Monday, 8 June 2026

വിദ്യാലയങ്ങളിൽ അധ്യാകപരില്ലാതെ പഠനം മുടങ്ങുന്നു.

വിദ്യാലയങ്ങളിൽ അധ്യാകപരില്ലാതെ പഠനം മുടങ്ങുന്നു. 

കൊല്ലം:  അധ്യാപകർ മറ്റ്  ജോലികളിൽ സർക്കാർ സ്കൂളുകളിൽ റെഗുലർ ക്ളാസുകൾ മുടങ്ങുന്നു. അധ്യാപകർ പരിശീലനം, സെൻസസ് വിവരശേഖരണം തുടങ്ങിയ വിവിധ ചുമതലകളിലായതിനാൽ സ്‌കൂൾ തുറന്നിട്ടും ജില്ലയിലെ വിദ്യാലയങ്ങളിൽ അധ്യാകപരില്ലാതെ പഠനം മുടങ്ങുന്നു. ഇതിനിടയിൽ എസ്‌എസ്എൽസി, പ്ലസ് ടു പരീക്ഷാഫലവുമായി ബന്ധപ്പെട്ട പുനർമൂല്യ നിർണയവും നടക്കുന്നുണ്ട്. ഒന്നിലേറെ ഡ്യൂട്ടി ലഭിച്ച അധ്യാപകരുമുണ്ട്. ഒരേ സ്‌കൂളിൽനിന്ന് പത്തിലധികം അധ്യാപകർവരെ പുനർമൂല്യ നിർണയ - സെൻസസ് പ്രവർത്തനവുമായി ബന്ധപ്പെട്ട് പോയിട്ടുണ്ടെന്നുമാണ് വിവരം. എൽപി മുതൽ ഹൈസ്കൂൾവരെയുള്ള അധ്യാപകരെയാണ് ഇത്തരത്തിൽ വിവിധചുമതലകൾ നൽകി അയച്ചത്. ഹയർസെക്കൻഡറി വിഭാഗത്തിലെ അധ്യാപകർക്കാണ് സെൻസസ് മോണിറ്ററിങ് ഉൾപ്പെടെയുള്ള ചുമതലകൾ. അധ്യയന വർഷത്തിന്റെ തുടക്കത്തിൽ ചെയ്തുതീർക്കേണ്ടുന്ന നിരവധി ചുമതല അവശേഷിക്കുന്നുമുണ്ട്. വിവിധ സ്കോളർഷിപ്പിന്റെയും ധനസഹായത്തിന്റെയും കണക്കുകൾ അടിയന്തരമായി ഓഫീസിൽ എത്തിക്കേണ്ട സമയമാണ്. വിദ്യാർഥികളുടെ കൃത്യമായ കണക്കെടുക്കാൻ സാധിച്ചിട്ടില്ല. പാഠപുസ്‌തക വിതരണത്തെവരെ ഇതു ബാധിച്ചിട്ടുണ്ട്. ഒപ്പം പ്രവൃത്തി ദിവസങ്ങളിലെ കണക്കുകളും കൊടുക്കണം. മുൻകാലങ്ങളിൽ വേനലവധിക്കാലത്തുതന്നെ പരിശീലനവും മറ്റു ക്രമീകരണങ്ങളും നടത്തിയിരുന്നു. പ്രൊമോഷൻ നടക്കാത്തതിനാൽ പല വിദ്യാലയങ്ങളിലും പ്രധാനാധ്യാപകരുടെ കുറവുണ്ട്.

No comments:

Post a Comment