Sunday, 17 October 2021

ജില്ലയിൽ ശക്തമായ മഴ തുടരുന്നു മഴയെത്തുടർന്ന് വ്യാപക നാശം.

കൊല്ലം: ജില്ലയിൽ ശക്തമായ മഴ തുടരുന്നു  മഴയെത്തുടർന്ന് 
വ്യാപക നാശം.
വെള്ളിയാഴ്ച രാത്രി തുടങ്ങിയ മഴയെ തുടര്‍ന്ന് കൊല്ലം നഗരത്തില്‍ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു.  ജില്ലയിലെ തീരപ്രദേശങ്ങളിൽ ശക്തമായ കടലേറ്റം 
കായലുകളിലും നദികളിലും ജലനിരപ്പ് ഉയർന്നു. മലയോരമേഖലകളിലും ശക്തമായ മഴ തുടരുകയാണ്. വീടുകൾ തകർന്നു കൃഷി നശിച്ചു 
കടല്‍ പ്രക്ഷുബ്ധമായത് മൂലം 
 മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി.ഇത്തിക്കരയാറിൽ 
 കാര്യമായ രീതിയില്‍ ജലനിരപ്പ് ഉയരുന്നുണ്ട്. ജാഗ്രത നിര്‍ദേശത്തിന് തൊട്ടടുത്തെത്തിയിട്ടുണ്ട് കൊല്ലത്തിന്റെ മലയോര മേഖലകളില്‍ വെള്ളിയാഴ്ച രാത്രി മുതല്‍ മഴ തുടരുന്നുണ്ട്. കൊല്ലം-തിരുമംഗലം ദേശീയപാതയില്‍ മരം കടപുഴകിയതിനെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു.


@ ആദിച്ചനല്ലൂർ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളം കയറി
തുടർച്ചയായി പെയ്തു കൊണ്ടിരിക്കുന്ന 
ശക്തമായ മഴയെ തുടർന്ന് ആദിച്ചനല്ലൂർ പതിനൊന്നാം വാർഡിന്റെ കൈതക്കുഴി, പെരുമാൾക്കുന്ന് കോളനിഭാഗം പ്രദേശങ്ങളിൽ വീടുകളിൽ വെള്ളം കയറുകയും മതിൽ ഇടിഞ്ഞുവിഴുകയും ചെയ്തു.തുടർന്ന് ആൾക്കാരെ
ആദിച്ചനല്ലൂർ സർക്കാർ യു. പി 
സ്കൂളിൽ പ്രവർത്തിക്കുന്ന 
ദുരിതാശ്വാസ ക്യാമ്പിലേക്കും ബന്ധു വീടുകളിലേക്കും മാറ്റി.
ചാത്തന്നൂർ പഞ്ചായത്തിലെ 
മീനാട് തൊടിയിൽ വീട്ടിൽ ഗായത്രിയുടെ വീടിന്റെ അടുക്കളഭാഗം കഴിഞ്ഞ വെള്ളിയാഴ്ച രാത്രി പൂർണ്ണമായും തകർന്നു, മീനാട് തൊടിയിൽ വീട്ടിൽ ബിജുലാലിന്റെ വീടിന്റെ അടുക്കള പൂർണ്ണമായും തകർന്നു വീട് ഏത് നിമിഷവും തകർന്നു വീഴുന്ന അവസ്ഥയിലാണ് ഇവിടെ കിണറൂം അപകടാസ്ഥായിലാണ്.
കാലാവർഷ കെടുതിയിൽ വീട്  തകർന്നു വീണു, കല്ലുവാതുക്കൽ പഞ്ചായത്തിലെ 
വേളമാനൂർ  സൂചിപ്പാറ ഗോമതി  മോഹനന്റെ  വീടിന്റ അടുക്കളഭാഗം പൂർണ്ണമായും തകർന്നു

പടം:ചാത്തന്നൂർ പഞ്ചായത്തിലെ മീനാട് തൊടിയിൽ വീട്ടിൽ പ്രിയങ്കയുടെ വീട് തകർന്ന നിലയിൽ.

