മദ്യലഹരിയില്‍ ചാത്തന്നൂർ ജംഗ്ഷനിലെ ഓട്ടോ സ്റ്റാൻഡിലെത്തി ഡ്രൈവർമാരുമായി അടിപിടിയുണ്ടാക്കിയ ആദിച്ചനല്ലൂർ സ്വദേശി രാഹുല്‍ കൃഷ്ണ, ചാത്തന്നൂർ കിണറ്റില്‍മുക്ക് സ്വദേശി രാഹുല്‍ എന്നിവരെ ചാത്തന്നൂർ പൊലീസ് ബലപ്രയോഗത്തിലൂടെ കസ്റ്റഡിയിലെടുത്തു.
ചാത്തന്നൂർ : മദ്യലഹരിയില്‍ ചാത്തന്നൂർ ജംഗ്ഷനിലെ ഓട്ടോ സ്റ്റാൻഡിലെത്തി ഡ്രൈവർമാരുമായി അടിപിടിയുണ്ടാക്കിയ ആദിച്ചനല്ലൂർ സ്വദേശി രാഹുല്‍ കൃഷ്ണ, ചാത്തന്നൂർ കിണറ്റില്‍മുക്ക് സ്വദേശി രാഹുല്‍ എന്നിവരെ ചാത്തന്നൂർ പൊലീസ് ബലപ്രയോഗത്തിലൂടെ കസ്റ്റഡിയിലെടുത്തു.
രാഹുല്‍ വിവിധ കേസുകളില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞബുധനാഴ്ച വൈകിട്ട് 4നായിരുന്നു സംഭവം. യുവാക്കള്‍ ഓട്ടോ സ്റ്റാൻഡില്‍ എത്തുന്നതിന് മുൻപ് സമീപത്തെ ഹോട്ടല്‍ ഉടമയെയും ജീവനക്കാരെയും അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. തുടർന്ന് ഇവർ സ്റ്റാൻഡിലെത്തി ഓട്ടം പോകാൻ വിളിച്ചെങ്കിലും ഇവർക്ക് ക്രിമിനല്‍ പശ്ചാത്തലം ഉള്ളതിനാല്‍ പോകാൻ മടിച്ച രോഗിയായ ഡ്രൈവറെ അസഭ്യം പറയുകയും കൈയേറ്റം ചെയ്യുകയുമായിരുന്നു. ഇത് തടയാൻ ശ്രമിച്ച മറ്റ് ഓട്ടോ തൊഴിലാളികള്‍ക്ക് നേരെയും യുവാക്കള്‍ തിരിഞ്ഞതോടെയാണ് ഇരുവിഭാഗവും തമ്മില്‍ സംഘർഷമുണ്ടായത്.
വിവരമറിഞ്ഞ് എത്തിയ ചാത്തന്നൂർ പൊലീസിന് നേരെയും യുവാക്കള്‍ തട്ടിക്കയറി. ജീപ്പില്‍ കയറ്റാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ വെല്ലുവിളിച്ചു. ഒടുവില്‍ ബലപ്രയോഗത്തിലൂടെയാണ് കീഴ്പ്പെടുത്തിയത്. സംഘർഷത്തില്‍ പരിക്കേറ്റ രാഹുല്‍ കൃഷ്ണയ്ക്ക് പൊലീസ് കാവലില്‍ ചികിത്സ നല്‍കി. കസ്റ്റഡിയിലെടുത്ത ഇവരെ പിന്നീട് പോലീസ് വിട്ടയച്ചു. യുവാക്കള്‍ ബെല്‍റ്റ് വീശി ആക്രമിക്കാൻ ശ്രമിക്കുന്നത് ഉള്‍പ്പെടെയുള്ള വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. പൊതുസ്ഥലത്ത് ലഹരി ഉപയോഗിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിനും അക്രമം നടത്തിയതിനും യുവാക്കള്‍ക്കെതിരെയും സംഘർഷത്തിലേർപ്പെട്ടതിന് ഓട്ടോ തൊഴിലാളികള്‍ക്കെതിരെയും കേസെടുത്തതായി പോലീസ് പറഞ്ഞു.
No comments:
Post a Comment