ഇരവിപുരം പൊലീസ് സ്റ്റേഷൻ പരിധിയിൽ പള്ളിമുക്ക് പോസ്റ്റ് ഓഫീസ് ജംഗ്ഷൻ, കാക്കത്തോപ്പ് എന്നിവിടങ്ങളിലുള്ള രണ്ടു കടകളിൽ മോഷണം നടന്നു. പള്ളിമുക്ക് പോസ്റ്റ് ഓഫീസ് ജംഗ്ഷനിലെ ഹാർഡ് വെയർ കടയിൽ നിന്നും മൂന്നു ലക്ഷത്തോളം രൂപയും, കാക്ക തോപ്പിലെ സ്റ്റേഷനറി കടയിൽ നിന്നും ഡിജിറ്റൽ ത്രാസ്സും പതിനയ്യായിരത്തോളം രൂപയുടെ സാധനങ്ങളും മോഷ്ടാക്കൾ കവർന്നു. പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ അബ്ദുൽ മജീദിന്റെ ഉടമസ്ഥതയിലുള്ള എം.എ.എം.ഹാർഡ് വെയേഴ്സ് എന്ന കടയിൽ നിന്നാണ് മൂന്നു ലക്ഷത്തോളം രൂപമോഷ്ടാക്കൾഅപഹരിച്ചത്.കടയ്ക്കുള്ളിലുണ്ടായിരുന്ന നിരീക്ഷണ ക്യാമറകളെല്ലാം തകർത്ത ശേഷമായിരുന്നു മോഷണം. മോഷ്ടാവിന്റെ കണ്ണിൽപ്പെടാത്ത നിരീക്ഷണ ക്യാമറയിൽ നിന്നും മോഷ്ടാവിന്റെ ദൃശ്യങ്ങൾ ഇരവിപുരം പൊലീസിന് ലഭിച്ചിട്ടുണ്ട്.കടയുടെ പുറകിലുള്ള ആളൊഴിഞ്ഞ പുരയിടത്തിലൂടെ കടയുടെ പുറകിലെത്തി വാതിൽ തകർത്ത് അകത്തു കടന്നായിരുന്നു മോഷണം.വ്യാഴാഴ്ച രാത്രി പതിനൊന്നു മണിയോടെയാണ് മോഷ്ടാവ് കടയ്ക്കുള്ളിൽ പ്രവേശിച്ചതെന്ന് നിരീക്ഷണ ക്യാമറയിൽ നിന്നും ലഭിച്ച ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്.ബാങ്കിൽ അടക്കുന്നതിനായി വച്ചിരുന്ന പണമാണ് മോഷണം പോയത്.വ്യാഴാഴ്ച രാത്രിയിൽ കടയിലെ ഒരു ജീവനക്കാരന് ബൈക്കപകടം സംഭവിച്ചതുമായി ബന്ധപ്പെട്ട് കടയുടയും മക്കളും ആ ശു പ ത്രിയിലായിരുന്നു. രാവിലെ കട തുറക്കാനെത്തിയ ജീവനക്കാരനാണ് മോഷണം നടന്ന വിവരം ഉടമയെ അറിയിച്ചത്.തുടർന്ന് ഇരവിപുരം പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചതനുസരിച്ച് പൊലീസ് സംഘവും, വിരലടയാള വിദഗ്ദരും, പൊലീസ് നായയും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.ഇരവിപുരം കാക്ക തോപ്പിൽ തീരദേശ റോഡിനടുത്തുള്ള കീറ്റസ് എന്ന ഗ രിയപ്പന്റെ കടയുടെ പുറത്തുള്ള ഷട്ടർ തകർത്ത് അകത്തു കടന്ന മോഷ്ടാക്കൾ അരിയും, ശീതള പാനിയങ്ങളും, മുപ്പത് കിലോയുടെ പുതിയ ഡിജിറ്റൽ ത്രാസും അപഹരിച്ചു.വ്യാഴാഴ്ച രാത്രിയിലാണ് ഇവിടെയും മോഷണം നടന്നത്. രണ്ടു ഷട്ടറുകളുള്ള കടയുടെ ഒരു ഷട്ടർ മാത്രമേ മോഷ്ടാക്കൾക്ക് തുറക്കുവാൻ കഴിഞ്ഞുള്ളു.ഇരവിപുരം പൊലീസ് സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.
ചിത്രം: പള്ളിമുക്ക് പോസ്റ്റ് ഓഫീസ് ജംഗ്ഷനിലെ മോഷണം നടന്ന കടയിലെ നിരീക്ഷണ ക്യാമറയിൽ നിന്നും ലഭിച്ച മോഷ്ടാവിന്റെ ദൃശ്യം.
ചിത്രം: മോഷണം നടന്ന കടയിൽ പൊലീസും വിരലടയാള വിദഗ്ദരും തെളിവെടുപ്പ് നടത്തുന്നു
No comments:
Post a Comment