Saturday, 6 June 2026

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയ കഴിഞ്ഞ് ഐസിയുവിൽ ഉള്ള പാരിപ്പള്ളി സ്വദേശി രാജേന്ദ്രപ്രസാദിന്റെ കാലിൽ പുഴുവരിച്ച ദാരുണ സംഭവം അതീവ ഗൗരവത്തോടെ കാണുന്നു.

പാരിപ്പള്ളി സ്വദേശിയുടെ  കാലിൽ പുഴുവരിച്ച ദാരുണ സംഭവം അതീവ ഗൗരവത്തോടെ കാണുന്നു -ബി. ബി ഗോപകുമാർ 

ചാത്തന്നൂർ : തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയ കഴിഞ്ഞ്  ഐസിയുവിൽ ഉള്ള പാരിപ്പള്ളി സ്വദേശി രാജേന്ദ്രപ്രസാദിനെ ബി.ബി. ഗോപകുമാർ എം എൽ എ സന്ദർശിച്ചു.
കുടുംബാംഗങ്ങളുമായി രോഗവിവരങ്ങൾ 
വിശദമായി സംസാരിക്കുകയും ഡോക്ടർമാരെയും മെഡിക്കൽ കോളേജ് സൂപ്രണ്ടുമായി കൂടിക്കാഴ്ച നടത്തി, രോഗിക്ക് അടിയന്തരവും മികച്ചതുമായ ചികിത്സ ഉറപ്പാക്കണമെന്ന്  ആവശ്യപ്പെട്ടു. ആവശ്യമായ എല്ലാ ചികിത്സയും നിരന്തര നിരീക്ഷണവും നൽകുമെന്ന് അധികൃതർ അറിയിച്ചു  ഒരു സാധാരണ കുടുംബത്തിനും ഇത്തരമൊരു ദുരനുഭവം ഇനി നേരിടേണ്ടി വരരുത്. ആരോഗ്യ മേഖലയിലെ വീഴ്ചകൾക്കെതിരെ ശക്തമായ ഇടപെടലുകളും ഉത്തരവാദിത്ത നിർണയവും അനിവാര്യമാണ് 
കാലിൽ പുഴുവരിച്ച ദാരുണ സംഭവം അതീവ ഗൗരവത്തോടെ കാണുന്നുവെന്ന് അദ്ദേഹം പറഞ്ഞു 

No comments:

Post a Comment