Sunday, 10 October 2021

1997-ൽ തുടങ്ങിയ ചാത്തന്നൂർ കെ എസ് ആർ ടി സി ഡിപ്പോ ഇപ്പോൾ തകർച്ചയുടെ വക്കിലാണ്

ചാത്തന്നൂർ : 1997-ൽ തുടങ്ങിയ ചാത്തന്നൂർ കെ എസ് ആർ ടി സി ഡിപ്പോ ഇപ്പോൾ തകർച്ചയുടെ വക്കിലാണ്.  ഡിപ്പോയിൽ 60 ഷെഡ്യൂളുകൾ ഓപ്പറേറ്റ് ചെയ്തിരുന്ന 
ഡിപ്പോയിൽ ഇപ്പോൾ 35 ൽ താഴെ ഷെഡ്യൂളുകളാണ് ഓപ്പറേറ്റ് ചെയ്യുന്നത്.
 2020ജനുവരിയിൽ 45സർവീസ് വരെ ഓപ്പറേറ്റ് ചെയ്തിരുന്നു.ഇപ്പോൾ ഏഴ് ഫാസ്റ്റ് പാസഞ്ചർ ബസുകളും 28ഓർഡിനറി ബസുകളുമാണ് ഇപ്പോൾ ഓപ്പറേറ്റ് ചെയ്യുന്നത്. കൊല്ലം സോണിൽ ലാഭകരമായി പ്രവർത്തിച്ചു വന്നിരുന്ന ഡിപ്പോയിൽ 
രണ്ട് വർഷം മുൻപ് വരെ 
ദിനംപ്രതി ആറു മുതൽ ഏഴ് ലക്ഷത്തോളം രൂപ വരെ കളക്‌ഷൻ ചെയ്യപ്പെടുന്നതും ലാഭകരമായി പ്രവർത്തിച്ചിരുന്ന ഡിപ്പോയിൽ ഇപ്പോൾ മൂന്ന് ലക്ഷം മുതൽ മൂന്നര ലക്ഷം വരെയാണ് വരുമാനം.260ഓളം തൊഴിലാളികൾ ഡിപ്പോയിൽ പണിയെടുക്കുന്നുണ്ട് 102കൺക്ട്രകർമാരും 79ഡ്രൈവർമാരും 28വർക്ക്‌ഷോപ്പ് ജീവനക്കാരും ഏഴ് സെക്യൂരിറ്റി ജീവനക്കാരുമാണ് ബാക്കിയുള്ളവർ ഓഫിസ് സ്റ്റാഫുകളുമാണ്. രണ്ട് വർഷം മുൻപ് വരെ 320സ്റ്റാഫുകൾ ഉണ്ടായിരുന്ന ഡിപ്പോയിലാണ് ഇപ്പോൾ 260പേരായി കുറഞ്ഞിരിക്കുന്നത്.
ചാത്തന്നൂരിൽനിന്ന്‌ ആറ്റിങ്ങൽ-കൊല്ലം,കൊട്ടിയം -അഞ്ചൽ, പാരിപ്പള്ളി -കൊട്ടാരക്കര, ബൈപാസ് വഴിയുള്ള ചെയിൻ സർവീസ്എല്ലാം നിർത്തി.ഇ ബസുകൾ എല്ലാം മറ്റ് ഡിപ്പോകളിലേക്ക്‌ മാറ്റി.ഗ്രാമിണ മേഖലയിലെ സർവീസ് എല്ലാം നിർത്തലാക്കി കൊണ്ട് ഡിപ്പോയുടെ വരുമാനം ഇല്ലാതാക്കി ഡിപ്പോയെ തകർക്കാനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നത്. കൊല്ലം സോണിൽ ഏറ്റവും ലാഭത്തിൽ പ്രവർത്തിച്ചു കൊണ്ടിരുന്ന ഡിപ്പോയെ പല ഘട്ടങ്ങളിലും സർവീസ് വെട്ടികുറച്ചു കൊണ്ട് ഒപ്പറേറ്റിങ് സെന്റർ ആക്കി മാറ്റുന്നതിനുള്ള നീക്കങ്ങൾ അധികാരികളുടെ ഭാഗത്ത് നിന്നും ഉണ്ടായെങ്കിലും ജനകീയ പ്രഷോഭത്തിലൂടെ ഡിപ്പോ നിലനിർത്തുകയായിരുന്നു.ജില്ലയിലെ വാഹനങ്ങൾ കൂടുതൽ പാർക്ക് ചെയ്യാൻ സൗകര്യമുള്ളത് കൊണ്ട് വർക്ക്‌ഷോപ്പ് സൗകര്യങ്ങൾ കൂട്ടി ഡിസ്ട്രിക്ട് കോമ്മൺ പോൾ ആക്കി ഉയർത്തിയിട്ടുണ്ട്. ഇതാണ് ഇപ്പോൾ ഏക ആശ്വാസം.

