ചാത്തന്നൂർ : രാത്രിയാണെങ്കിലും പകലാണെങ്കിലും സൂക്ഷിച്ചില്ലെങ്കിൽ തെരുവുനായയുടെ കടി കിട്ടുമെന്ന അവസ്ഥയാണ് ചാത്തന്നൂരിന്റെ
വിവിധ ഭാഗങ്ങളിൽ നഗരഗ്രാമവിത്യാസമില്ലാതെ
.രാപകൽ വ്യത്യാസമില്ലാതെ തെരുവുനായകൾ കൂട്ടത്തോടെ അലഞ്ഞുതിരിഞ്ഞു നടക്കുന്ന കാഴ്ചയും ഇപ്പോൾ പതിവാണ്. അജ്‌ഞാത കേന്ദ്രത്തിൽ നിന്നും പ്രദേശത്ത് കൊണ്ട് ഉപേക്ഷിച്ചവയാണു നായ്ക്കളെന്നാണു നാട്ടുകാർ പറയുന്നത്. നായ ശല്യം രൂക്ഷമായതോടെ പ്രദേശവാസികൾക്ക് പുറത്തിറങ്ങി നടക്കാനാകുന്നില്ല. വിദ്യാലയങ്ങളിലേക്ക് പോകുന്ന കുട്ടികൾക്കു നേരെയും നായ്ക്കൾ
പാഞ്ഞടുക്കുന്നത് ബൈക്ക് യാത്രികർക്കാണ് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത്. ബൈക്കുകൾക്ക് പിന്നാലെ പാഞ്ഞ് അപകടം വരുത്തുന്നത് പതിവ്. വെട്ടിക്കുന്നുവിള ശ്രീനഗർ ഭാഗങ്ങളിൽ പ്രദേശത്തുള്ള വീടുകളിലൊന്നും കണ്ടിട്ടില്ലാത്ത നായകളെയാണു ഒരാഴ്‌ചയായി ഈ പ്രദേശത്ത് കണ്ട് വരുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. ദേശീയപാതയിൽ പുതിയതായി നിർമ്മിച്ച
നടപ്പാതകൾ വരെ നായകൾ കൈയേറിയ അവസ്ഥയാണ്. സ്കൂൾ പരിസരങ്ങളിൽ തമ്പടിയ്ക്കുന്ന തെരുവ് നായകൾ കുട്ടികൾക്കും ഭീഷണിയാണ്.
അതിരാവിലെ ജോലിക്കു പോകുന്നവരും
ട്യൂഷന് പോകുന്ന വിദ്യാർഥികളും ഇരുചക്ര വാഹനങ്ങളിൽ പോകുന്നവരുമൊക്കെ തെരുവുനായ ശല്യത്തിൽ വലയുകയാണ്. ഇരുചക്ര വാഹനങ്ങൾക്ക് മുൻപിലേക്ക് നായകൾ ചാടുകയും റോഡിന് കുറുകേ ഓടുകയും ചെയ്യുന്നത് അപകടഭീഷണി വർധിപ്പിക്കുകയാണ്. റോഡിൽ കൂടി
നടക്കണമെങ്കിൽ വടി കൈയിൽ കരുതേണ്ട അവസ്ഥയാണ്.
ബസ് കാത്തിരിപ്പുകേന്ദ്രങ്ങളിൽ
നായകൾ തമ്പടിക്കുന്നത് ബസ് കാത്തിരിക്കുന്നവർക്കും ബുദ്ധിമുട്ടാണ്. ഇപ്പോൾ പകലും റോഡിൽ കൂടി
തെരുവുനായകൾ കൂട്ടത്തോടെ നടക്കുകയാണ്. രാത്രിയാണെങ്കിൽ റോഡരികിലും കടത്തിണ്ണകളിലും നടപ്പാതയിലുമൊക്കെയാണ് ഇവ കിടക്കുക. അതിരാവിലെയും തെരുവുനായകൾ ചാത്തന്നൂർ ടൗണിലും ടൗണിനോട് ചേർന്നുള്ള ഇടവഴികളിലുമെല്ലാം കൂട്ടത്തോടെയുണ്ടാവും. പോലിസ് സ്റ്റേഷൻ പരിസരത്താണ് തെരുവ് നായ്ക്കൾ ഏറ്റവും കൂടുതൽ ഉള്ളത്. പലപ്പോഴും ഇവ തമ്മിൽ കടിപിടി കൂടുകയും അക്രമാസക്തമാവുകയും ചെയ്യുന്നുണ്ട്.
