പരവൂർ: പരവൂർ കൂനയിൽ വ്യാസ
വിദ്യാമന്ദിർ സ്കൂളിൽ ജന്മഭൂമി അമൃതം മലയാളം പദ്ധതിക്ക് തുടക്കമായി.സ്കൂൾ രക്ഷാധികാരിയും അമ്മ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാനുമായ വി. എസ് സന്തോഷ്‌കുമാർ പത്രം പ്രധാനാധ്യാപിക സുമ. ബി. നായർക്ക് കൈമാറി ഉദ്ഘാടനം ചെയ്തു വാർത്തമാന കാലഘട്ടത്തിൽ
ജന്മഭൂമി ഉയർത്തി പിടിക്കുന്ന മാധ്യമധർമ്മത്തിന് പ്രസക്തി ഏറുകയാണ് എന്ന് അദ്ദേഹം പറഞ്ഞു.
വിദ്യാഭാരതി ജില്ലാ ഉപാധ്യഷൻ രഞ്ജൻ
ആമുഖ പ്രഭാഷണം നടത്തി.
സ്കൂൾ സമിതി പ്രസിഡന്റ്
കെ. ആർ. രാഘവരാജ്,
മുൻസിപ്പൽ കൗൺസിലർ അഡ്വ. അജിമോൾ, സ്കൂൾ സെക്രട്ടറി സുവർണ്ണൻ
ജന്മഭൂമി ഏജന്റ് ഗോപാലകൃഷ്ണകുറുപ്പ് എന്നിവർ സംസാരിച്ചു.
ഫോട്ടോ :സ്കൂൾ രക്ഷാധികാരിയും അമ്മ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാനുമായ വി. എസ് സന്തോഷ്‌കുമാർ പത്രം പ്രധാനാധ്യാപിക സുമ. ബി. നായർക്ക് കൈമാറി ഉദ്ഘാടനം ചെയ്യുന്നു.
.
No comments:
Post a Comment