 
@ വെള്ളക്കെട്ടിന്റെ ദുരിതമൊഴിയാതെ കൊല്ലം- തിരുവനന്തപുരം ദേശിയപാതയോരം 

കൊല്ലം: അല്പനേരം മഴപെയ്താൽ പോലും മുട്ടോളം ഉയരത്തിൽ വെള്ളക്കെട്ട്, വാഹനങ്ങൾ കടന്നുപോകവെ റോഡരികിലെ കടകളിലേക്ക് ഇരച്ചെത്തുന്ന വെള്ളം ഒഴിവാക്കാൻ പാടുപെടുന്ന വ്യാപാരികൾ,
കടകളിലേക്ക്  വെള്ളക്കെട്ട് മറികടന്ന് എത്തിപ്പെടാനാവാതെ വലയുന്നവർ
കൊല്ലം തിരുവനന്തപുരം ദേശീയപാതയിലെ 
സ്ഥിരം കാഴ്ചയാണിത്. 
നൂറുകണക്കിന് ആളുകളും വാഹനങ്ങളും ദിനംപ്രതി കടന്നുപോവുന്ന ദേശീയപാതയിൽ   മഴക്കാലങ്ങളിൽ വെള്ളക്കെട്ടിലൂടെയല്ലാത്ത ഒരു യാത്ര സ്വപ്‌നം മാത്രമായി അവശേഷിക്കുകയാണ്.

@ മണ്ണ് നിറഞ്ഞ് ഓടകളും കലുങ്കുo 
ആളെത്താതെ കടകൾ

ശാസ്ത്രീയമല്ലാത്ത ട്രെയിനെജ് സംവിധാനവും ദേശിയ പാതകളിൽ ഉള്ള 
കലുങ്കിന്റെ ശോച്യാവസ്ഥയും കാരണം മഴവെള്ളവും ഓവിലെ മലിനജലവുമെല്ലാം കൂടിക്കലർന്നാണ് ഇവിടെ വെള്ളക്കെട്ട് രൂപപ്പെടുന്നത്.
 ആഴംകുറഞ്ഞ ഓടകളിൽ ചെളിനിറഞ്ഞ് കിടക്കാൻ തുടങ്ങിയിട്ട് കാലമേറെയായി റോഡിന് കുറുകെയുള്ള
വെള്ളം ഒഴുകി പോകേണ്ട 
കലുങ്കുകൾ ചെളിനിറഞ്ഞ് അടഞ്ഞുകിടക്കുന്നു അത് കൊണ്ട് തന്നെ കടകളിലെ 
 പ്രവേശനമാർഗത്തോട് ചേർന്ന് വെള്ളം ഉയരുന്നതിനാൽ റോഡിലൂടെ ചെറിയവാഹനങ്ങൾ പോയാൽ പോലും നടപ്പാതയ്ക്ക് തൊട്ടരികിലെ കടകൾക്കുള്ളിലേക്ക് വെള്ളമെത്തും.
ദേശീയപാതാ നവീകരണപദ്ധതിയിൽ ഉൾപ്പെടുത്തി വെള്ളക്കെട്ട് ശാശ്വതമായി പരിഹരിക്കാൻ വഴിയൊരുക്കുമെന്നാണ് പൊതുമരാമത്ത് എൻ.എച്ച്. വിഭാഗം അധികൃതർ നൽകുന്ന വാഗ്ദാനം. ഓവുചാലിൽനിന്ന് ചെളി നീക്കംചെയ്തും ആവശ്യമുള്ള സ്ഥലങ്ങളിൽ ചെരിവ് നൽകിയും കലുങ്കുനവീകരിച്ചുമാണ് പ്രശ്നം പരിഹരിക്കുക. മുമ്പ് പലതവണ ശ്രദ്ധയിൽപ്പെടുത്തിയതാണെന്നിരിക്കെ, ഇക്കാര്യത്തിൽ ഇത്തവണയെങ്കിലും ഉറപ്പ് പാലിക്കപ്പെടണമേയെന്ന പ്രാർഥനയിലാണ് വ്യാപാരികളും നാട്ടുകാരും



@ വ്യാപക കൃഷിനാശം
   
ചാത്തന്നൂർ: കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴ മുക്കിയത്‌ ഏക്കർ കണക്കിന് നെൽകൃഷിയും മറ്റ് വിളകളും നശിച്ചു.

ചാത്തന്നൂർ പഞ്ചായത്തിലെ കുറുങ്ങൽ 
ഏലയിൽ കർഷകകർ 
വിത്തിറക്കിയതെല്ലാം നശിച്ചുപോയി. കൂടാതെ വിത്തിറക്കാൻ പാടശേഖരം ഒരുക്കിയവർക്കും മഴ തിരിച്ചടിയായി.
ചിറക്കരയിലെ കുഴിപ്പിൽ 
പാടശേഖരത്തിൽ വെള്ളം കയറി പുഞ്ചകൃഷിക്കായി വിത്ത് വിതച്ചിരുന്നത് മുഴുവൻ നശിച്ചു. ഒരാഴ്ച മുമ്പാണ് കർഷകർ പലയിടത്തും കൃഷിയിറക്കിയത്. 



No comments:

Post a Comment