നമ്മുടെ നാട്ടില്‍ ഇതുപോലുള്ള തന്തയില്ലാഴിക നടക്കുന്നതിന് പ്രധാന കാരണം ഇവിടുത്തെ നിയമ വെവസ്ഥിതി തന്നെയാണ് ഇനിയിപ്പോള്‍ എന്താ നടക്കുന്നത് കുറെനാള്‍ അവനെയുംകൊണ്ട് പോലീസ് തെളിവെടുപ്പ് കൊപ്പെന്നുപറഞ്ഞു തീറ്റിപോറ്റുംഅതുകഴിയുമ്പോള്‍ റിമാന്‍റ് അതുകഴിഞ്ഞ് ആ 'പ' രമോന് ജാമ്യം കുറെ നാളുകഴിഞ്ഞു സാഹചര്യ തെളിവ് മറ്റേതു ;.';',.';' അതിനുശേഷം ഒരു ശിക്ഷ അഞ്ചോ ആറോ വര്‍ക്ഷംകഴിഞ്ഞു വേറെ പെണ്ണുംകെട്ടി ജീവിക്കും ആര്‍ക്കെന്തു ഗുണം ഇതിന്‍റെപേരില്‍ നമ്മുടെ കുറെ കാശ് അവന്‍ തിന്നുമുടിക്കും ഇതല്ലേ നടക്കുന്നത് ?
ഷൈജുവിന്റെ വഴിവിട്ട ജീവിതം പ്രിൻസിയുടെ ജീവനെടുത്തു
വഴിവിട്ട ജീവിതത്തിന്റെ നൂലാമാലകളിൽ കുടുങ്ങുന്ന ഡൽഹി മലയാളികളുടെ ജീവിതത്തിലേക്കും അതു ദാമ്പത്യ ബന്ധങ്ങളിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങളിലേക്കും വിരൽ ചൂണ്ടുന്നതാണ് തൊടുപുഴ സ്വദേശി പ്രിൻസിമോളുടെ (27) ദുരന്തം. പൂർണ ഗർഭിണിയായിരുന്ന പ്രിൻസിയെ പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിക്കപ്പെടേണ്ട ദിവസമാണ് കെട്ടിത്തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സ്വാഭാവികമായും ഭർത്താവ് അടൂർ സ്വദേശി ഷൈജു(29)വിലേക്ക് സംശയത്തിന്റെ നിഴൽ നീണ്ടു. ഇയാളിപ്പോൾ പൊലീസ് കസ്‌റ്റഡിയിലാണ്.
ഭർത്താവിനെ പോറ്റുന്ന ഭാര്യ
2011ലായിരുന്നു ഷൈജുവിന്റെയും പ്രിൻസിയുടെയും വിവാഹം. വീട്ടുകാർ ഉറപ്പിച്ച് ആർഭാടപൂർവ്വം നടത്തിയ വിവാഹം. എന്നാൽ അധികം വൈകാതെ തന്നെ ദാമ്പത്യത്തിൽ സ്വരക്കേടുകളുയർന്നു. ആഡംബര ജീവിതമായിരുന്നു ഷൈജുവിന്റേത്. എന്നാൽ സ്വന്തമായി ജോലിയെടുത്ത് സമ്പാദിക്കാനൊന്നും താത്‌പര്യമുണ്ടായിരുന്നില്ല . ഒരു ഹോട്ടൽ നടത്തിയത് ഇടയ്‌ക്കുവച്ച് നിറുത്തി. രാത്രിയും പകലും കൂട്ടുകാർക്കൊപ്പം മദ്യപാനം. പ്രിൻസി സ്വന്തം നിലയിൽ നടത്തിയ, ഹോം നഴ്സുമാരെ നൽകുന്ന നഴ്സസ് ബ്യൂറോയുടെ വരുമാനത്തിൽ നിന്നാണ് വീട്ടു ചെലവുകൾ നടന്നിരുന്നത്.അവൾ കഠിനാദ്ധ്വാനം ചെയ്‌ത് നഴ്സസ് ബ്യൂറോ നല്ല നിലയിലെത്തിച്ചു. മാസം രണ്ടുമൂന്നു ലക്ഷം രൂപ വരുമാനം.ഭർത്താവിനെ മറ്റുള്ളവരുടെ മുന്നിൽ മോശമായി കാണിക്കാൻ താത്‌പര്യമില്ലാതിരുന്നിതാൽ നഴ്സസ് ബ്യൂറോയുടെ ജോലിയും ഷൈജുവിനെ ഏൽപ്പിച്ചു. പണമിടപാടുകളും അയാൾ നടത്തി. പക്ഷേ ഷൈജു അതു തന്റെ താത്‌പര്യങ്ങൾക്കുവേണ്ടി നന്നായി ഉപയോഗപ്പെടുത്തി. വിലകൂടിയ വസ്‌ത്രങ്ങളും ബ്രാൻഡഡ് ഷൂസുമിട്ട് കാറിലും ബൈക്കിലും വിലസി നടക്കാനും മദ്യപിക്കാനും അയാൾക്ക് പണം വേണമായിരുന്നു.
