Sunday, 21 June 2026

യോഗഹാളിന്റെ ഉദ്ഘാടനത്തിൽ എം എൽ എ അവഗണിച്ചു ബിജെപി അംഗങ്ങൾ ഹാൾ ഉദ്ഘാടനം ചെയ്തു

യോഗഹാളിന്റെ ഉദ്ഘാടനത്തിൽ എം എൽ എ അവഗണിച്ചു ബിജെപി അംഗങ്ങൾ ഹാൾ ഉദ്ഘാടനം ചെയ്തു 

ചാത്തന്നൂർ : കല്ലുവാതുക്കൽ ഹോമിയോ 
ആശുപത്രിയിൽ  നിർമ്മാണം പൂർത്തിയാക്കിയ യോഗ ഹാളിന്റെ ഉദ്ഘാടനം സ്ഥലം എം എൽ എ ബി.ബി.ഗോപകുമാറിനെ 
 അവഗണിച്ചതിൽ പ്രതിഷേധിച്ചു കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്തിലെ 
ബിജെപി യുടെ ഗ്രാമപഞ്ചായത്ത് അംഗങ്ങൾ പ്രസിഡന്റിന്റെ ഉദ്ഘാടന സമയത്തിന് മുൻപ് നിലവിളക്ക് കൊളുത്തി 
ഹാൾ ഉദ്ഘാടനം ചെയ്തു.
 കല്ലുവാതുക്കൽ, പാരിപ്പള്ളി ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. മാർച്ച് ആശുപത്രിയ്ക്ക് മുന്നിൽ സമാപിച്ചു 
പരവൂർ മണ്ഡലം പ്രസിഡന്റ് പ്രദീപ്‌ ജി കുറുമണ്ടൽ മാർച്ച് ഉത്ഘാ ടനം ചെയ്തു 
ബിജെപി കല്ലുവാതുക്കൽ ഏരിയ പ്രസിഡന്റ്‌ ജസ്റ്റിൻ ജെയിംസ് അധ്യക്ഷത 
വഹിച്ചു.മണ്ഡലം ജനറൽ സെക്രട്ടറിമാരായ ബൈജു ലക്ഷ്‌മൺ. വിഷ്ണു കുറുപ്പ് ,  മഹിളാ മോർച്ച ജില്ലാ പ്രസിഡന്റ്‌ ഐശ്വര്യ, 
ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം 
സുദീപ, പാർലമെന്ററി പാർട്ടി ലീഡർ 
എസ്. ആർ.രോഹിണി, ചിഞ്ചു, അഡ്വ ലത, ദർശൻ, പാരിപ്പള്ളി ഏരിയ പ്രസിഡന്റ്‌ സുരേഷ് ചന്ദ്രൻപിള്ള ജില്ലാ കമ്മറ്റി അംഗം എസ് സത്യപാലൻ എന്നിവർ നേതൃത്വം നൽകി.

@ പഞ്ചായത്ത്‌ പ്രസിഡന്റിന്റെ ദാർഷ്ട്യം അംഗീകരിക്കില്ല - ബി ജെ പി 

എംഎൽഎയുടെ ഫണ്ടും ദേശീയ ആയുഷ് മിഷന്റെ ഫണ്ടും ഉപയോഗിച്ച് നിർമ്മിച്ച ഹോമിയോ ഡിസ്പെൻസറിയിലെ യോഗഹാളിന്റെ ഉദ്ഘാടനത്തിന് ബന്ധപ്പെട്ട എംഎൽഎയെ ക്ഷണിക്കാത്തത് 
ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്ന് ബിജെപി പാർലമെന്ററി പാർട്ടി ലീഡർ എസ്. ആർ. രോഹിണി പറഞ്ഞു. പഞ്ചായത്ത് ഭരണസമിതിയിലെ ഏഴ് അംഗങ്ങൾ  ആവശ്യപ്പെട്ടിട്ടും, ഇത് പഞ്ചായത്തിന്റെ ഫണ്ടാണ്, ചെറിയ പരിപാടിയാണ്  എന്ന ന്യായീകരണം പറഞ്ഞ് എംഎൽഎയെ പൂർണമായും ഒഴിവാക്കാൻ ശ്രമിച്ച പഞ്ചായത്ത്‌ പ്രസിഡന്റിന്റെ നടപടിയ്ക്ക് എതിരെ ശക്തമായ പ്രതിക്ഷേധ പരിപാടികളുമായി മുന്നോട്ട് പോകുമെന്ന്  എസ്. ആർ. രോഹിണി 
 പറഞ്ഞു. എംഎൽഎയുടെ ഫണ്ടും പങ്കാളിത്തവുമുള്ള ഒരു പദ്ധതിയിൽ അദ്ദേഹത്തെ പോലും ക്ഷണിക്കാതെ, മറ്റ് ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും മാത്രം ഉൾപ്പെടുത്തി പരിപാടി നടത്താനുള്ള ശ്രമം അംഗീകരിക്കാനാവില്ല
ജനങ്ങളെ പ്രതിനിധീകരിച്ച് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ അവഗണിക്കുന്ന രാഷ്ട്രീയം കല്ലുവാതുക്കലിൽ അനുവദിക്കില്ല അത് കൊണ്ടാണ് പദ്ധതി ഞങ്ങൾ ഉദ്ഘാടനം ചെയ്തത് എന്ന് എസ്. ആർ രോഹിണി പറഞ്ഞു.



No comments:

Post a Comment