ചാത്തന്നൂർ : സിപിഐക്കാരനായ ആദിച്ചനല്ലൂർ പഞ്ചായത്ത് പ്രസിഡന്റിനെ ന്യായികരിച്ചു കൊണ്ട് യു ഡി എഫ് നേതാവ് രംഗത്ത് പരാതിയുമായി
കോൺഗ്രസ് അംഗങ്ങൾ.ആദിച്ചനല്ലൂർ പഞ്ചായത്ത് സെക്രട്ടറി വാഹനം കൊടുക്കാഞ്ഞതിനെ തുടർന്ന് സൈക്കിൾ ചവിട്ടി കൊല്ലത്ത് പരിപാടിയ്ക്ക് പോയി പ്രതിക്ഷേധിച്ച സിപിഐ മണ്ഡലം കമ്മിറ്റി അംഗവും ആദിച്ചനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ എദ്വർഡിനെ സോഷ്യൽ മീഡിയയിലും അല്ലാതെയും ന്യായികരിച്ചു രംഗതെത്തിയ ആർ എസ് പി ജില്ലാ കമ്മിറ്റി അംഗം കൂടിയായ യുഡിഎഫ് നിയോജകമണ്ഡലം കൺവീനർക്കെതിരെ പരാതിയുമായി കോൺഗ്രസ് പ്രവർത്തകർ രംഗതെത്തിയത്. കോൺഗ്രസ് അനുകൂല സർവീസ് സംഘടനയിൽ അംഗമായ പഞ്ചായത്ത് സെക്രട്ടറിയും ആദിച്ചനല്ലൂർ പഞ്ചായത്ത് ഭരിക്കുന്ന ഇടതുപക്ഷവുമായി ഉണ്ടാവുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനും ചർച്ചകൾക്കുമായി കോൺഗ്രസ് അംഗങ്ങളെ അവഗണിച്ചു കൊണ്ട് യു ഡി എഫ് സംവിധാനത്തിൽ ചർച്ചകൾ നടത്താതെ യു ഡി എഫ് കൺവീനർ നടത്തുന്ന ഇരട്ടതാപ്പ് നയത്തിനെതിരെയാണ് കോൺഗ്രസിന്റെ ഗ്രാമപഞ്ചായത്ത് അംഗങ്ങൾ രംഗതെത്തിയിരിക്കുന്നത്.ജില്ലാ കോൺഗ്രസ് നേതൃത്വത്തിനും യു ഡി എഫ് നേതൃത്വത്തിനും പരാതി നൽകുമെന്ന് കോൺഗ്രസ് അംഗങ്ങൾ പറഞ്ഞു.യു ഡി എഫിന്റെ ഉന്നത പദവിയിൽ ഇരുന്ന് കൊണ്ട് കോൺഗ്രസ് അംഗങ്ങളെയും പ്രവർത്തകരെയും തള്ളിപറഞ്ഞു കൊണ്ട് ഇടതുപക്ഷവമായി കൈകോർക്കുന്ന ആർ എസ് പി നേതാവിന്റെ നിലപാടുകൾക്ക് ആർ എസ് പി നേതൃത്വം ശക്തമായ നടപടിയെടുക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.
No comments:
Post a Comment