സ്‌ത്രീകൾ ദൗർബല്യം
ഷൈജുവിന്റെ പരസ്‌ത്രീ ബന്ധത്തെക്കുറിച്ച് ഏറെക്കഴിഞ്ഞാണ് പ്രിൻസിക്ക് മനസിലായത്. ഷൈജു തനിക്കു പറ്റിയ ഇരകളെ കണ്ടെത്തിയിരുന്നത്. നഴ്സസ് ബ്യൂറോയിലെത്തുന്ന ഹോം നഴ്സുമാരിൽ നിന്നു തന്നെയാണ്. പണം വാഗ്ദാനം ചെയ്‌തും നല്ല വീടുകളിൽ ജോലിക്ക് വിടാമെന്ന വാഗ്‌ദാനം നൽകിയുമായിരുന്നു അവരിൽ പലരെയും അയാൾ ഇംഗിതത്തിന് ഇരയാക്കിയത്. ഹോട്ടൽ നടത്തിയിരുന്ന സമയത്ത് നഴ്സുമാർ താമസിക്കുന്ന വീടുകളിൽ ഭക്ഷണം വിതരണം ചെയ്‌തിരുന്നു. അവിടെയും "പറ്റു" തുടങ്ങി.എല്ലാം വീഡിയോ ദൃശ്യങ്ങൾ
സ്വന്തം ഭാര്യയുമായി ബന്ധപ്പെടുന്നതിന്റെ പോലും വീഡിയോ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി ആസ്വദിക്കുന്ന തരക്കാരനായിരുന്നു ഷൈജു. താൻ ബന്ധപ്പെടുന്ന എല്ലാ സ്‌ത്രീകളുടെയും നഗ്‌ന ചിത്രങ്ങളും വീഡിയോകളും അടുത്ത ദിവസത്തെ കള്ളുകുടി സദസിൽ സുഹൃത്തുക്കളുടെ മുന്നിൽ പ്രദർശിപ്പിക്കുകയും ചെയ്യും. താൻ കെണിയിൽ വീഴ്‌ത്തുന്ന യുവതികളുടെ നഗ്‌ന ചിത്രങ്ങൾ അവരറിയാതെ എടുത്ത ശേഷം പിന്നീട് ബ്ളാക്ക്മെയിൽ ചെയ്യുന്നതും പതിവായിരുന്നു. ഓരോ ദിവസവും കള്ളുകുടിക്കാൻ ഷൈജു കാര്യമായി വിളിച്ചാൽ സുഹൃത്തുക്കൾക്ക് ഉറപ്പാണ്: പുതിയ ഏതോ ഇര വീണുവെന്ന്. അന്നു മുഴുവൻ ആ കഥ വീഡിയോയും ഫോട്ടോയും സഹിതം വിവരിക്കും.രണ്ടുകൊല്ലം മുൻപ് ഇത്തരമൊരു ദൃശ്യം ഷൈജുവിന്റെ ഫോണിൽ പ്രിൻസി കണ്ടതോടെയാണ് ഭർത്താവിനെക്കുറിച്ച് അതുവരെയുണ്ടായിരുന്ന പല സംശയങ്ങളും നേരാണെന്ന് ബോധ്യപ്പെട്ടത്. അതോടെ വീട്ടിൽ വഴക്കായി. അന്ന് പ്രിൻസി ആറുമാസം ഗർഭിണിയായിരുന്നു. വഴക്കിനിടെ ഷൈജുവിന്റെ ചവിട്ട് കൊണ്ട് ഗർഭം അലസി. പിന്നീട് ആ വീട്ടിൽ കലഹവും പതിവായി. പ്രിൻസിയുടെ സഹോദരൻ ഡൽഹിയിൽ തന്നെ ദിൽഷാദ് ഗാർഡനിലാണ് താമസിക്കുന്നത്. ഇയാൾ ഇടപെട്ട് ഡൽഹിയിലുള്ള ഷൈജുവിന്റെ വീട്ടുകാരുടെയും ഏതാനും സുഹൃത്തുക്കളുടെയും മദ്ധ്യസ്ഥതയിൽ ഒത്തുതീർപ്പുണ്ടാക്കി. നല്ലവനായി ജീവിച്ചുകൊള്ളാമെന്ന ഷൈജുവിന്റെ ഉറപ്പ് അവർ വിശ്വസിച്ചു.
