Wednesday, 24 June 2026

ഇടത് മുന്നണിയ്ക്ക് ചാത്തന്നൂരിലെ തിരഞ്ഞെടുപ്പ് പരാജയം ഉൾകൊള്ളാൻ കഴിയുന്നില്ല - എസ്.പ്രശാന്ത്

ഇടത് മുന്നണിയ്ക്ക് ചാത്തന്നൂരിലെ തിരഞ്ഞെടുപ്പ് പരാജയം ഉൾകൊള്ളാൻ കഴിയുന്നില്ല - എസ്.പ്രശാന്ത് 

ചാത്തന്നൂർ  : ഇടത് മുന്നണിയ്ക്ക് ചാത്തന്നൂരിലെ തിരഞ്ഞെടുപ്പ് പരാജയം ഉൾകൊള്ളാൻ കഴിയുന്നില്ലെന്ന് ബിജെപി കൊല്ലം ഈസ്റ്റ്  പ്രസിഡന്റ്‌ 
എസ്.പ്രശാന്ത് പറഞ്ഞു. കല്ലുവാതുക്കൽ പഞ്ചായത്ത്‌ കാര്യാലയത്തിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സംസ്ഥാന ഭരണവും എം എൽ എയും ഉള്ളപ്പോൾ ഭരണസംവിധാനങ്ങൾ ദുരുപയോഗം ചെയ്ത് അഴിമതിയും പിൻവാതിൽ നിയമനവും നടത്തിയവർ 
 ഭരണം നഷ്ടപ്പെട്ടപ്പോഴും ഭരണസംവിധാനങ്ങൾ ദുരുപയോഗം ചെയ്യുന്നതാണ് കല്ലുവാതുക്കൽ പഞ്ചായത്തിൽ നടക്കുന്നത് എന്ന് എസ്. പ്രശാന്ത് ആരോപിച്ചു. ചാത്തന്നൂരിലെ 
ഭരണസംവിധാനങ്ങളിൽ നിന്നും ജനങ്ങൾ 
 ഇടത് മുന്നണിയെ 
പുറത്താക്കിയ കാര്യം ഉൾകൊള്ളാൻ സഖാക്കൾ തയ്യാറാകണം അന്ധമായ രാക്ഷ്ട്രീയവിരോധം ഒഴിവാക്കി ജനപ്രതിനിധികളെ അംഗീകരിക്കാൻ തയ്യാറാകണം ഇല്ലെങ്കിൽ ഭൂരിപക്ഷം ഇല്ലാതെ ഇടതുമുന്നണി ഭരിക്കുന്ന സ്ഥലങ്ങളിൽ നിന്നും പുറത്ത് പോകേണ്ട അവസ്ഥയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.പാരിപ്പള്ളി മേഖല പ്രസിഡന്റ്‌ സുരേഷ്ചന്ദ്രൻപിള്ള അധ്യക്ഷത വഹിച്ചു പരവൂർ മണ്ഡലം പ്രസിഡന്റ്‌ പ്രദീപ്‌. ജി.കുറുമണ്ടൽ, സംസ്ഥാന സമിതി അംഗം രാജേന്ദ്രൻമാസ്റ്റർ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ ബൈജുലക്ഷ്മൺ, വിഷ്ണുകുറുപ്പ്, മഹിളാമോർച്ച ജില്ലാ പ്രസിഡന്റ്‌ ഐശ്വര്യ, എന്നിവർ 
സംസാരിച്ചു ബിജെപി കല്ലുവാതുക്കൽ 
മേഖല പ്രസിഡന്റ്‌ ജസ്റ്റിൻജോൺ സ്വാഗതവും ബിജെപി പാർലമെന്ററി പാർട്ടി ലീഡർ എസ്. ആർ. രോഹിണി നന്ദിയും പറഞ്ഞു. കല്ലുവാതുക്കൽ നടയ്ക്കൽ റോഡിൽ നിന്നും പ്രകടനമായാണ് പഞ്ചായത്ത്‌ കാര്യാലയത്തിലേക്ക് മാർച്ച് ചെയ്തത് പഞ്ചായത്ത്‌ കാര്യലയത്തിന് സമീപം പോലിസ് ബാരിക്കേഡ് 
 കെട്ടി തടഞ്ഞു ഗ്രാമപഞ്ചായത്ത്‌ അംഗങ്ങളും ബിജെപി നേതാക്കളും പ്രകടനത്തിന് നേതൃത്വം നൽകി.

ഫോട്ടോ :ബിജെപി കൊല്ലം വെസ്റ്റ് ജില്ലാ പ്രസിഡന്റ്‌ എസ്. പ്രശാന്ത് മാർച്ചിനെ അതിസംബോധന ചെയ്തു സംസാരിക്കുന്നു.


,

No comments:

Post a Comment