Saturday, 6 June 2026

കെ എസ് ആർ ടി സി ഡിപ്പോ കാത്തിരിപ്പ് കേന്ദ്രത്തിൽ സി ഐ ടി യു സമ്മേളനം ജനങ്ങൾ പെരുവഴിയിൽ

കെ എസ് ആർ ടി സി ഡിപ്പോ കാത്തിരിപ്പ് കേന്ദ്രത്തിൽ സി ഐ ടി യു സമ്മേളനം ജനങ്ങൾ പെരുവഴിയിൽ 

ചാത്തന്നൂർ: കെ എസ് ആർ ടി സി സബ്ഡിപ്പോ കാത്തിരിപ്പ് കേന്ദ്രത്തിൽ സി ഐ ടി യു പരിപാടി മഴയത്ത് യാത്രക്കാർ വെളിയിലും ചാത്തന്നൂർ കെ എസ് ആർ ടി സി സബ്  ഡിപ്പോയുടെ വരാന്തയിലാണ് ഇന്നലെ സി ഐ ടി യു യൂണിയന്റെ യാത്രയയപ്പ് സമ്മേളനവും മെരിറ്റ് ഈവനിoഗും നടത്തിയത് മൂലം യാത്രക്കാർ മഴയും കൊണ്ട് റോഡിലിറങ്ങി നിൽക്കേണ്ട അവസ്ഥ വന്നത്. ഡിപ്പോ കാത്തിരിപ്പ് കേന്ദ്രത്തിൽ പൊതുസമൂഹം സ്പോൺസർ ചെയ്ത ഇരിപ്പടങ്ങൾ പരിപാടിയ്ക്കായി
എടുത്തതോടെ പ്രായം ചെന്നവർക്ക് റോഡിൽ നിൽക്കേണ്ട അവസ്ഥയായി ഇതിനിടയിൽ ബസുകൾ ഡിപ്പോയിൽ ഒതുക്കി ഒരു വിഭാഗം ജീവനക്കാരും സമ്മേളനത്തിൽ എത്തിയതോടെ ജനങ്ങളും പെരുവഴിയിലായി. ഡ്യൂട്ടിയിലുള്ള ജീവനക്കാർ തന്നെയാണ് സമ്മേളനം സംഘടിപ്പിക്കുകയും ഡ്യുട്ടി സമയത്ത് തന്നെ സമ്മേളനത്തിൽ പങ്കെടുക്കുകയും പ്രസംഗിക്കുകയും ചെയ്തതായി മറ്റ് യൂണിയൻക്കാർ ആരോപിക്കുന്നു.
പല ജീവനക്കാരെയും നിർബന്ധിച്ചു അവധി എടുപ്പിച്ച് സമ്മേളനത്തിന്റെ വിജയത്തിന് എത്തിച്ചതായി ജീവനക്കാർ ആരോപിച്ചു. സി ഐ ടി യുവിന്റെ പരിപാടിയ്ക്കായി കെ എസ് ആർ ടി സിയുടെ കറന്റ് അടക്കമുള്ള എല്ലാ സൗകര്യങ്ങളും ഉപയോഗിക്കുകയും ഒപ്പം തന്നെ ബസ് കയറാൻ ഡിപ്പോയിൽ എത്തുന്ന യാത്രക്കാരെ മഴയത്ത് പെരുവഴിയിൽ ഇറക്കി നിർത്തുന്ന നടപടിയ്ക്ക് ശക്തമായ പ്രതിക്ഷേധമാണ് ഉയരുന്നത്.
ഫോട്ടോ :ഡിപ്പോ കാത്തിരിപ്പ് കേന്ദ്രത്തിൽ  സമ്മേളനം നടക്കുമ്പോൾ ജനങ്ങൾ വെളിയിൽ കാത്ത് നിൽക്കുന്നു



No comments:

Post a Comment