അട്ടിമറിച്ചു കൊണ്ട് പോളച്ചിറയിൽ അനധികൃത റിസോർട്ട് നിർമ്മാണം പ്രതിക്ഷേധവുമായി കർഷകർ. ചിറക്കര പഞ്ചായത്തും കൃഷി വകുപ്പും
ചിറക്കരയുടെ കാർഷിക മേഖലയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും പരിസ്ഥിതി
ലോല പ്രദേശമായ പോളച്ചിറയിലെ പാരിസ്ഥിതിക സംതുലനാവസ്ഥ നിലനിർത്തുന്നതിനുമുള്ള പദ്ധതികൾ ആവിഷ്കരിച്ചു നടപ്പാക്കി വരുമ്പോൾ ആണ് ഭൂമാഫിയ സംഘങ്ങൾ പഞ്ചായത്തിന്റെ അനുവാദമില്ലാതെ റിസോർട്ടുകൾ
കെട്ടിയുയർത്തുന്നത് മുൻ ഭരണ സമിതിയുടെ കാലം മുതൽ പ്രവർത്തിച്ചു വരുന്ന
ഫാമുകൾ പോളച്ചിറ ഏലയുടെ തീരങ്ങളിൽ വ്യവസായമായി വളർന്നതോടെ ജലമലിനീകരണം വഴി നെൽവയലുകളുടെ ആവാസവ്യവസ്ഥയ്ക്ക് കടുത്ത ഭീഷണിയുണ്ടായിട്ടുണ്ട് അതിന് പിന്നാലെയാണ് ഇപ്പോൾ റിസോർട്ടുകൾ കുടി രംഗപ്രവേശനം ചെയ്തിരിക്കുന്നത്. ഏലയ്ക്ക് ചുറ്റുമുള്ള ഉപയോഗ ശൂന്യമായ
കരഭൂമി കൈവശപ്പെടുത്തി ഉയരത്തിലുള്ള കമാനങ്ങൾ കെട്ടുകയാണ് ഭൂമാഫിയ ഇത് ദേശാടന പക്ഷികൾക്ക് ഭീക്ഷണിയാണ്. നെടുങ്ങോലം കേദ്രീകരിച്ചു തീരദേശ സംരക്ഷണ നിയമങ്ങൾ അട്ടിമറിച്ചു ഇത്തിക്കരയാറിന്റെ തീരത്ത് ചിറക്കരയിലെ മുൻ ഭരണസമിതികളുടെ കാലത്ത് നിർമിച്ച അനധികൃത റിസോർട്ടുകൾക്കെതിരെയും അന്വേഷണം നടത്താൻ ഒരുങ്ങുകയാണ് ചിറക്കര പഞ്ചായത്ത്. മാലാക്കായൽ മേ
മേഖലയിലെ ഏതാനും റിസോർട്ടുകളുടെ നിർമാണം നിയമവിരുദ്ധമെന്നു തീരദേശ പരിപാലന അതോറിറ്റി കണ്ടെത്തിയതിനു പിന്നാലെയാണു പോളച്ചിറ ഏലയുടെ തീരങ്ങൾ ലക്ഷ്യമിട്ട് റിസോർട്ട് മാഫിയ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത്. പഞ്ചായത്തിന്റെ സ്റ്റോപ്പ് മെമ്മോയും കോൺക്രീറ്റ് നിർമ്മിതികൾക്ക് അനുമതിയും
ഇല്ലാത്ത ഏലായുടെ തീരങ്ങളിൽ നടക്കുന്ന അനധികൃത നിർമ്മിതിയ്ക്ക് എതിരെ ശക്തമായ നിയമനടപടിയ്ക്ക് ഒരുങ്ങുകയാണ് കർഷക സമിതി
No comments:
Post a Comment