Saturday, 27 June 2026

പരവൂരിൽ പനി കടുക്കുന്നു, പ്രതിരോധം പാളുന്നു

പരവൂരിൽ പനി കടുക്കുന്നു, പ്രതിരോധം പാളുന്നു

പരവൂർ : പരവൂർ മുൻസിപ്പൽ അതിർത്തിയിൽ പനി കടുക്കുന്നു, പ്രതിരോധം പാളുന്നു. അവധി ദിവസമായം
ഇന്നലെ പനി ബാധിച്ച് പാരിപ്പള്ളി മെഡിക്കൽ കോളേജ് അടക്കമുള്ള 
വിവിധ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയത് നൂറ് കണക്കിന് പേരാണ് . ഇതിൽ 30പേർ കിടത്തി ചികിത്സയിലാണ്. ഡങ്കിപ്പനി ബാധിച്ച് അഞ്ചുപേരും സംശയിക്കുന്ന 16പേരും ചികിത്സയിലുണ്ട്. 
 ഹെപ്പറ്റൈറ്റിസ് ബാധിച്ചവരും 
എലിപ്പനിയും സ്ഥിരീകരിച്ചവരും 
നാലുപേർക്ക് ഇൻഫ്ലുൻസയും ബാധിച്ചു. നിലവിൽ ചികിത്സയിലുണ്ട്.ഷിഗെല്ല ബാധിച്ച കുട്ടികൾ സുഖമായതായി ആരോഗ്യവകുപ്പ് അതികൃതർ അറിയിച്ചു. കഴിഞ്ഞ ആഴ്ചകളിൽ പനി ബാധിച്ചവർ 
താരതമ്യേന കുറവായിരുന്നുവെങ്കിലും മഴക്കാലം തുടങ്ങിയതോടെ രോഗികളുടെ എണ്ണം കുതിച്ചുയർന്നു. ഇതിൽ പെരുമ്പുഴ ഭാഗം ഡെങ്കിയുടെ ഹോട്ട്സ്പോട്ട് ആയി കണ്ടെത്തിയിരുന്നു. കടൽകായൽ 
തീരപ്രദേശങ്ങളിലാണ്കൊ തുകിൻ്റെ പ്രധാന ഉറവിടം. ഫ്രിഡ്ജിന്റെ ട്രേ, ഇൻഡോർ പ്ലാന്റുകൾ വളർത്തുന്ന ചെടിച്ചെട്ടിയും ഡെങ്കു പരത്തുന്ന കൊതുകിൻ്റെ താവളമാണ്. കൊതുക് മുട്ടയിട്ട് പെരുകാൻ സാധ്യതയുള്ള എല്ലാ ഉറവിടങ്ങളും ആഴ്ചതോറും കൃത്യമായി നീക്കണമെന്ന് 
ആരോഗ്യവകുപ്പ് അധികൃതർ 
അറിയിച്ചു. കൊതുകിന്റെ ഉറവിടങ്ങൾ കൃത്യമായി നീക്കിയില്ലെങ്കിൽ നിയമനടപടിയെടുക്കുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

@ പേരിനായി യോഗങ്ങൾ നടത്തി

കിണറുകൾ ശുചീകരിക്കാൻ ആവശ്യമായ ബ്ലീച്ചിങ് പൗഡറുകളും മറ്റും വാർഡുകളിലെ കുടുംബശ്രീ അംഗങ്ങളെ ഏൽപിച്ചു. ഒരു കിണറ്റിൽ എത്ര ബ്ലീച്ചിങ് പൗഡറും ക്ലോറിനേഷൻ സാധനങ്ങളും ഇടണമെന്ന ധാരണ ഇവർക്കില്ല. പലപ്പോഴും കൂടിയ അളവിലാണ് ഇവ കിണറുകളിൽ നിക്ഷേപിക്കുന്നത്. ഇതുമൂലം കിണറ്റിലെ വെള്ളം കുടിക്കാനാവാത്ത അവസ്ഥയാണ്. അതിഥി തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങളിൽ മാസത്തിലൊരിക്കൽ സൗജന്യ മെഡിക്കൽ ക്യാന്പുകൾ നടത്തണമെന്ന സർക്കാർ 
നിർദേശവും നഗരസഭ പാലിക്കുന്നില്ല.

@ മഴക്കാലപൂർവ പ്രതിരോധ പ്രവർത്തനങ്ങൾ പരവൂർ മുൻസിപ്പാലിറ്റിയിൽ 
പ്രഹസനമായി മാറി -ബിജെപി 

മഴക്കാലപൂർവ പ്രതിരോധ പ്രവർത്തനങ്ങൾ പരവൂർ മുൻസിപ്പാലിറ്റിയിൽ 
പ്രഹസനമായി മാറിയതാണ് പകർച്ചപനികൾ പകർന്ന് പിടിക്കാൻ കാരണമായാത് എന്ന് ബിജെപി പാർലമെന്ററി പാർട്ടി ലീഡർ പ്രദീപ്‌. ജി. കുറുമണ്ടൽ ആരോപിച്ചു.
ആരോഗ്യ വകുപ്പിൻ്റെയും നഗരസഭയുടെയും 
 ചുമതലയിലാണ് രോഗപ്രതിരോധ പ്രവർത്തനങ്ങൾ നടത്തേണ്ടത്. എന്നാൽ ഇത് നടക്കുന്നില്ല ഷിഗെല്ല റിപ്പോർട്ട് ചെയ്തിട്ടും മെല്ലെപോക്കിലാണ് മുൻസിപ്പാലിറ്റിയിലെ ആരോഗ്യവിഭാഗം പകർച്ചവ്യാദികൾ പടർന്നു പിടിക്കാതിരിക്കാനുള്ള അടിയന്തിര നടപടികൾ കൈകൊള്ളണമെന്നും പ്രദീപ്. ജി.കുറുമണ്ടൽ പറഞ്ഞു.

No comments:

Post a Comment