മലയാളി കാമുകിയ്ക്കൊപ്പം അറസ്‌റ്റിൽ
ഒരു യാത്ര പോകാനുണ്ടെന്ന് പറഞ്ഞ് ഇക്കഴിഞ്ഞ 23ന് പ്രിൻസിയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് നിർബന്ധപൂർവ്വം രണ്ടുലക്ഷം രൂപ ഷൈജു പിൻവലിപ്പിച്ചു. അന്നു തന്നെ ഷൈജുവിന്റെ ഒരു കൂട്ടുകാരൻ പ്രിൻസിയെ ഫോണിൽ വിളിച്ചു. അയാൾ പറഞ്ഞതുകേട്ട് പ്രിൻസി ഞെട്ടി. തന്റെ ഭർത്താവ് ഒരു മലയാളി നഴ്സുമായി സ്‌നേഹത്തിലാണെന്നും അവർ ഒളിച്ചോടാനുള്ള തയ്യാറെടുപ്പിലാണെന്നും. ഇതേക്കുറിച്ച് ചോദിച്ചപ്പോൾ തല്ലായിരുന്നു മറുപടി. ബാഗുമെടുത്ത് പോകുകയും ചെയ്‌തു. കാമുകിയായ നഴ്സ് താമസിക്കുന്ന മുറി ഒഴിഞ്ഞെന്നും ബാഗെല്ലാമെടുത്ത് ഷൈജുവിന്റെ കാറിൽ കയറി പോയെന്നും വേറൊരാൾ അറിയിച്ചു. പ്രിൻസി ഉടൻ ഷൈജുവിന്റെ ഫോണിൽ വിളിച്ചെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു. തുടർന്ന് പൊലീസിൽ പരാതി നൽകി.
ഷൈജുവിന്റെ ചില സുഹൃത്തുക്കളുടെ സഹായത്തോടെ എല്ലായിടത്തും അന്വേഷണം തുടങ്ങി. പാതിരാത്രി വരെ അലഞ്ഞിട്ടും ഒരു വിവരവും ലഭിച്ചില്ല. അടുത്ത ദിവസം വെളുപ്പിന് ഒരാൾ ഷൈജുവിന്റെ കാർ അയാളുടെ അച്‌ഛനും അമ്മയും താമസിക്കുന്ന വീടിനു സമീപം കിടക്കുന്നത് കണ്ട് വിവരമറിയിച്ചു. ഉടൻ തന്നെ പ്രിൻസി പൊലീസിൽ വിവരമറിയിച്ച ശേഷം ആളെക്കൂട്ടി അങ്ങോട്ടു പോയി. പുലർച്ചെ 4.30ന് പൊലീസ് വീട്ടിലെത്തി കതകു മുട്ടിയപ്പോൾ ഷൈജുവിന്റെ സഹോദരനാണ് തുറന്നത്. പിന്നാലെ അച്ഛനും അമ്മയും. അപ്പോഴാണ് പ്രിൻസി നടുക്കുന്ന ആ കാഴ്‌ച കണ്ടത്. അകത്തെ ഒരു മുറിയുടെ വാതിൽ തുറന്ന് പുറത്തു വരുന്ന തന്റെ ഭർത്താവ്. തൊട്ടു പിന്നാലെ ഉറക്കച്ചടവോടെ കാമുകിയും. ഒട്ടും വൈകാതെ പൊലീസ് രണ്ടിനെയും കിടക്കവേഷത്തിൽ തന്നെ പൊക്കി.
