പരവൂരിൽ
@ പരവൂർ ടൗൺ വാർഡിൽ
സമ്പൂർണ വാക്സിനേഷൻ പൂർത്തിയാക്കി കൗൺസിലർ സ്വർണ്ണമ്മ സുരേഷ്
പരവൂർ : പരവൂർ നഗരസഭയിൽ
കൊവിഡ് പ്രതിരോധത്തിൽ നിർണ്ണായക ചുവട് വെയ്പ്പ്
നടത്തി പരവൂർ നഗരസഭയിലെ ടൗൺ വാർഡിലെ കൗൺസിലർ സ്വർണ്ണമ്മ സുരേഷ്. നഗരസഭയിലെ
ആദ്യത്തെ സമ്പൂർണ വാസിസിനേഷൻ വാർഡെന്ന നേട്ടവുമായി ടൗൺ ഡിവിഷൻ മാറുകയാണ്. ബിജെപിയുടെ പരവൂർ നഗരസഭയിലെ
കൗൺസിലറായ സ്വർണ്ണമ്മ സുരേഷിന്റെ നേതൃത്വത്തിൽ ചിട്ടയായ പ്രവർത്തനത്തിലൂടെയാണ് കൊവിഡ് പ്രതിരോധ രംഗത്ത് ഡിവിഷന് ഇ നേട്ടം നേടാൻ കഴിഞ്ഞത്. വാക്സിൻ ക്ഷാമം വളരെ രൂക്ഷമായി തുടരുന്ന കൊല്ലം ജില്ലയിൽ അഭിമാന നേട്ടമാണ് ടൗൺ ഡിവിഷൻ നേടിയത്. 18 വയസ്സിന് മുകളിൽ വാക്സിൻ എടുക്കാൻ താല്പര്യം ഉള്ള മുഴുവൻ ആളുകൾക്കും വാക്സിൻ നൽകി കഴിഞ്ഞു. 1210 പേരാണ് നിലവിൽ ഈ വാർഡിൽ വാക്സിൻ പ്രക്രിയയുടെ ഭാഗമായത്. വാർഡ് മെമ്പറുടെ നേതൃത്വത്തിൽ സേവാഭാരതി പ്രവർത്തകരും. ബിജെപിയുടെ ആരോഗ്യ സന്നദ്ധ സേവാപ്രവർത്തകരും
ആശാ പ്രവർത്തകരും കൂട്ടായി നടത്തിയ പ്രവർത്തനത്തിലൂടെയാണ് നേട്ടം കൈവരിച്ചത്. വീടുകളിലെത്തി രജിസ്റ്റർ ചെയ്തും ഓൺലൈൻ ബുക്കിങ്ങിനായി പ്രത്യേക ക്യാമ്പുകൾ സംഘടിപ്പിച്ചും ദൂരസ്ഥലങ്ങളിൽ വാക്സിൻ സ്വീകരിക്കാൻ പോകുന്നവർക്ക് വാഹന സൗകര്യം ഏർപ്പെടുത്തിയതുമാണ് നേട്ടത്തിന് കാരണമായതെന്ന് ഡിവിഷൻ കൗൺസിലർ സ്വർണ്ണമ്മ സുരേഷ് പറഞ്ഞു.വാക്സിൻ ക്ഷാമം അതിരൂക്ഷമായ സമയങ്ങളിൽ ദൂരെ സ്ഥലങ്ങളിലെ വാക്സിനേഷൻ കേന്ദ്രങ്ങളിൽ ഡിവിഷനിലെ
ജനങ്ങളെ വാഹനങ്ങളിലെത്തിച്ച് വാക്സിൻ ലഭ്യമാക്കി.
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഈ വാർഡിൽ പോസിറ്റീവ് രോഗികളെ ആശുപത്രിയിൽ എത്തിക്കുന്നതും കൂട്ടിരിക്കുന്നതും ഉൾപ്പെടെയുള്ള സേവന പ്രവർത്തനങ്ങളിലൂടെ മുന്നോട്ടുപോവുകയാണ്
സ്വർണ്ണമ്മ സുരേഷ് ഒപ്പം തന്നെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഡിവിഷനും കൗൺസിലർ സ്വർണ്ണമ്മസുരേഷും മാതൃകയാവുകയാണ്.നിലവിൽ പരവൂർ നഗരസഭയിലെ ബിജെപി പാർലമെന്ററി പാർട്ടി ലീഡറും ബിജെപി നിയോജക മണ്ഡലം വൈസ് പ്രസിഡന്റുമാണ് സ്വർണ്ണമ്മസുരേഷ്. നഗരസഭയിലെ
ബിജെപി പ്രതിനിധികളായ മറ്റ് മൂന്ന്
അംഗങ്ങളുടെ വാർഡുകളും സമ്പൂർണ വാക്സിസിനേഷൻ എന്ന നേട്ടത്തിനരികെയാണ് വരും ദിവസങ്ങളിൽ ആ വാർഡുകളും സമ്പൂർണ്ണ വാക്സിനേഷനിലേക്ക് മാറും.
@ സേവാഭാരതിയുടെ പിന്തുണയോടെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിയത് - സ്വർണ്ണമ്മ സുരേഷ്
പരവൂർ സേവാഭാരതിയുടെ പിന്തുണയോടെയാണ് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ സമയബന്ധിതമായി നടത്താൻ കഴിഞ്ഞത് എന്ന് സ്വർണ്ണമ്മ സുരേഷ് പറഞ്ഞു. സർക്കാർ സംവിധാനങ്ങൾ നോക്ക്കുത്തിയായി നിന്നപ്പോൾ സേവാഭാരതിയാണ് പരവൂരിൽ സേവാപ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തത്. സർക്കാർ സംവിധാനങ്ങൾ ഉണരും മുൻപ് സേവാഭാരതി പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു.
പടം : സമ്പൂർണ വികസിനേഷൻ വാർഡായതിന്റെ ഭാഗമായി ആരോഗ്യപ്രവർത്തകയെ ആദരിച്ചപ്പോൾ
No comments:
Post a Comment