Sunday, 28 June 2026

പാരിപ്പള്ളി മെഡിക്കൽ കോളേജിന്റെ ശോചനീയാവസ്ഥ നേരിട്ട് കണ്ട് വിലയിരുത്തുന്നതിനായി ആരോഗ്യവകുപ്പ് മന്ത്രി എത്തുന്നു.

പാരിപ്പള്ളി മെഡിക്കൽ കോളേജിന്റെ ശോചനീയാവസ്ഥ നേരിട്ട് കണ്ട് വിലയിരുത്തുന്നതിനായി ആരോഗ്യവകുപ്പ് മന്ത്രി എത്തുന്നു.

@ പാരിപ്പള്ളി മെഡിക്കൽ കോളേജിലെ നഴ്സിംഗ് കോളേജിന് സ്ഥലമേറ്റെടുക്കാൻ സ്പെഷ്യൽ താഹസീൽദാറെ നിയോഗിച്ചു 

ചാത്തന്നൂർ : പാരിപ്പള്ളി മെഡിക്കൽ കോളേജിന്റെ ശോചനീയാവസ്ഥ നേരിട്ട് കണ്ട് വിലയിരുത്തുന്നതിനായി സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ 6ന് വൈകുന്നേരം മൂന്നിന് 
ആശുപത്രിയിൽ എത്തുമെന്ന് ബി.ബി. ഗോപകുമാർ എം എൽ എ അറിയിച്ചു.
പാരിപ്പള്ളി മെഡിക്കൽ കോളേജിന്റെ ശോചനീയാവസ്ഥയെ കുറിച്ച് 
നിയമസഭയിൽ ഉന്നയിച്ചതിന്റെ അടിസ്ഥാനത്തിലും മെഡിക്കൽ കോളേജിനെ സൂപ്പർ സ്പെഷ്യലിറ്റി ഹോസ്പിറ്റൽ ആയി ഉയർത്തണമെന്ന്  ആവശ്യപ്പെട്ടുകൊണ്ട്  ബി. ബി. ഗോപകുമാർ എം എൽ എ മന്ത്രിയ്ക്ക് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിയുടെ സന്ദർശനം  പാരിപ്പള്ളി മെഡിക്കൽ കോളേജിനെ സൂപ്പർ സ്പെഷ്യലിറ്റി ഹോസ്പിറ്റൽ ആയി ഉയർത്തുകയാണ് ലക്‌ഷ്യമെന്ന് എം എൽ എ പറഞ്ഞു.
പാരിപ്പള്ളി മെഡിക്കൽ കോളേജിലെ നഴ്സിംഗ് കോളേജുമായി ബന്ധപ്പെട്ട് സ്ഥലം ഏറ്റെടുക്കൽ വേഗത്തിലാക്കുന്നതിനു കളക്ടറുമായി എം എൽ എ ചർച്ച ചെയ്തതിന്റെ അടിസ്ഥാനത്തിൽ 
നാലര ഏക്കറോളം 
സ്ഥലം ഏറ്റെടുക്കുന്നതിന്  സ്പെഷ്യൽ തഹസിൽദാറെ ചുമതലപ്പെടുത്തിയതായി 
കളക്ടർ ഉത്തരവും വന്നിട്ടുണ്ട് സ്ഥലം ഏറ്റെടുക്കൽ നടപടികൾ പൂർത്തിയായാൽ സമയബന്ധിതമായി നഴ്സിംഗ് കോളേജ് നിർമ്മാണപ്രവർത്തികൾ ആരംഭിക്കുമെന്നും ബി. ബി. ഗോപകുമാർ എം എൽ എ അറിയിച്ചു.

No comments:

Post a Comment