Saturday, 23 October 2021

മീനാട് ഏലാ മതിൽ കെട്ടി നികത്താൻ നീക്കം

മീനാട് ഏലാ മതിൽ കെട്ടി നികത്താൻ നീക്കം 
ചാത്തന്നൂർ: മീനാട് ഏലായ്ക്ക് മതിൽ കെട്ടി നികത്താൻ നീക്കം തുടങ്ങി.
പഞ്ചായത്ത്‌ വില്ലേജ് അധികൃതരുടെ ഒത്താശയോടെ 
ചാത്തന്നൂർ തോടിനും മീനാട് ഏലായ്ക്കും മധ്യ മതിൽ കെട്ടി തിരിച്ചു ഏലാ നികത്താനുള്ള നീക്കം തുടങ്ങിയിരിക്കുന്നത്.ഏക്കർ കണക്കിന് വരുന്ന മീനാട് ഏലാ അടുത്തിടെ ഭൂമാഫിയയുടെ കൈവശമെത്തിയതോടെയാണ് ഏലാ നികത്താനുള്ള നീക്കം തുടങ്ങിയത് ചാത്തന്നൂർ തോടിനോട്‌ ചേർന്ന് കിടക്കുന്ന ഇ പ്രദേശം പോളച്ചിറ ഏലായുടെ ഭാഗമായി പരിസ്ഥിതി ലോലപ്രദേശമാണ് ഒപ്പം കൃഷി വകുപ്പിന്റെ ഡേറ്റാ ബാങ്കിൽ നെൽകൃഷി ചെയ്യുന്ന ഏലാഭൂമിയുമാണ്. മഴകാലമായാൽ തോട്ടിലെ ജലനിരപ്പ് ഉയരുബോൾ വെള്ളം ഏലായിലേക്ക് ഒഴുകുന്നതിനും ഏലായിലേക്ക് കൃഷിയ്ക്ക് ആവശ്യമായ വെള്ളം കൊണ്ട് പോകുന്നതിനുമുള്ള ഓവ് ചാലുകൾ എല്ലാം തന്നെ അടച്ചു കൊണ്ടാണ് മതിൽ കെട്ടുന്നത് മതിൽ കെട്ടുന്നത് തടയണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് നാട്ടുകാർ പഞ്ചായത്തിനും വില്ലേജ് അധികൃതർക്കും പരാതി നൽകിയെങ്കിലും ആരും തന്നെ സംഭവസ്ഥലം സന്ദർശിക്കാനോ നടപടിയെടുക്കാനോ തയ്യാറായിട്ടില്ല. പരമ്പരാഗതമായി നെൽകൃഷി നടത്തി വന്ന ഇ കൃഷി ഭൂമി സംരഷിക്കണമെന്നാണ് നാട്ടുകാരുടെയും കർഷകരുടെയും ആവശ്യം. നെൽവയൽ സംരക്ഷണ. നിയമപ്രകാരം മതിൽ നിർമ്മാണം തടഞ്ഞു പ്രദേശം അളന്നു തിരിച്ചു മതിൽ പൊളിച്ചു പൂർവ്വ സ്ഥിതിയിലാക്കണമെന്നാണ് നാട്ടുകാരുടെയും കർഷകരുടെയും ആവശ്യം.
പടം:ചാത്തന്നൂർ തൊടിന് സമീപം ഏലായ്ക്ക് മതിൽ കെട്ടുന്നു.

No comments:

Post a Comment