Friday, 8 October 2021

കൊട്ടിയത്തിന്റെ വികസനത്തിനായി രൂപരേഖയുമായി പൗരവേദി

കൊട്ടിയത്തിന്റെ 
വികസനത്തിനായി രൂപരേഖയുമായി പൗരവേദി 
കൊട്ടിയം: കൊല്ലം ജില്ലയിൽ കൊല്ലത്തുനിന്നും 12 കിലോമീറ്റർ തെക്കായി നാഷണൽ ഹൈവേയിലുള്ള ഒരു നഗരമാണ് കൊട്ടിയം. കൊല്ലം നഗരത്തിന്റെ ഉപനഗരമായി 
 അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന വാണിജ്യ കേന്ദ്രമാണ് കൊട്ടിയം
മൂന്ന് പഞ്ചായത്തുകളുടെ സംഗമഭൂമിയാണ് ഇവിടം.മൂന്ന് പഞ്ചായത്തുകളുടെ മേൽനോട്ടമായിട്ടും വികസനത്തിൽ വളരെയേറെ പിന്നോക്കമാണ് കൊട്ടിയം അത് കൊണ്ട് തന്നെ  കൊട്ടിയം പട്ടണത്തിന്റെ വികസനത്തിനായി പൊതുജന കൂട്ടായ്മയായ കൊട്ടിയം പൗരവേദി വികസന രൂപ രേഖ സമർപ്പിച്ചു
കേരള മുഖ്യമന്ത്രി, ധനകാര്യവകുപ്പ് മന്ത്രി, വ്യവസായ മന്ത്രി, മൃഗസംരക്ഷണ വകുപ്പ് മന്ത്രി, കൊല്ലം എംപി, ഇരവിപുരം, കുണ്ടറ,  ചാത്തന്നൂർ എം എൽ എമാർ, കൊല്ലം ജില്ലാ കളക്ടർ എന്നിവർക്കാണ് വികസന രൂപരേഖ സമർപ്പിച്ചത്.
ആർട്സ് കോളേജും, ലോ കോളേജും, പോളിടെക്നിക്കും ഉൾപ്പെടെ
മുപ്പതോളം വരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളും ചെറുതും വലുതുമായ ആശുപത്രികളും അഞ്ഞൂറോളം  വാണിജ്യ വ്യവസായ
സ്ഥാപനങ്ങളുമുള്ള കൊട്ടിയത്തിന്റെ
സമഗ്ര വികസനം ലക്ഷ്യമിട്ട് രൂപീകരിച്ച ജനകീയ കൂട്ടായ്മയായ പൗരവേദിയാണ് വികസനരേഖയുമായി രംഗത്തുള്ളത്.

@ പ്രാഥമിക സൗകര്യങ്ങളില്ല 

ദിനവും ഒരു ലക്ഷത്തോളം ആളുകൾ അനുദിനം കൊട്ടിയം ജംഗ്ഷനിൽ വന്നു പോകുന്നുണ്ട്.
ഇത്രയേറെ ആളുകൾ വന്നുപോകുന്ന കൊട്ടിയത്ത് ഒരു കേന്ദ്രീകൃത ബസ്റ്റാൻഡോ, പൊതു ശൗചാലയമോ ഇല്ല.ഇത് മൂലം പ്രാതമിക കാര്യങ്ങൾക്കായി 
വഴിയാത്രക്കാർ വളരെയേറെ ബുദ്ധിമുട്ട് അനുഭവിക്കുകയാണ് കൊട്ടിയം ജംഗഷനിലെത്തിയാൽ 

@ കണ്ണടച്ച് ഇരുട്ടാക്കി കൊട്ടിയം നഗരം

 സദാ പ്രകാശപൂരിതമാവേണ്ട കൊട്ടിയം നഗരം ഇരുട്ടുമൂടിക്കിടക്കുന്നു.
ദേശീയ പാതയോരവും, കൊട്ടിയം -കുണ്ടറ റോഡും മയ്യനാട് റോഡും ഹോളിക്രോസ് റോഡും 
ചെറുതും വലുതുമായ ഇടവഴികളും 
അന്ധകാരത്തിലാണ്ടു കിടക്കുകയാണ്. വിളക്കുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും വിരലിലെണ്ണാവുന്നവ മാത്രമാണ് വെളിച്ചം നൽകുന്നത്.ആശുപത്രികളിൽ 
നൂറുകണക്കിന് സ്ത്രീകളടക്കമുള്ളവർ രാത്രി ഷിഫ്റ്റുകളിൽ ജോലി ചെയ്യുന്നുണ്ട്. ആശുപത്രി വെളിച്ചത്തിൽ നിന്ന് പുറത്തേക്കിറങ്ങുന്നവർ ഇരുട്ടുനിറഞ്ഞ പാതയിലാണെത്തുന്നത്. പലരും മൊബൈൽ ഫോണിലെ ടോർച്ച് ഓണാക്കിയാണ് യാത്ര ചെയ്യുന്നത് 
കാൽനടക്കാർ ഇരുട്ടിൽ തപ്പിത്തടഞ്ഞ് വീഴുന്നതും പതിവാണ്.

