Saturday, 6 June 2026

പരവൂർ വ്യാസവിദ്യമന്ദിറിലെ പരിസ്ഥിതി ദിനാചരണം മാതൃകയായി

പരവൂർ വ്യാസവിദ്യമന്ദിറിലെ പരിസ്ഥിതി ദിനാചരണം മാതൃകയായി 

പരവൂർ : പരവൂർ വ്യാസവിദ്യമന്ദിറിൽ പരിസ്ഥിതി ദിനാചരണം സമുചിതമായി ആചരിച്ചു മാതൃകയായി.വൃഷ തൈകൾ നട്ടും പൊതുസമൂഹത്തിന് മുന്നിൽ ബോധവത്കരണം നടത്തിയും പരിസ്ഥിതിദിനാചരണത്തിന്റെ ഭാഗമായി പ്ളേകാർഡുകളുമായി ടൗണിൽ റാലി നടത്തിയും വ്യാസവിദ്യമന്ദിറിലെ വിദ്യാർത്ഥികൾ മാതൃകയായി.
പരിസ്ഥിതി ദിനാചരണം ബി. ബി. ഗോപകുമാർ എം എൽ എ ഉദ്ഘാടനം ചെയ്തു.
സ്കൂൾ സമിതി വൈസ് പ്രസിഡന്റ്‌ 
അശോകൻ ആയിരവല്ലി അധ്യക്ഷത വഹിച്ചു മുൻസിപ്പൽ കൗൺസിലർ അഡ്വ. അജിമോൾ മുഖ്യപ്രഭാഷണം നടത്തി.
അമർനാഥ് സ്വാഗതവും അധ്യാപിക
റാണിരാജ് നന്ദിയും പറഞ്ഞു. അധ്യാപികമാരായ റിജി, സോജ, രേഷ്മ, റീന, ദീപ, മഞ്ജു, ഷീബ, മഹിത എന്നിവർ നേതൃത്വം നൽകി.തുടർന്ന് സ്കൂൾ അങ്കണത്തിൽ ചെമ്പകം നടുകയും ചെയ്തു തുടർന്ന് വിദ്യാർത്ഥികൾ പ്ളേകാർഡുകളുമായി പരിസ്ഥിതി റാലി നടത്തി. റാലി  പരവൂർ നഗരത്തിലെ ആൽത്തറമൂട് ശിവപാർവതിക്ഷേത്രത്തിൽ 
സമാപിച്ചു. ക്ഷേത്രത്തിൽ ബി.ബി. ഗോപകുമാർ. എം എൽ എ .വൃഷതൈകൾ തൈകൾ നട്ടുകൊണ്ട് പരിസ്ഥിതി സന്ദേശം നൽകി. 
സ്കൂൾ സമിതി സെക്രട്ടറി സുവർണ്ണൻ പരവൂർ, ഹിന്ദുഐക്യവേദി താലൂക്ക് സെക്രട്ടറി മാങ്കുളംരാജേഷ്, ബിജെപി ജില്ലാ വൈസ് പ്രസിഡന്റ്‌ പരവൂർ സുനിൽ, ബിജെപി മണ്ഡലം പ്രസിഡന്റ്‌ പ്രദീപ്‌. ജി. കുറുമണ്ടൽ, കൗൺസിലർ രാജീവ് എന്നിവർ നേതൃത്വം നൽകി.

ഫോട്ടോ :പരവൂർ വ്യാസവിദ്യാമന്ദിറിൽ ബി. ബി. ഗോപകുമാർ ചെമ്പകം നടുന്നു.
ഫോട്ടോ :പരവൂർ ആൽത്തറമൂട് ശിവപാർവ്വതി ക്ഷേത്രത്തിൽ വൃഷതൈ നടുന്നു.