@ ഡിപ്പോ പദവി മാത്രം വെറും ഒപ്പറേറ്റിങ് സെന്റർ 

ചാത്തന്നൂരിൽനിന്ന്‌ സർവീസ് നടത്തിക്കൊണ്ടിരുന്ന ബസുകൾ മറ്റ് ഡിപ്പോയിലേക്ക് കൈമാറി പതുക്കെ പതുക്കെ ഓപ്പറേറ്റിങ്‌ മാത്രമാക്കുകയും ക്രമേണ ഡിപ്പോ നിർത്തലാക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യമെന്നാണ് നാട്ടുകാർ പറയുന്നത്. ഗ്രാമീണ മേഖലയിലെ സർവീസുകൾ നഷ്ടത്തിന്റെ പേര് പറഞ്ഞു നിർത്തലാക്കി കൊണ്ട് പ്രൈവറ്റ് ബസുകളെ സഹായിക്കുന്ന നിലപാട് ഡിപ്പോയുടെ തുടക്കം മുതൽ തന്നെ സി ഐ ടി യു യൂണിയൻ നേതാക്കൾ ഡിപ്പോയെ തകർക്കുന്ന നീക്കവുമായി മുന്നോട്ട് പോയതാണ്  ഡിപ്പോയെ തരംതാഴ്ത്തുന്ന നീക്കവുമായി പലഘട്ടങ്ങളിലും മാനേജ്മെന്റ് ശ്രമം നടത്തിയത്. തുടർന്ന് സമരവുമായി സ്ഥലം എം എൽ എ എത്തുകയും രാക്ഷ്ട്രീയ നാടകങ്ങളിലൂടെ ഡിപ്പോ പദവി നിലനിർത്തുകയാണ് ചെയ്യുന്നത് ഇപ്പോൾ ഡിപ്പോ എന്ന. പദവി മാത്രമാണ് ബസുകൾ ഇല്ലാത്ത സ്ഥിതിയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. 

@ ഇരുത്തിനാല് മണിക്കൂറും പ്രവർത്തിക്കുന്ന ഡിപ്പോയാക്കി മാറ്റണം.

ചാത്തന്നൂർ ഡിപ്പോയിൽ 
സന്ധ്യ കഴിഞ്ഞാൽ ഡിപ്പോയിൽ ഫാസ്റ്റ് പാസഞ്ചർ ബസുകൾ കയറില്ല സൂപ്പർ ഫാസ്റ്റ് ബസുകൾ ഡിപ്പോയിൽ കയറാറില്ല.സന്ധ്യ കഴിഞ്ഞാൽ ഇവിടെ നിന്ന് ബസുകൾ ഓപ്പറേറ്റ് ചെയ്യാറുമില്ല.അത് കൊണ്ട് തന്നെ പകൽ സമയത്ത് മാത്രമാണ് ഡിപ്പോയുടെ പ്രവർത്തനം രാത്രി വർക്ക്‌ഷോപ്പ് മാത്രമാണ് പ്രവർത്തിക്കുന്നത്. ദേശീയപാത വഴി പോകുന്ന എല്ലാ ബസുകളും ഡിപ്പോയിൽ കയറിയിറങ്ങി യാത്രകാരെ കയറ്റിയാൽ കൂടുതൽ യാത്രക്കാർ ഡിപ്പോയിലെത്തും രാത്രിയും ബസുകൾ ഓപ്പറേറ്റ് ചെയ്യണം ദീർഘദൂര സർവീസുകൾ ഡിപ്പോ വഴി പോകുന്നതിന് നടപടിയുണ്ടാകണം, ഗ്രാമീണ മേഖലയിലേക്കുള്ള നിർത്തി വച്ച സർവീസുകൾ പുന:സ്ഥാപിക്കണം ചെയിൻ സർവീസ് എല്ലാം പുന:സ്ഥാപിച്ചു കൊണ്ട് ഡിപ്പോയുടെ നഷ്ടപ്പെട്ട പ്രതാപം തിരിച്ചു കൊണ്ട് വരണം.
പടം:ചാത്തന്നൂർ കെ എസ് ആർ ടി സി ഡിപ്പോ 






No comments:

Post a Comment