വർധിച്ചുവരുന്ന തെരുവുനായ ശല്യത്തിന് ശാശ്വതപരിഹാരം കാണണമെന്നാണ് ജനങ്ങളുടെ ആവശ്യം.
ഫോട്ടോ :ചാത്തന്നൂർ പോലിസ് സ്റ്റേഷൻ പരിസരത്ത് താവളമുറപ്പിക്കുന്ന തെരുവ് നായ്ക്കൾ
ഫോട്ടോ : ചാത്തന്നൂർ കോതേരി റോഡിൽ നിന്നുള്ള ഫോട്ടോ
@പരവൂർ ടൗൺ തെരുവ് നായ്ക്കളുടെ വിഹാരകേന്ദ്രം
പരവൂർ :പരവൂർ റെയിൽവേ സ്‌റ്റേഷൻ പരിസരത്ത് തെരുവുനായ്ക്കളുടെ എണ്ണം പെരുകിയിട്ടും നിയന്ത്രിക്കുന്നതിന് നടപടിയില്ല. റെയിൽവേ ട്രാക്കിൽ ഭക്ഷണ അവശിഷ്‌ടങ്ങളും മറ്റും തള്ളുന്നത് യഥാസമയം നീക്കാത്തതു മൂലമാണ്
തെരുവ് നായകൾ ഇവിടെ കൂടുതലായി
എത്തുന്നതിന് കാരണമാകുന്നു. റെയിൽവേ സ്‌റ്റേഷൻ മന്ദിരത്തിന്റെ മുൻഭാഗത്തെ പാർക്കിങ്ഗ്രൗ ണ്ടിലും തെരുവുനായ കൂട്ടം ഉണ്ട് .പരവൂർ ടൗണിലെ പ്രധാനഭാഗങ്ങളായ ബസ് സ്റ്റാൻഡ് പൊഴിക്കര കടപ്പുറം വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങൾ മാർക്കറ്റ് എസ് എൻ വി സ്കൂൾ, കെ എച്ച് എസ് സ്കൂൾ
പരിസരം എന്നിവടങ്ങളിലും തെരുവുനായ്ക്കളുടെ എണ്ണം പെരുകി വരികയാണ്.
നാട്ടുകാർ പറയുന്നത്. രാവിലെയും വൈകിട്ടും സ്കൂളിലേക്ക് പോകാൻ നടന്ന് പോകുന്ന കുട്ടികളും, സ്കൂൾ വാൻ നോക്കി റോഡ് സൈഡിൽ നിൽക്കുന്ന കുട്ടികളും ഭീതിയിലാണ്. റോഡിന്റെ ഇരു വശങ്ങളിലും പുല്ല് വളർന്നതു കാരണം നായകൾ ഇതിനുള്ളിൽ പതുങ്ങി നിന്നാൽ പോലും അറിയാനാകാത്ത സ്‌ഥിതി. അഥവാ നായ ആക്രമിക്കാൻ എത്തിയാൽ റോഡ് സൈഡിലേയ്ക്ക് മാറാനും കഴിയാത്ത സ്ഥിതി. തെരുവ് നായ്ക്കളെ അമർച്ച ചെയ്യാൻ യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.റോഡ് വക്കിൽ മാലിന്യം തള്ളുന്നതും പ്രദേശത്ത് തെരുവ് നായ വർധിക്കാൻ കാരണമായതായി നാട്ടുകാർ പരാതിപ്പെടുന്നു.
No comments:
Post a Comment