@ സ്ഥാനക്കയറ്റം ലഭിച്ച വില്ലേജ് ഓഫിസർ സ്ഥലം മാറിപ്പോയിട്ട് ഒരു മാസമാകുന്നു
@ സ്പെഷൽ വില്ലേജ് ഓഫിസർക്ക് പകരം ചുമതലയുണ്ടെങ്കിലും നിയന്ത്രിക്കാൻ പറ്റാത്ത വിധം അപേക്ഷകൾ എത്തുന്നതു പ്രതിസന്ധി
ചാത്തന്നൂർ : ഓഫിസർ ഇല്ലാത്തതിനാൽ മീനാട് വില്ലേജിൽ വിവിധ ആവശ്യങ്ങൾക്ക് അപേക്ഷ സമർപ്പിക്കുന്നവർക്ക് പെടാപ്പാട്. ഓൺലൈനിൽ സമർപ്പിക്കുന്ന അപേക്ഷകളിൽ സമയബന്ധിതമായി സർട്ടിഫിക്കറ്റുകളും മറ്റു സേവനങ്ങളും കിട്ടാത്ത സ്‌ഥിതി. വില്ലേജ് ഓഫിസ് കയറിയിറങ്ങി വലയുകയാണ് ജനം. സ്ഥാനക്കയറ്റം ലഭിച്ച വില്ലേജ് ഓഫിസർ സ്ഥലം മാറിപ്പോയിട്ട് ഒരു മാസമാകുന്നു
ഇതുവരെ പുതിയ ഓഫിസർ എത്തിയിട്ടില്ല.അത് കൊണ്ട് പഴയ ഓഫിസർ പോയിട്ടില്ല എന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.
സ്പെഷൽ വില്ലേജ് ഓഫിസർക്ക് പകരം ചുമതലയുണ്ടെങ്കിലും അദ്ദേഹത്തിനു നിയന്ത്രിക്കാൻ പറ്റാത്ത വിധം അപേക്ഷകൾ എത്തുന്നതാണു പ്രതിസന്ധി. കോളജ് പ്രവേശനം ഉൾപ്പെടെ വിദ്യാഭ്യാസ
ആവശ്യങ്ങൾക്കും മറ്റുമായി വരുമാനം, ജാതി, നേറ്റിവിറ്റി, വൺ ആൻഡ് സെയിം സർട്ടിഫിക്കറ്റുകൾക്ക് ഓൺലൈനിൽ അപേക്ഷിക്കുന്നവർ രണ്ടാഴ്ച വരെ കാത്തിരിക്കേണ്ട സ്‌ഥിതി. കൈവശം, അനന്തരാവകാശം, കുടുംബ അംഗത്വം എന്നീ സർട്ടിഫിക്കറ്റുകൾ
കിട്ടേണ്ടവരും വലയുന്നു. വില്ലേജ് ഓഫിസർ പരിശോധിച്ച് അനുമതി നൽകി തഹസിൽദാർ ഓഫിസിൽനിന്നു കിട്ടേണ്ട സർട്ടിഫിക്കറ്റുകളും വൈകുകയാണ്.
സർവേ സ്കെച്ച്, ലൊക്കേഷൻ സ്കെച്ച്, തണ്ടപ്പേര്, വിവിധ ചികിത്സാ ധനസഹായങ്ങൾക്കുള്ള അപേക്ഷകൾ എന്നീ ഫീൽഡ് തല പരിശോധനകളും സമയത്തിനു നടത്താനാകുന്നില്ല. ഡിജിറ്റൽ സർവ്വേയുടെ പരാതികളും പരിഹരിക്കണം എന്നിങ്ങിരിക്കെ ഒന്നരലക്ഷത്തോളം
ജനസംഖ്യയുള്ള വില്ലേജിൽ വർഷം ശരാശരി 23,000സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുന്നുണ്ട്. ഏറെ വിസ്തൃതിയുള്ളതും ഒട്ടേറെ റവന്യൂ വിഷയങ്ങൾ അഭിമുഖീകരിക്കുന്നതുമായ വില്ലേജ് ഓഫിസിൽ ആവശ്യത്തിന് ജീവനക്കാർ ഇല്ലാത്തതും വെല്ലുവിളിയാണ്.
@ ഫ്രണ്ട് ഓഫീസ് പ്രവർത്തനം നിലച്ചു
ജനപക്ഷം ചാത്തന്നൂരിന്റെ ഭാഗമായി
വില്ലേജിൽ എത്തുന്നവർക്ക് ഡിജിറ്റൽ
സേവനം സൗജന്യമായി നൽകുമെന്ന് കാണിച്ചു കൊണ്ട് കെട്ടിയാഘോഷിച്ചു
റവന്യു മന്ത്രി എത്തി
ഉദ്ഘാടനം നടത്തിയ സമ്പൂർണ്ണ ഡിജിറ്റൽ വില്ലേജിന്റെ ഭാഗമായുള്ള ഫ്രണ്ട് ഓഫീസ് ഇപ്പോൾ അടച്ചു പൂട്ടിയ നിലയിലാണ്
മീനാട് സ്വദേശികളായ സ്വകാര്യവ്യക്തികൾ
സ്പോർട്സർ ചെയ്ത
മിഷീൻ ഒരു സൈഡിലേക്ക് മാറ്റി വച്ച്
ഡിജിറ്റൽ സേവനം അട്ടിമറിച്ച നിലയിലാണ്.
No comments:
Post a Comment