കൊട്ടിയം : സേവഭാരതി ബഹുജനങ്ങളുടെ നന്മയ്ക്കും സഹായത്തിനുമുള്ള പദ്ധതികൾ ആവിഷ്കരിക്കണമെന്ന് ആർ എസ് എസ് ദക്ഷിണ പ്രാന്ത കാര്യകാര്യ സദസ്യൻ. കൃഷ്ണൻകുട്ടി പറഞ്ഞു.
സേവാഭാരതി മയ്യനാട് യൂണിറ്റ് പുതുതായി വാങ്ങിയ ആംബുലൻസിസ് ഫ്ലാഗ് ഓഫ് ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു
പല മിന്നാമിന്നികൾ ഒരുമിച്ച് മിന്നുന്നതുപോലെ കാരുണ്യമുള്ള മനുഷ്യർ സേവഭാരതിയുടെ
ബാനറിന് കീഴിൽ അണിനിരന്ന് പ്രവർത്തിച്ചാൽ പൊതുസമൂഹത്തിന്
വലിയ പ്രയോജനമുണ്ടാകുമെന്നും ഓരോ പ്രവർത്തകരും പൊതുസമൂഹത്തിന് വെളിച്ചമായി മാറണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. സുരക്ഷിത ജീവിതവും വികസിത ഭാരതവും രൂപപ്പെടുത്തുവാനുള്ള യജ്ഞത്തിൽ സേവാഭാരതിക്ക് വലിയൊരു പങ്ക് വഹിക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. സേവാഭാരതി സംസ്ഥാന വൈസ് പ്രസിഡന്റ് വിജയൻ മുഖ്യപ്രഭാഷണം നടത്തി.സേവാഭാരതി യൂണിറ്റ് പ്രസിഡന്റ് സതീഷ് കുമാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ച വ്യക്തികളെയും ആദരിക്കുന്ന പ്രതിഭാ സംഗമവും അവാർഡ് ദാന ചടങ്ങും നടത്തി
ചടങ്ങിൽ കൊട്ടിയം നഗർ സംഘചാലക് രാജീവ്, സേവാഭാരതി ജില്ലാ ട്രഷറർ ഗോപകുമാർ, സേവാഭാരതി മയ്യനാട്
യൂണിറ്റ് രക്ഷാധികാരി നാണുത്തമ്പി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.സേവാഭാരതി മയ്യനാട് സെക്രട്ടറി ഗുൽസാർ സ്വാഗതം
ഐ.ടി കോർഡിനേറ്റർ രാഹുൽ വി.ടി കൃതജ്ഞതയും രേഖപ്പെടുത്തി.
No comments:
Post a Comment