്ളതാണിത്. അത് നൽകുമ്പോൾ അടുത്ത ഒ.ടി.പി. വരും. ഈ ഒ.ടി.പി. ബാങ്കിൽനിന്ന്‌ ഉള്ളതായിരിക്കും. പണം പിൻവലിക്കാനുള്ള അനുമതി തേടിയുള്ളതാണിത്. ഒ.ടി.പി. നമ്പരുള്ള സന്ദേശം വായിച്ചാൽ ഇത് മനസ്സിലാവും. പക്ഷേ, എല്ലാവരുടെയും ശ്രദ്ധ നമ്പരിൽ മാത്രമായിരിക്കും. നമ്പർ സബ്മിറ്റ് ചെയ്യുന്നതോടെ പണം പിൻവലിക്കപ്പെടുകയും ചെയ്യും. 20,000 രൂപയാണ് ഒരു ഒ.ടി.പി.യിൽ പിൻവലിക്കുക. പണം പോയതിനു പിന്നാലെ അടുത്ത ഒ.ടി.പി.യും വരും . ബാക്കിയുള്ള പണത്തിനു വേണ്ടിയാണിത്. ആദ്യം പണം പോയത് അറിയാത്തവർ വീണ്ടും ഒ.ടി.പി. കൊടുത്താൽ വീണ്ടും തട്ടിപ്പിന് ഇരയാവും.

പരാതികിട്ടുന്ന മുറയ്ക്ക്്് സൈബർപോലീസ് വൈബ് സൈറ്റുകൾ ബ്ലോക്ക് ചെയ്യിക്കുന്നുണ്ട്. എന്നാൽ, തട്ടിപ്പുകാർ മറ്റൊരു സൈറ്റ് ഉണ്ടാക്കുകയാണ് ചെയ്യുന്നത്. മെസേജ് വന്ന നമ്പരുകൾ പരിശോധിച്ചതിൽ 90 ശതമാനവും ഡെൽഹിയിലെ വിലാസമാണ് കാണിക്കുന്നത്. ബംഗാൾ, അസം എന്നിവിടങ്ങളിൽനിന്നുള്ള നമ്പരുകളും ഉണ്ട്്

No comments:

Post a Comment