ചാത്തന്നൂർ :അറിവ് ത്രൂ ദി സോൾ ഓഫ് ഗുരു വിദ്യാർത്ഥികൾക്ക്
മാസംതോറു 500 രൂപ വിതം നൽകുന്ന അറിവ് സ്‌കോളർഷിപ്പ് വിതരണവും
വനിതകൾക്കള്ള സൗജന്യ പരിശിലനത്തിൻ്റെ പുതിയ ബാച്ച് ഉദ്ഘാടനവും
പത്താം ക്ലാസ് പരീക്ഷയിൽ മികച്ച വിജയം നേടിയ കുട്ടികൾക്കുള്ള മെറിറ്റ് മെഡൽ വിതരണവും പ്രതിഭാ സംഗമവും, , വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് നടത്തുന്ന ബോധവൽക്കരണ പരിപാടി എന്നിവയുടെ ഉദ്ഘാടനം 23 ന് രാവിലെ 10ന്
വിളപ്പുറം ക്ഷേത്രം ജംഗ്ഷനിലെ അറിവ് കേന്ദ്രത്തിൽ നടക്കും. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ ആർ.ദിലീപ് കുമാർ യോഗം ഉദ്ഘാടനം ചെയ്യും. കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയത്തിൻ്റെ കീഴിലുള്ള ജൻശിക്ഷൻ സൻസ്ഥാൻ്റെ സഹകരണത്തോടെ നടക്കുന്ന സൗജന്യ തൊഴിൽ പരിശീലനത്തിൻ്റെ 21-ാം ബാച്ച് കേന്ദ്ര കോർപറേറ്റ് അഫേഴ്സ് മന്ത്രാലയം അഡ്വൈസറി കമ്മിറ്റി മെമ്പർ കേണൽ ഡിന്നി ഉദ്ഘാടനം ചെയ്യും. സ്കോളർഷിപ്പ് വിതരണത്തിൻ്റെ ഉദ്ഘാടനം ചിറക്കര പഞ്ചായത്ത് പ്രസിഡൻ്റ് ഉല്ലാസ് കൃഷ്ണൻ നിർവഹിക്കും. ജൻശിഷൻ സൻസ്ഥാൻ കൊല്ലം ഡയറക്ടർ വി.കെ. ബിന്ദു, ഉളിയനാട് ഗവ സ്കൂൾ പ്രധാന അധ്യാപിക എസ്.ജയകുമാരി എന്നിവർ മെറിറ്റ് മെഡൽ വിതരണം ചെയ്യും. ബോധവൽക്കരണ പരിപാടികളുടെ ഉദ്ഘാടനം സാഹിത്യകാരനും മുതിർന്ന മാധ്യമപ്രവർത്തകനും അറിവ് വൈസ് പ്രസിഡൻ്റുമായ എസ്. സുധീശൻ ഉദ്‌ഘാടനം ചെയ്യും. അറിവ് പ്രസിഡൻ്റ് ബി.സജൻലാൽ അധ്യക്ഷത വഹിക്കും.
പാണിയിൽ ലോർഡ് കൃഷ്ണ സ്കൂൾ സെക്രട്ടറി ജി. സുശീലൻ, പരവൂർ എസ് എൻ വി സമാജം ജോയിൻ്റ സെക്രട്ടറി എസ്. സുജൻ എന്നിവർ ആശംസാ പ്രസംഗം നടത്തും ട്രഷറർ ഡോ. ആർ ബിനോയി സ്വാഗതവും സെക്രട്ടറി പി എസ് സരള കുമാരി നന്ദിയും പറയും.
No comments:
Post a Comment