ലക്ഷകണക്കിന് ലിറ്റർ വെള്ളം പാഴാകുന്നു.
ദേശീയപാതയൊരത്ത്
ചാത്തന്നൂർ ജംഗഷന് പടിഞ്ഞാറ് ഭാഗത്തുള്ള ബദറുദീന്റെ ഉടമസ്ഥതയിലുള്ള വസ്തുവിലേക്ക് കഴിഞ്ഞ പൈപ്പ് പൊട്ടി
ഒരു മാസമായി മതിൽകെട്ടിലൂടെ വെള്ളം
റോഡിലൂടെ ചാത്തന്നൂർ തോട്ടിലേക്ക് ഒഴുകുകയാണ്. വസ്തു ഉടമയും നാട്ടുകാരും നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കരാറുകാർ എത്തി റോഡിൽ കുഴികുഴിച്ചു പോയതല്ലാതെ പിന്നീട് തിരിഞ്ഞു നോക്കിയിട്ടില്ല എന്നാണ് വസ്തു ഉടമയുടെയും നാട്ടുകാരുടെയും പരാതി.
ഇത് മൂലം ഇവരുടെ മതിൽ അപകടാവസ്ഥയിലാണ്. പൈപ്പ് ലൈൻ പൊട്ടിയ ഭാഗം കണ്ട് പിടിക്കാൻ കഴിയാത്തത് കൊണ്ടാണ് നിർമ്മാണപ്രവർത്തി കളഞ്ഞിട്ട് പോയത് എന്ന് കരാറുകാരൻ പറഞ്ഞു. പൈപ്പ് ലൈൻ കടന്ന് പോകുന്ന സ്കെച്ച് പ്ലാൻ എന്നിവ ജലഅതോറിറ്റി ഉദ്യോഗസ്ഥരുടെ കൈവശമാണ് അവർ എത്തി സ്ഥാനം കാണിച്ചു തന്നാൽ നിർമ്മാണപ്രവർത്തി നടത്താം എന്ന നിലപാടിലാണ് കരാറുകാർ. ഉദ്യോഗസ്ഥരുടെ അനങ്ങാപാറ നയമാണ് സ്വീകരിക്കുന്നത് എന്ന് നാട്ടുകാർ ആരോപിക്കുന്നു.
ഫോട്ടോ :, കരാറുകാർ കുഴിച്ചു ഉപേക്ഷിച്ചു പോയ ഭാഗം
No comments:
Post a Comment