നിയോജക മണ്ഡലത്തിൽ ജനിച്ചു ലോകപ്രസിദ്ധരായ സാംസ്കാരിക, കായിക കലാരംഗത്ത് നായകന്മാർക്ക് സ്മാരകം നിർമ്മിക്കുന്നതിനായി 20കോടി വകയിരുത്തി. ചാത്തന്നൂർ നിയോജക മണ്ഡലത്തിലെ വിവിധ ആരാധനാലയങ്ങൾ തമ്മിൽ ബന്ധിപ്പിച്ചു കൊണ്ടുള്ള ആത്മീയ ടൂറിസത്തിന് അഞ്ചു കോടിയും പരവൂർ
പരവൂരിൽ പുതിയ ചീപ്പ് പാലത്തിനായി
മൂന്ന് കോടി, പൊഴിക്കരയിൽ ടൂറിസത്തിനും കണ്ടൽകാട് സംരക്ഷണത്തിനുമായി
അഞ്ചു കോടി,ചാത്തന്നൂരിലെ
ആരോഗ്യരംഗത്ത് വികസനത്തിനായി
പാരിപ്പള്ളി മെഡിക്കൽ കോളേജിന്റെ അടിസ്ഥാന സൗകര്യവികസനത്തിന് 18കോടി 28ലക്ഷം, സർക്കാർ ആശുപത്രികളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി പത്ത് കോടിയും
കാർഷിക മേഖലയിൽ ആശ്വാസമായി
മീനാട് പാടശേഖരത്തിന്റെ വെള്ളകെട്ട് ഒഴിവാക്കാൻ ചാത്തന്നൂർ തോടിന്റെ സുഗമമായ ഒഴുക്കിന് അൻപത് ലക്ഷം
വരിഞ്ഞം പാടശേഖരത്തിനായി
അൻപത് ലക്ഷം, ചിറക്കര പഞ്ചായത്തിലെ ആയിരവല്ലി പാറ ടൂറിസത്തിന് അഞ്ചു കോടി, ചാത്തന്നൂരിലെ റസ്റ്റ് ഹൗസിന് പുതിയ കെട്ടിടം കെട്ടുന്നതിന് 20കോടി
ഗ്രാമിണ റോഡുകളുടെ വികസനത്തിന് നാല് കോടി, പട്ടികജാതി ഉന്നതികളുടെ അടിസ്ഥാന സൗകര്യവികസനത്തിനായി 20കോടിയും കല്ലുവാതുക്കൽ പാറക്കുളം ടൂറിസം വികസനത്തിനായി രണ്ടു കോടി എന്നിങ്ങനെ സമസ്ത മേഖലയിലേക്കും ഫണ്ട് വകയിരുത്താൻ കഴിഞ്ഞിട്ടുണ്ട്.
No comments:
Post a Comment