അടുത്ത ദിവസം കേസ് ഡൽഹി പൊലീസിന്റെ കൗൺസലിംഗ് വിഭാഗത്തിന് കൈമാറി. പ്രിൻസി പൂർണ ഗർഭിണിയായതു കണക്കിലെടുത്ത് ഷൈജുവിനെ ഉപദേശിച്ച് നന്നാക്കാനായിരുന്നു അവരുടെ ശ്രമം. അതുമുതലെടുത്ത് ഷൈജു കേസിൽ നിന്ന് രക്ഷപ്പെട്ടു. പൊലീസ് ഇതിനിടെ നഴ്സ് കാമുകിയെ അ വരുടെ വീട്ടുകാരെ വിളിച്ചു വരുത്തി പറഞ്ഞു വിട്ടിരുന്നു. പൊലീസ് സ്‌റ്റേഷനിൽ നിന്നിറങ്ങിയ ഷൈജു വീട്ടിലേക്ക് പോയില്ല. നിസാമുദ്ദീൻ സ്‌റ്റേഷനിലേക്കാണ് വച്ചുപിടിച്ചത്. കാമുകി വൈകിട്ടത്തെ ട്രെയിനിൽ നാട്ടിൽ പോകുന്നു എന്നറിഞ്ഞ് യാത്ര ചോദിക്കാൻ. പക്ഷേ യുവതിക്കൊപ്പമുണ്ടായിരുന്ന ബന്ധുക്കളുടെ മുന്നിലാണ് ചെന്നുപെട്ടത്. അവർ എടുത്തിട്ട് പെരുമാറി. ഇതിന്റെ അരിശം തീർക്കാൻ ഷൈജു പ്രിൻസിയുടെ വീട്ടിലെ ഒന്നരലക്ഷം രൂപ വിലയുള്ള എൽ.സി.ഡി നിലത്തെറിഞ്ഞുടച്ചു. കസേര വലിച്ചെറിഞ്ഞു. അക്വേറിയം അടിച്ചു പൊട്ടിച്ചു.
ഒരു യാത്ര പോകാനുണ്ടെന്ന് പറഞ്ഞ് ഇക്കഴിഞ്ഞ 23ന് പ്രിൻസിയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് നിർബന്ധപൂർവ്വം രണ്ടുലക്ഷം രൂപ ഷൈജു പിൻവലിപ്പിച്ചു. അന്നു തന്നെ ഷൈജുവിന്റെ ഒരു കൂട്ടുകാരൻ പ്രിൻസിയെ ഫോണിൽ വിളിച്ചു. അയാൾ പറഞ്ഞതുകേട്ട് പ്രിൻസി ഞെട്ടി. തന്റെ ഭർത്താവ് ഒരു മലയാളി നഴ്സുമായി സ്‌നേഹത്തിലാണെന്നും അവർ ഒളിച്ചോടാനുള്ള തയ്യാറെടുപ്പിലാണെന്നും. ഇതേക്കുറിച്ച് ചോദിച്ചപ്പോൾ തല്ലായിരുന്നു മറുപടി. ബാഗുമെടുത്ത് പോകുകയും ചെയ്‌തു. കാമുകിയായ നഴ്സ് താമസിക്കുന്ന മുറി ഒഴിഞ്ഞെന്നും ബാഗെല്ലാമെടുത്ത് ഷൈജുവിന്റെ കാറിൽ കയറി പോയെന്നും വേറൊരാൾ അറിയിച്ചു. പ്രിൻസി ഉടൻ ഷൈജുവിന്റെ ഫോണിൽ വിളിച്ചെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു. തുടർന്ന് പൊലീസിൽ പരാതി നൽകി.