ചാത്തന്നൂർ : പാരിപ്പള്ളി കൊടിമൂട്ടിൽ ശ്രീ ഭദ്രകാളീക്ഷേത്രത്തിന് സമീപമുള്ള പാർക്കിങ് ഏരിയായിലുള്ള
കടയ്ക്ക് മുൻപിൽ
നിർത്തിയിട്ടിരുന്ന വാഹനങ്ങൾ കത്തിച്ചു
പോലിസ് അന്വേഷണം ആരംഭിച്ചു. കൊടിമൂട്ടിൽ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ഷാജിയുടെ ഉടമസ്ഥതയിലുള്ള ഓട്ടോറിഷയും സൂരജിന്റെ ഉടമസ്ഥതയിലുള്ള കാറുമാണ് കത്തിച്ചത്. ഇന്നലെ പുലർച്ചെ 12. 45ന്
വാഹനങ്ങൾ നിർത്തിയിട്ടിരുന്ന സ്ഥലത്തിന് തൊട്ടടുത്ത വീട്ടുകാർ ജന്നലിൽ കൂടി രാത്രിയോടെ വാഹനങ്ങളിൽ നിന്ന് തീയും പുകയും ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നാട്ടുകാർ ഉടൻ സ്ഥലത്തെത്തി തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും ഇതിനോടകം വാഹനങ്ങൾ വലിയ തോതിൽ കത്തി തുടങ്ങിയിരുന്നു തുടർന്ന്
പോലീസിനെ അറിയിക്കുകയും പോലിസ് എത്തി കല്ലമ്പലത്ത്
നിന്നും ഫയർഫോഴ്സിനെ വരുത്തി തീയ്യണയ്ക്കുകയായിരുന്നു.
പൊലീസിന്റെ ഫോറൻസിക് വിദ്ഗ്ദരും
സ്ഥലത്ത് എത്തി പരിശോധന നടത്തി. തീപിടിത്തത്തിന് പിന്നിൽ ദുരൂഹ സാഹചര്യങ്ങളുണ്ടോയെന്നും, മനപ്പൂർവം തീയിട്ടതാണോയെന്നും ഉൾപ്പെടെയുള്ള കാര്യങ്ങൾ പാരിപ്പള്ളി
പോലിസ് അന്വേഷിച്ചുവരികയാണ്.
സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്.
സംഭവത്തിൽ നാശനഷ്ടത്തിന്റെ കൃത്യമായ കണക്ക് ലഭ്യമായിട്ടില്ല. വാഹനങ്ങളുടെ ഉടമകളിൽ നിന്നും പൊലീസ് മൊഴിയെടുത്തിട്ടുണ്ട്. പ്രതികളെ കണ്ടെത്തുന്നതിനായി അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.
പാരിപ്പള്ളിയിൽ നടന്ന ഈ സംഭവം പ്രദേശവാസികളിൽ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. സംഭവത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ് എന്ന് പോലിസ് അറിയിച്ചു.
@ ഷാജിയെ മൂന്നoഗ ഗുണ്ടാസംഘം ആക്രമിച്ചു
വാഹനങ്ങൾ കത്തിയ്ക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപ് പാരിപ്പള്ളി ജംഗഷനിൽ കൂടി നടന്നു പോകുമ്പോൾ മൂന്ന് അംഗ ഗുണ്ടാസംഘം കാറിൽ എത്തി ആക്രമിക്കുകയും തലയ്ക്ക് പരിക്കേല്ക്കുകയും ചെയ്തിരുന്നു ആക്രമണം നടത്തിയ സംഘം തന്നെ
കാറിൽ കുളമടയിലെ സ്വകാര്യ ആശുപത്രിയിലും അവിടെ നിന്നും പരിപ്പള്ളി മെഡിക്കൽ കോളേജിലും എത്തിച്ചു തുടർന്ന് പാരിപ്പള്ളി മെഡിക്കൽ കോളേജിലെ ഡോക്ടർമാർ പോലീസിനെ അറിയിക്കുകയും കേസ് രജിസ്റ്റർ ചെയ്യാനുള്ള നടപടികൾ സ്വീകരിച്ചതിനെ തുടർന്ന് ഷാജി ആശുപത്രിയിൽ നിന്നും രാത്രി പന്ത്രണ്ട് മണിയോടെ വീട്ടിൽ എത്തിയതിന് പിന്നാലെയാണ് ഓട്ടോറിക്ഷ കത്തിച്ചത് എന്ന് ഷാജി പറഞ്ഞു വീട്ടിൽ നിന്നും ഓടി റോഡിൽ എത്തിയപ്പോഴേക്കും വാഹനങ്ങൾ കത്തി തുടങ്ങിയിരുന്നു.
@ കത്തി നശിച്ചത് ഒരു കുടുംബത്തിന്റെ ഉപജീവന മാർഗ്ഗം
സ്വന്തം വീട്ടിൽ ഓട്ടോ ഇടാനുള്ള സൗകര്യം ഇല്ലാത്തത് കൊണ്ടാണ് ഷാജി ഓട്ടോറിക്ഷ
ക്ഷേത്രത്തിന് സമീപമുള്ള ഗ്രൗണ്ടിൽ
സൈഡിൽ സ്ഥിരമായി ഇടുന്നത് അടുത്തിടെയാണ് ഒരു അപകടത്തിൽ നിന്നും സുഖമായി ഷാജി തിരിച്ചു വന്നത് അതിന് പിന്നാലെയാണ് ഇന്നലെ പുലർച്ചെ ഓട്ടോറിക്ഷയ്ക്ക് തീയിട്ടത്. സൂരജ് വീട്ടിൽ നിർമ്മാണപ്രവർത്തികൾ നടക്കുന്നത് കൊണ്ടാണ് കാർ അവിടെ നിർത്തിയിട്ടത് ഇരുവരുടെയും ആശ്രയമായിരുന്നു ഇ വാഹനങ്ങൾ.
No comments:
Post a Comment