Saturday, 6 June 2026

പ്രകൃതിയെ അമ്മയായി കണ്ട് കൊണ്ട് സംരഷിക്കേണ്ടത് മാനവരാശിയുടെ കടമ --ബി.ബി.ഗോപകുമാർ എം എൽ എ

പ്രകൃതിയെ അമ്മയായി കണ്ട് കൊണ്ട് 
സംരഷിക്കേണ്ടത് മാനവരാശിയുടെ കടമ --ബി.ബി.ഗോപകുമാർ എം എൽ എ 

പരവൂർ: പ്രകൃതിയെ അമ്മയായി കണ്ട് കൊണ്ട് സംരഷിക്കേണ്ടത് മാനവരാശിയുടെ കടമയാണെന്ന് ബി.ബി.ഗോപകുമാർ എം എൽ എ പറഞ്ഞു. അടിക്കടിയുണ്ടാകുന്ന ഉഷ്ണതരംഗങ്ങൾ, വെള്ളപ്പൊക്കം, വരൾച്ച, മറ്റ് കടുത്ത പ്രകൃതിക്ഷോഭങ്ങൾ എന്നിവയിലൂടെ കടന്നുപോകുമ്പോൾ, പരിസ്ഥിതി സംരക്ഷണം എന്നത് വാർത്തമാന കാലഘട്ടത്തിൽ 
എന്നത്തേക്കാളും അടിയന്തിര ആവശ്യമായി മാറിയിരിക്കുന്നു. 
പരിസ്ഥിതിയെ സംരക്ഷിക്കുക എന്നത് 
മനുഷ്യരാശിയുടെ ഉത്തരവാദിത്തമാണെന്ന ശക്തമായ ഓർമ്മപ്പെടുത്തൽ കൂടിയാണ് 
 ലോക പരിസ്ഥിതി ദിനം നൽകുന്നത്.
മനുഷ്യരാശിയ്ക്ക്  പ്രകൃതിയോടുള്ള തങ്ങളുടെ ബന്ധത്തെക്കുറിച്ച് പുനർവിചിന്തനം നടത്താൻ  ജനങ്ങൾക്ക് ഈ ദിനം പ്രചോദനം നൽകിക്കൊണ്ടേയിരിക്കുന്നു. ഇതിന്റെ സന്ദേശം എപ്പോഴും വ്യക്തമാണ്: വരും തലമുറകൾക്കായി ആരോഗ്യകരവും കൂടുതൽ സുസ്ഥിരവുമായ ഭൂമിയുടെ സുരക്ഷിതത്വം  ഉറപ്പാക്കാൻ നമ്മൾക്ക് കഴിയണം.കാലാവസ്ഥാ വ്യതിയാനം, മലിനീകരണം, ജൈവവൈവിധ്യ നഷ്‌ടം, പ്രകൃതിവിഭവങ്ങളുടെ അമിതമായ ചൂഷണം എന്നിവയുൾപ്പെടെ മനുഷ്യരാശി ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്ന വർദ്ധിച്ചുവരുന്ന പരിസ്ഥിതി വെല്ലുവിളികളെ ഓർമ്മിപ്പിക്കുന്ന ഒന്നാണ് . 
പ്രകൃതിയുടെ 
സുസ്ഥിരമായ നിലനിൽപ്പിനായി അർത്ഥവത്തായ നടപടികൾ സ്വീകരിക്കാൻ നമ്മൾ ബാധ്യസ്ഥരാണ്.കൂടുതൽ ഹരിതാഭമായ ഒരു ഭാവി കെട്ടിപ്പടുക്കാൻ സഹായിക്കുന്ന പരിസ്ഥിതി നയങ്ങളെക്കുറിച്ചും കൃത്യമായ പരിഹാരങ്ങളെക്കുറിച്ചുമുള്ള ചർച്ചകൾക്ക് അനുയോജ്യമായ ഒരു വേദി കൂടിയാണ് ലോക പരിസ്ഥിതി ദിനം സമ്മാനിക്കുന്നത് അത് പരമാവധി പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.




No comments:

Post a Comment