ഷൈജുവിന്റെ ചില സുഹൃത്തുക്കളുടെ സഹായത്തോടെ എല്ലായിടത്തും അന്വേഷണം തുടങ്ങി. പാതിരാത്രി വരെ അലഞ്ഞിട്ടും ഒരു വിവരവും ലഭിച്ചില്ല. അടുത്ത ദിവസം വെളുപ്പിന് ഒരാൾ ഷൈജുവിന്റെ കാർ അയാളുടെ അച്‌ഛനും അമ്മയും താമസിക്കുന്ന വീടിനു സമീപം കിടക്കുന്നത് കണ്ട് വിവരമറിയിച്ചു. ഉടൻ തന്നെ പ്രിൻസി പൊലീസിൽ വിവരമറിയിച്ച ശേഷം ആളെക്കൂട്ടി അങ്ങോട്ടു പോയി. പുലർച്ചെ 4.30ന് പൊലീസ് വീട്ടിലെത്തി കതകു മുട്ടിയപ്പോൾ ഷൈജുവിന്റെ സഹോദരനാണ് തുറന്നത്. പിന്നാലെ അച്ഛനും അമ്മയും. അപ്പോഴാണ് പ്രിൻസി നടുക്കുന്ന ആ കാഴ്‌ച കണ്ടത്. അകത്തെ ഒരു മുറിയുടെ വാതിൽ തുറന്ന് പുറത്തു വരുന്ന തന്റെ ഭർത്താവ്. തൊട്ടു പിന്നാലെ ഉറക്കച്ചടവോടെ കാമുകിയും. ഒട്ടും വൈകാതെ പൊലീസ് രണ്ടിനെയും കിടക്കവേഷത്തിൽ തന്നെ പൊക്കി.
അടുത്ത ദിവസം കേസ് ഡൽഹി പൊലീസിന്റെ കൗൺസലിംഗ് വിഭാഗത്തിന് കൈമാറി. പ്രിൻസി പൂർണ ഗർഭിണിയായതു കണക്കിലെടുത്ത് ഷൈജുവിനെ ഉപദേശിച്ച് നന്നാക്കാനായിരുന്നു അവരുടെ ശ്രമം. അതുമുതലെടുത്ത് ഷൈജു കേസിൽ നിന്ന് രക്ഷപ്പെട്ടു. പൊലീസ് ഇതിനിടെ നഴ്സ് കാമുകിയെ അ വരുടെ വീട്ടുകാരെ വിളിച്ചു വരുത്തി പറഞ്ഞു വിട്ടിരുന്നു. പൊലീസ് സ്‌റ്റേഷനിൽ നിന്നിറങ്ങിയ ഷൈജു വീട്ടിലേക്ക് പോയില്ല. നിസാമുദ്ദീൻ സ്‌റ്റേഷനിലേക്കാണ് വച്ചുപിടിച്ചത്. കാമുകി വൈകിട്ടത്തെ ട്രെയിനിൽ നാട്ടിൽ പോകുന്നു എന്നറിഞ്ഞ് യാത്ര ചോദിക്കാൻ. പക്ഷേ യുവതിക്കൊപ്പമുണ്ടായിരുന്ന ബന്ധുക്കളുടെ മുന്നിലാണ് ചെന്നുപെട്ടത്. അവർ എടുത്തിട്ട് പെരുമാറി. ഇതിന്റെ അരിശം തീർക്കാൻ ഷൈജു പ്രിൻസിയുടെ വീട്ടിലെ ഒന്നരലക്ഷം രൂപ വിലയുള്ള എൽ.സി.ഡി നിലത്തെറിഞ്ഞുടച്ചു. കസേര വലിച്ചെറിഞ്ഞു. അക്വേറിയം അടിച്ചു പൊട്ടിച്ചു.
