@ എംഎൽഎമാർക്ക് സ്വീകരണം നൽകി.
കൊട്ടിയം : കൊട്ടിയം പൗരവേദിയുടെ ആഭിമുഖ്യത്തിൽ എം ഏൽ എ മാരായ ബി ബി ഗോപകുമാർ, അഡ്വ വിഷ്ണു മോഹൻ എന്നിവർക്ക് സ്വീകരണം നൽകുകയും കുട്ടികൾക്ക് പoനോപകരണങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.
200 ലധികം വിദ്യാർഥികൾക്ക് പഠനോപകരണ വിതരണവും, 2025 - 2026 കാലയളവിൽ വിവിധ മേഖലകളിൽ മികവ് തെളിയിച്ച വിദ്യാർത്ഥികൾ ഉൾപ്പെടെ ഉള്ളവർക്ക് മൊമന്റോ നൽകി ആദരിക്കുകയും ചെയ്തു.
കൈത്താങ്ങ് 2026 എന്ന പേരിലുള്ള
പഠനോപകരണ വിതരണം പരിപാടിയുടെ ഉദ്ഘാടനം ബി ബി ഗോപകുമാർ എംഎൽഎയും, മികവ് 2026 ന്റെ ഉദ്ഘാടനം അഡ്വ. വിഷ്ണു മോഹനും നിർവഹിച്ചു. കൊട്ടിയം മൊബിലിറ്റി ഹബിന്റെ പ്രൊജക്റ്റ് പൗരവേദിയ്ക്ക് വേണ്ടി തയ്യാറാക്കിയ കാരുവേലിൽ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥികൾ ആയ അബിൻ കെ അനിൽ, എയ്ഞ്ചൽ ജോർജ്, ആഷിക്ക് എം, മുഹമ്മദ് എ എന്നിവരെ ചടങ്ങിൽ വച്ച് ആദരിച്ചു. ഡോൺബോസ്കോ കോളേജ് ഡയറക്ടർ ഫാദർ. ഫ്രാൻസിസ് കാരെക്കാട്ട് മുഖ്യ പ്രഭാഷണം നടത്തി. കൊട്ടിയം ജംഗ്ഷൻ അടിപ്പാതയിൽ, കൊട്ടിയം പൗരവേദി പ്രസിഡന്റ് അഡ്വ. കൊട്ടിയം എൻ അജിത് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ആദിച്ചനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിനോക്കി എഡ്‌വേർഡ്, മയ്യനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് റാഫി, ആദിച്ചനല്ലൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സരസ്വതി, കൊട്ടിയം ട്രാൻസിറ്റ് ഹോം സബ് ഇൻസ്പെക്ടർ സുജിത് ജി നായർ, ഫ്രണ്ട്സ് ഓഫ് ഉമയനല്ലൂർ പ്രസിഡന്റ് അഡ്വ നജിമുദീൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ തസ്ബീന, സന്ധ്യ റാണി, രോഹിണി, പൗരവേദി ട്രഷറർ ജോൺ മോത്ത, വൈസ് പ്രസിഡന്റ് രാജു നന്ദനം, ഭാരവാഹികൾ ആയ ഗോപു കുഞ്ചന്റഴികം, സിനി ആനന്ദ്, രാജേഷ് എന്നിവർ എന്നിവർ സംസാരിച്ചു.
@ കൊട്ടിയത്ത് ഫയർ സ്റ്റേഷൻ സ്ഥാപിക്കും - അഡ്വ. വിഷ്ണു മോഹൻ
കൊട്ടിയത്ത് ഫയർ സ്റ്റേഷന്റെ ആവശ്യകത കണക്കിലെടുത്ത് കൊട്ടിയത്തു ഫയർ സ്റ്റേഷൻ സ്ഥാപിക്കുന്നതിനുള്ള നടപടികൾ ഉടൻ സ്വീകരിക്കുമെന്ന് ഇരവിപുരം എം ഏൽ എ അഡ്വ വിഷ്ണു മോഹൻ പറഞ്ഞു. ഇത് സംബന്ധിച്ചും, കൊട്ടിയത്തു മൊബിലിറ്റി ഹബ് സ്ഥാപിക്കണം എന്നും ആവശ്യപ്പെട്ടു പൗരവേദി ഭാരവാഹികൾ ചടങ്ങിൽ വച്ച് നിവേദനം നൽകിയിരുന്നു. പ്രൊജക്റ്റ് പൗരവേദി നൽകിയ ശേഷം മൊബിലിറ്റി ഹബ് സംബന്ധിച്ച് പഠനം നടത്തി നടപടി സ്വീകരിയ്ക്കുവാൻ ശ്രമിക്കുമെന്നും എം ഏൽ എ ഉറപ്പ് നൽകി
ഒറ്റപ്ലാംമൂട് കൂടി ചേർത്ത് ടൂറിസം സർക്യൂട്ട് സ്ഥാപിക്കുന്നത് പരിശോധിക്കും - ബി ബി ഗോപകുമാർ
കൊട്ടിയം പൗരവേദി ഭാരവാഹികൾ നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ ഒറ്റപ്ലാംമൂട്, ചിറക്കര, പരവൂർ, താന്നി എന്നീ പ്രദേശങ്ങൾ കൂട്ടിച്ചേർത്തു ടൂറിസം സർക്യൂട്ട് രൂപീകരിക്കുന്ന കാര്യം പരിശോധിക്കുമെന്നും അതിനായി കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സഹായം തേടുമെന്നും യോഗത്തിൽ വച്ചു ബി ബി ഗോപകുമാർ എം ഏൽ എ ഉറപ്പ് നൽകി.
No comments:
Post a Comment