@ മഹാമാരിയുടെ വ്യാപനത്തിനിടയിലും കൊട്ടിയത്ത് ദുർഗന്ധം പരത്തി മാർക്കറ്റ് ചീഞ്ഞുനാറുകയാണ്. ദിവസേന നൂറുകണക്കിന് ആളുകളെത്തുന്ന മാർക്കറ്റിെൻറ ദുരിതം അധികാരികളാരും കാണുന്നില്ല. കച്ചവടക്കാർക്കും നൂറുകണക്കിന് നാട്ടുകാർക്കും ആശ്രയമാകേണ്ട മാർക്കറ്റിൻറ ദുരവസ്ഥ കാട്ടി കൊട്ടിയം പൗരവേദി  ആദിച്ചനല്ലൂർ 
പഞ്ചായത്ത് അധികൃതർക്ക് പരാതി നൽകിയിട്ടുണ്ട്. മത്സ്യം, പച്ചക്കറി, മുട്ട തുടങ്ങി ഇലക്‌ട്രിക് സാധനങ്ങൾവരെ വിൽക്കുന്ന കടകൾ ഈ ‘ഠ’വട്ടത്തുണ്ട്. ഷെഡിെൻറ ഇരുവശവും മീൻവെള്ളവും മാലിന്യവും കെട്ടിക്കിടന്ന് പുഴുവരിക്കുന്ന സ്ഥിതിയാണ്. അതിനോടുചേർന്നാണ് മത്സ്യക്കച്ചവടക്കാർ നിരന്നിരിക്കുന്നത്. ചന്തയ്ക്കുള്ളിൽ കാൽ നിലത്തുകുത്താനാകാത്ത അവസ്ഥയാണ്. പലഭാഗവും കാടുകയറി നശിക്കുന്നു. ഇഴജന്തുക്കളുടെ വാസസ്ഥലമാണ് ഇവിടം

@ വികസനത്തിന്റെ അനന്ത സാധ്യതകൾ

കൊല്ലം ബൈപ്പാസ് ആരംഭിച്ചതോടെ ആലപ്പുഴ തിരുവനന്തപുരം നാഷണൽ ഹൈവേയിൽ കരുനാഗപ്പള്ളിക്കും ആറ്റിങ്ങലിനും ഇടയിലുള്ള ഏറ്റവും വലിയ ടൗൺ കൊട്ടിയമാണ്. സിൽവർ ലൈൻ അതിവേഗ ട്രെയിൻ കടന്നുപോകുന്നത് കൊട്ടിയം ജംഗ്ഷനിൽ നിന്നും ഒരു കിലോമീറ്ററിനുള്ളിലൂടെയാണ്.
നിർദ്ധിഷ്ട സിൽവർലൈൻ റെയിൽവേ സ്റ്റേഷൻ വരുന്നത് കൊട്ടിയത്ത് നിന്നും നാല് കിലോമീറ്റർ മാറി മുഖത്തലയിൽ ആണ്. തലസ്ഥാന നഗരിയിൽ നിന്ന് കൊല്ലം ടെക്‌നോപാർക്കിലേക്കുള്ള യാത്ര കൊട്ടിയം വഴിയാണ്. കൊല്ലം തുറമുഖത്തിൽ യാത്ര കപ്പൽ സഞ്ചാരം ആരംഭിക്കുന്നത്തോടെ കൊട്ടിയത്ത് വികസന സാധ്യത ഏറുന്നു. ഈ വർഷത്തെ ബഡ്ജറ്റിൽ സർക്കാർ മേവറത്ത്  പ്രഖ്യാപിച്ച മൊബിലിറ്റി ഹബ്ബ് അനന്തമായ വികസന സാധ്യതകൾ ഉള്ള കൊട്ടിയത്തേയ്ക്ക് മാറ്റിയാൽ കൂടുതൽ സൗകര്യപ്രദമായിരിക്കുമെന്ന് പൗരവേധി ചൂണ്ടി കാട്ടുന്നു. കൊട്ടിയം ജംഗ്ഷനിൽ നിന്നും 300 മീറ്റർ മാറി, നേരത്തെ ടാനിൻ ഫാക്ടറി  പ്രവർത്തിച്ചുവന്നിരുന്ന 18 ഏക്കർ സ്ഥലം ഹബ്ബിനുവേണ്ടി വിനിയോഗിക്കാവുന്നതാണ്.                      