ക്ഷമിച്ച് സഹിച്ച് മരണത്തിലേക്ക്
പൂർണഗർഭിണിയായ പ്രിൻസിയെ ഇന്നലെ രാവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് രണ്ടുദിവസത്തിനുള്ളിൽ ശസ്‌ത്രക്രിയ നടത്താനായിരുന്നു തീരുമാനം. അപ്പോഴാണ് ഷൈജുവിന്റെ അടുത്ത നമ്പർ. പ്രസവ ചെലവിന് മൂന്നുലക്ഷം രൂപ ആവശ്യപ്പെട്ട് അയാൾ ശല്യം തുടങ്ങി.പ്രസവ ചെലവ് തങ്ങൾ വഹിച്ചോളാമെന്ന് പ്രിൻസിയുടെ അപ്പൻ പറഞ്ഞു. രണ്ടുമാസം മുൻപ് പ്രിൻസിയുടെ സഹോദരനിൽ നിന്ന് ഒരു ലക്ഷം രൂപ വാങ്ങിയ കാര്യവും പറഞ്ഞു. ഒന്നരലക്ഷം രൂപ വിലയുള്ള ബുള്ളറ്റ് ബൈക്കു വാങ്ങാനായിരുന്നു അത്. പണം കൊടുക്കാത്തതിന്റെ ദേഷ്യം അയാൾ ഭാര്യയുടെ മേൽ തീർത്തു. ഇത്രയൊക്കെ ചെയ്‌തിട്ടും അയാളെ വീട്ടിൽ നിന്നിറക്കി വിടാനുളള തന്റേടം കാണിക്കാതിരുന്നതാണ് പ്രിൻസിക്ക് വിനയായത്. അല്ലെങ്കിൽ അവർ ഒരു ആൺകുഞ്ഞിന്റെ അമ്മയായി ജിവിച്ചേനെ (വയറ്റിൽ ആൺകുട്ടിയായിരുന്നുവെന്ന് പോസ്‌റ്റ്മാർട്ടത്തിൽ വ്യക്തമായി).
ദുരൂഹമായ മരണം
വെള്ളിയാഴ്‌ച ആശുപത്രിയിൽ പോകേണ്ടതിനാൽ സഹോദരൻ വിൽസൻ വ്യാഴാഴ്‌ച രാത്രി 12മണിക്ക് പ്രിൻസിയെ വിളിച്ചിരുന്നു. ആശുപത്രിയിൽ കൂടെപ്പോകാൻ ഒരു ഹോം നഴ്സിനെ ഏർപ്പാടാക്കിയ വിവരം പറഞ്ഞു. രാത്രി വീട്ടിൽ വന്നു കിടക്കണമോ എന്നും ചോദിച്ചു.രാവിലെ വന്നാൽ മതിയെന്നു പറഞ്ഞാണ് ഫോൺ വച്ചത്. അയാൾ ഉറങ്ങാൻ കിടന്നു. ഒന്നു മയങ്ങിയപ്പോൾ ഫോൺ അടിച്ചു. അപ്പുറത്തു നിന്നു വന്ന വാർത്ത കേട്ട് അയാൾക്ക് തരിച്ചിരുന്നു. പെങ്ങൾ തൂങ്ങി മരിച്ചെന്നു കേട്ട് അയാൾക്ക് ഒരിക്കലും വിശ്വസിക്കാൻ കഴിഞ്ഞില്ല.പതിവു മദ്യപാനം കഴിഞ്ഞ് രാത്രി ഒരുമണിയോടെയാണ് ഷൈജു മടങ്ങിയെന്ന് ഒപ്പമുണ്ടായിരുന്ന കൂട്ടുകാർ പറയുന്നു. ഒന്നാം നിലയിലാണ് പ്രിൻസി താമസിക്കുന്ന ഫ്ളാറ്റ്. പുലർച്ചെ രണ്ടരയ്‌ക്ക് താഴെ നിലയിൽ താമസിക്കുന്ന വീട്ടുടമയെയും അയൽക്കാരെയും ഷൈജു വിളിച്ചുണർത്തി. ഭാര്യ വീടിനകത്തുനിന്ന് കുറ്റിയിട്ടെന്നും വിളിച്ചിട്ട് തുറക്കുന്നില്ലെന്നും. ഉടൻ പൊലീസിൽ വിവരമറിയിച്ചു. വാതിൽ തുറന്നപ്പോൾ കെട്ടിത്തൂങ്ങിയ നിലയിൽ പ്രിൻസിയുടെ മൃതദേഹം. ദുരൂഹതയുണ്ടെന്ന സഹോദരന്റെ പരാതിയെ തുടർന്നാണ് ഷൈജുവിനെ പൊലീസ് കസ്‌റ്റഡിയിലെടുത്തത്. എ.ഡി.എം അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. അടുത്ത ദിവസങ്ങളിൽ തന്നെ സംഭവത്തിന്റെ ചുരുൾ അഴിയുമെന്ന് പ്രതീക്ഷിക്കാം.