ഭരണസമിതി തീരുമാനങ്ങൾ അട്ടിമറിയ്ക്കാൻ ഇടത് വലത് മുന്നണികളെ കൂട്ട് പിടിച്ചു കൊണ്ട്
പഞ്ചായത്ത് കമ്മിറ്റികൾ അട്ടിമറിയ്ക്കുകയും അത് വഴി
വികസനപ്രവർത്തനങ്ങൾക്ക് തടയിടാനുള്ള നീക്കമാണ് നടത്തുന്നത് അതിന് മുന്നോടിയായി കഴിഞ്ഞ
29ന് നടന്ന ഗ്രാമപ്പഞ്ചായത്ത് കമ്മിറ്റി ഇടത്, വലത് മുന്നണി അംഗങ്ങൾ ബഹിഷ്കരിക്കുകയും പഞ്ചായത്തിൽ ഭരണസ്തംഭനം ഉണ്ടെന്ന് വരുത്തി തീർത്തുകൊണ്ട് പ്രസിഡന്റ് മാറ്റി വച്ച കമ്മിറ്റി പ്രസിഡന്റിന്റെ അഭാവത്തിൽ സെക്രട്ടറിയുടെ വിവേചനാധിക്കാരം ഉപയോഗിച്ച് മുതിർന്ന അംഗമെന്ന പേരിൽ ആർ എസ് പി അംഗത്തെ അധ്യക്ഷയാക്കി ഇടത് വലത് രാക്ഷ്ട്രീയ കൂട്ട്കെട്ടിനെ ഏകോപിപ്പിച്ചു കൊണ്ട് ബിജെപി അംഗങ്ങളെ ഒഴിവാക്കി കമ്മിറ്റി വിളിച്ചു കൊണ്ട് 29ന് കമ്മിറ്റിയിൽ പാസാക്കേണ്ട തീരുമാനങ്ങൾ പാസാക്കുകയായിരുന്നു. ഇടത് മുന്നണി നേതൃത്വം കൊടുത്ത മുൻ ഭരണസമിതികൾ നടത്തിയ അഴിമതികൾ മൂടി വയ്ക്കാനും മുൻ ഭരണസമിതിയുടെ കാലത്ത് സെക്രട്ടറിയടക്കമുള്ള ഉദ്യോഗസ്ഥർ നടത്തിയ അഴിമതികളും ഭരണസമിതിയറിയാതെ സെക്രട്ടറി മിനിട് സ് തിരുത്തിയതും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ അട്ടിമറിയ്ക്കാൻ സെക്രട്ടറിയുടെ നേത്രത്വത്തിൽ ഇടത് വലത് അംഗങ്ങൾ
ശ്രമിച്ചതും ബിജെപി പൊതുജനങ്ങൾക്ക് മുന്നിൽ തുറന്ന് കാണിച്ചിരുന്നു. താത്കാലിക ജീവനകാർക്ക് കൊടുക്കേണ്ട വേജസിൽ നടത്തിയ അഴിമതിയെ പ്രസിഡന്റ് അടക്കമുള്ളവർ ചോദ്യം ചെയ്യുകയും പൊതുജനങ്ങൾക്ക് മുന്നിൽ അഴിമതി തുറന്ന് കാട്ടുകയും ചെയ്തതും ജി. എസ്. ജയലാൽ എം എൽ എ യുടെ നേത്രത്വത്തിൽ നടക്കുന്ന അഴിമതിയിലൂടെയുള്ള നിർമ്മാണപ്രവർത്തനങ്ങൾ ചോദ്യം ചെയ്തതും നടയ്ക്കൽ ബാങ്കിൽ നടക്കുന്ന അഴിമതികളും ബിജെപി തുറന്ന് കാട്ടിയിരുന്നു ഇതെല്ലാം പരസ്പരം കലഹിച്ചു നിന്ന ഇടത് വലത് മുന്നണികളെ സെക്രട്ടറിയുടെ കാർമ്മികത്വത്തിൽ ഒന്നിയ്ക്കാൻ കാരണമായി.