 @ പ്രധാന നിർദേശങ്ങൾ :

 ബസ് പാർക്കിംഗ് ഏരിയ, ശൗചാലയം, ഓഫീസികൾക്കും, വാണിജ്യ സ്ഥാപനങ്ങൾക്കുമുള്ള ബിൽഡിംഗ്‌, ഓട്ടോ കാർ പാർക്കിംഗ് ഏരിയ എന്നിവ ഉൾകൊള്ളുന്ന മൊബൈലിറ്റി ഹബ് നിർമ്മിക്കുക.
 മാലിന്യ നിർമാർജന സംവിധാനം, സൗരോർജ സംവിധാനം എന്നിവയുള്ള മാർക്കറ്റ്. പകുതി സ്ഥലത്ത് 2 ഓ 3 ഓ നിലകളുള്ള കെട്ടിടം കടമുറികൾക്കായി നിർമ്മിക്കുക

 @ ഓട്ടോ റിക്ഷാകളുടെ സഞ്ചാരം ക്രമവത്കരിക്കുക. അതിനായി ഓട്ടോ പാർക്കിംഗ് കേന്ദ്രങ്ങളും, എല്ലാ റോഡുകളിലും ഓട്ടോ പോയിന്റും ഏർപ്പെടുത്തുക. സി സി റ്റി വി ക്യാമറ സ്ഥാപിച്ചു ഓട്ടോ പാർക്കിംഗ് ഏരിയയിൽ നിന്നും ഓട്ടോ പോയിന്റിലേക്കുള്ള ഓട്ടോകളുടെ നീക്കം നിയന്ത്രിക്കുക. ഓട്ടോ പോയിന്റിൽ ഒരു സമയം 2 ഓട്ടോകൾ മാത്രം അനുവദിക്കുക.

@ റോഡും ഫുട്പാത്തും കയ്യേറിയുള്ള നിർമാണങ്ങളും കച്ചവടവും ഒഴിപ്പിക്കുക.

 ജംഗ്ഷനിൽ എല്ലാ റോഡുകളിലും യാത്രകർക്ക് റോഡ് ക്രോസ്സ് ചെയ്യുന്നതിനുള്ള സ്ഥലം രേഖപ്പെടുത്തുകയും കൈവരികൾ സ്ഥാപിക്കുകയും ചെയ്യുക.

@  ജംഗ്ഷനിൽ നിന്നും 120 - 150 മീറ്റർ ദൂരെ മാറി സ്വകാര്യ ബസുകൾക്കും,
കെ എസ് ആർ ടി സി 
 ബസുകൾക്കും പ്രത്യേകം ബസ് പോയിന്റുകൾ രേഖപ്പെടുത്തുക

@  കാറുകൾക്കും ഇരുചക്ര വാഹനങ്ങൾക്കും പ്രത്യേക പാർക്കിംഗ് സൗകര്യം ഏർപ്പെടുത്തുക.

@ കൊട്ടിയത്തിന്റെ വികസനമില്ലായ്മയ്ക്ക് പ്രധാനകാരണം കൊട്ടിയം പ്രദേശം മൂന്നു നിയോജകമണ്ഡലങ്ങളിലും മൂന്ന് ഗ്രാമപഞ്ചായത്തുകളിലും ആയി സ്ഥിതി ചെയ്യുന്നു എന്നതാണ്.അത് കൊണ്ട് തന്നെ മൂന്ന് പഞ്ചായത്തുകളും ഒരു പോലെ അവഗണിക്കുകയാണ് കൊട്ടിയത്തിനെ കൊട്ടിയം കേന്ദ്രമാക്കി പഞ്ചായത്ത്‌ രൂപീകരിക്കുന്നതിന് വേണ്ടി വർഷങ്ങളായി ജനങ്ങൾ മുറവിളി കൂട്ടുകയാണ് അത് കൊണ്ട് തന്നെ കൊട്ടിയം കേന്ദ്രമാക്കി പഞ്ചായത്ത്‌ രൂപീകരിക്കുകയോ അല്ലെങ്കിൽ കൊട്ടിയം പട്ടണത്തിന് പ്രതേക പാക്കേജ് അനുവധിക്കുകയോ ചെയ്യണം.



   

No comments:

Post a Comment