പ്രകൃതിയെ അമ്മയായി കണ്ട് കൊണ്ട് 
സംരഷിക്കേണ്ടത് മാനവരാശിയുടെ കടമ --ബി.ബി.ഗോപകുമാർ എം എൽ എ 

പരവൂർ: പ്രകൃതിയെ അമ്മയായി കണ്ട് കൊണ്ട് സംരഷിക്കേണ്ടത് മാനവരാശിയുടെ കടമയാണെന്ന് ബി.ബി.ഗോപകുമാർ എം എൽ എ പറഞ്ഞു. അടിക്കടിയുണ്ടാകുന്ന ഉഷ്ണതരംഗങ്ങൾ, വെള്ളപ്പൊക്കം, വരൾച്ച, മറ്റ് കടുത്ത പ്രകൃതിക്ഷോഭങ്ങൾ എന്നിവയിലൂടെ കടന്നുപോകുമ്പോൾ, പരിസ്ഥിതി സംരക്ഷണം എന്നത് വാർത്തമാന കാലഘട്ടത്തിൽ 
എന്നത്തേക്കാളും അടിയന്തിര ആവശ്യമായി മാറിയിരിക്കുന്നു. 
പരിസ്ഥിതിയെ സംരക്ഷിക്കുക എന്നത് 
മനുഷ്യരാശിയുടെ ഉത്തരവാദിത്തമാണെന്ന ശക്തമായ ഓർമ്മപ്പെടുത്തൽ കൂടിയാണ് 
 ലോക പരിസ്ഥിതി ദിനം നൽകുന്നത്.
മനുഷ്യരാശിയ്ക്ക്  പ്രകൃതിയോടുള്ള തങ്ങളുടെ ബന്ധത്തെക്കുറിച്ച് പുനർവിചിന്തനം നടത്താൻ  ജനങ്ങൾക്ക് ഈ ദിനം പ്രചോദനം നൽകിക്കൊണ്ടേയിരിക്കുന്നു. ഇതിന്റെ സന്ദേശം എപ്പോഴും വ്യക്തമാണ്: വരും തലമുറകൾക്കായി ആരോഗ്യകരവും കൂടുതൽ സുസ്ഥിരവുമായ ഭൂമിയുടെ സുരക്ഷിതത്വം  ഉറപ്പാക്കാൻ നമ്മൾക്ക് കഴിയണം.കാലാവസ്ഥാ വ്യതിയാനം, മലിനീകരണം, ജൈവവൈവിധ്യ നഷ്‌ടം, പ്രകൃതിവിഭവങ്ങളുടെ അമിതമായ ചൂഷണം എന്നിവയുൾപ്പെടെ മനുഷ്യരാശി ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്ന വർദ്ധിച്ചുവരുന്ന പരിസ്ഥിതി വെല്ലുവിളികളെ ഓർമ്മിപ്പിക്കുന്ന ഒന്നാണ് . 
പ്രകൃതിയുടെ 
സുസ്ഥിരമായ നിലനിൽപ്പിനായി അർത്ഥവത്തായ നടപടികൾ സ്വീകരിക്കാൻ നമ്മൾ ബാധ്യസ്ഥരാണ്.കൂടുതൽ ഹരിതാഭമായ ഒരു ഭാവി കെട്ടിപ്പടുക്കാൻ സഹായിക്കുന്ന പരിസ്ഥിതി നയങ്ങളെക്കുറിച്ചും കൃത്യമായ പരിഹാരങ്ങളെക്കുറിച്ചുമുള്ള ചർച്ചകൾക്ക് അനുയോജ്യമായ ഒരു വേദി കൂടിയാണ് ലോക പരിസ്ഥിതി ദിനം സമ്മാനിക്കുന്നത് അത് പരമാവധി പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

ഫോട്ടോ :വ്യാസവിദ്യാമന്ദിറിലെ വിദ്യാർത്ഥികൾ ബി. ബി. ഗോപകുമാർ എം എൽ എയ്ക്ക് ഒപ്പം.




No comments:

Post a Comment