@ അവിശ്വാസ പ്രമേയം ഉപേക്ഷിക്കാൻ കാരണം വൈസ് പ്രസിഡന്റ് സ്ഥാനത്തക്കുള്ള കലഹം
ഇടത് വലത് മുന്നണികൾ സംയുക്തമായി കൊണ്ട് വരാൻ ശ്രമിച്ച അവിശ്വസ പ്രമേയ നീക്കം ഉപേക്ഷിച്ചത് വൈസ് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന്. അവിശ്വസ പ്രമേയത്തിലൂടെ ബിജെപിയെ പുറത്താക്കി പുതിയ ഭരണസമിതിയെ പുറത്താക്കി ഇടത് വലത് കൂട്ട് കക്ഷി ഭരണത്തിൽ ആർ എസ് പി യുടെ വനിത പ്രതിനിധിയെ പ്രസിഡന്റ് ആക്കാൻ നീക്കം നടത്തിയെങ്കിലും വൈസ് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലിയും അധികാരം പങ്ക് വയ്ക്കുന്നതിനെ ചൊല്ലിയുള്ള തർക്കവും ആവിശ്വാസ പ്രമേയ നീക്കം ഉപേക്ഷിക്കുകയായിരുന്നു.
ആർ എസ് പി പ്രതിനിധിയെ പ്രസിഡന്റ് ആക്കി കൊണ്ട് ബിജെപി ഭരണത്തെ അട്ടിമറിയ്ക്കാൻ
ജി എസ് ജയലാൽ എം എൽ എയും
എൻ കെ പ്രേമചന്ദ്രനൻ എം പിയും രഹസ്യകൂടികാഴ്ച നടത്തി മുന്നോട്ട് പോയെങ്കിലും സിപിഎം ഏരിയാ നേതൃത്വം രാക്ഷ്ട്രീയപരമായി നിയോജക മണ്ഡലത്തിൽ തിരിച്ചടിയുണ്ടാവുമെന്ന് ചൂണ്ടികാട്ടി എതിർക്കുകയായിരുന്നു.അതിന് പിന്നാലെ വൈസ് പ്രസിഡന്റ് സ്ഥാനത്തിന് കോൺഗ്രസും
സിപിഐയും സിപിഎംന്റെ ഒരoഗവും
രംഗതെത്തിയത് ആവിശ്വാസ പ്രമേയ നീക്കത്തിന് തടസമായതിന്റെ പിന്നാലെ രാക്ഷ്ട്രീയ നീക്കം ഉപേക്ഷിച്ചു കൊണ്ട് സെക്രട്ടറി മറ്റ് വഴികൾ തേടി തുടങ്ങിയത്.
@ ഇടത് വലത് ധാരണയ്ക്ക് എം എൽ എ യുടെ സാന്നിധ്യത്തിൽ രഹസ്യയോഗം.
ജി. എസ്. ജയലാൽ എം എൽ എ യുടെ സാന്നിധ്യത്തിൽ പാരിപ്പള്ളിയിൽ
വ്യവസായിയുടെ ഓഫിസിൽ
സെക്രട്ടറിയും ഇടത് വലത് ജനപ്രതിനിധികളും പങ്കെടുത്ത യോഗം നടത്തിയിരുന്നു.
ആർ എസ് പി പ്രതിനിധി വിളിച്ചു കൂട്ടിയ യോഗത്തിൽ ഇടത് വലത് ജനപ്രതിനിധികൾ പങ്കെടുത്തിരുന്നു
റീയൽ എസ്റ്റേറ്റ് രംഗത്തുള്ള
കോൺഗ്രസിലെ പാരിപ്പള്ളിയിലെ ഉന്നതനേതാവും യോഗത്തിൽ പങ്കെടുക്കുകയും ഭരണം പങ്കിടുന്നതിനെ ചൊല്ലിയുള്ള ധാരണയുണ്ടാക്കിയിരുന്നു.
യോഗത്തിൽ സിപിഎന്റെ രണ്ടoഗങ്ങളും കോൺഗ്രസിന്റെ. ഒരു വനിത അംഗവും വിട്ട് നിന്നിരുന്നു വിട്ട് നിന്ന അംഗങ്ങൾ സിപിഎം നേതൃത്വത്തെ യോഗം നടന്നതായി അറിയിച്ചതോടെ സിപിഎം ഏരിയ നേതൃത്വം യോഗത്തിൽ പങ്കെടുത്ത അംഗത്തെ വിളിച്ചു വരുത്തി താക്കീത് ചെയ്യുകയായിരുന്നു. ഇതോടെ സെക്രട്ടറി ഭരണം അട്ടിമറിയ്ക്കാൻ പുതുവഴികൾ തേടുകയാണ്.
No comments:
Post a Comment