നിയമവഴിയില്‍ പ്രതികള്‍ സുരക്ഷിതര്‍
ചാത്തന്നൂർ : മയക്കുമരുന്ന്
കടത്തിനും കച്ചവടത്തിനും ഉപയോഗത്തിനും പിടിയിലാവുന്നവര്‍ക്ക് നിയമത്തിന്റെ ആനുകൂല്യം വേണ്ടുവോളമുണ്ട്. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ അറസ്റ്റിലായ മയക്കുമരുന്ന് കേസുകളിലെ പ്രതികൾ എല്ലാം ജാമ്യത്തിൽ ഇറങ്ങി വീണ്ടും കച്ചവടം നടത്തി വീണ്ടും അറസ്റ്റിൽ ആകുന്ന സ്ഥിതിയാണ്. മയക്കുമരുന്ന് കച്ചവടം നടത്തുന്ന കൊടുംകുറ്റവാളികൾ വരെ ഇപ്പോൾ പുറത്തിറങ്ങി പൂർവ്വാദികം ഭംഗിയോടെ കച്ചവടം നടത്തുന്ന കാഴ്ചയാണ് കാണുന്നത് എന്ന് ഉദ്യോഗസ്ഥർ തന്നെ സമ്മതിക്കുന്നു.
"കഞ്ചാവുമായി ഒരു പ്രതി
പിടിയിലാവുമ്പോള്‍ പ്രതിയുടെ കൈവശമുണ്ടായിരുന്നത് വെറും
20 ഗ്രാം കഞ്ചാവ്. നിയമപ്രകാരം രണ്ടുപേരുടെ ആള്‍ജാമ്യമുണ്ടെങ്കില്‍ പോലീസ് സ്റ്റേഷനില്‍നിന്നോ എക്സൈസ് ഓഫിസിൽ നിന്നോ പുറത്തിറങ്ങാവുന്ന 'സിംപിള്‍' കുറ്റം എം ഡി എം എ ആയാലും മറ്റ് മയക്കുമരുന്നുകൾ ആയാലും ക്വണ്ടിറ്റി അനുസരിച്ചു ജാമ്യം സ്റ്റേഷനിൽ നിന്ന് തന്നെ ലഭിക്കും. കഞ്ചാവ് കേസില്‍ അറസ്റ്റിലാവുന്ന പ്രതിയില്‍നിന്ന് ഒരു കിലോയോ അതില്‍ക്കൂടുതലോ കഞ്ചാവ് കണ്ടെടുത്താല്‍ മാത്രമേ എന്‍ ഡി പി എസ് നിയമപ്രകാരം റിമാന്‍ഡ് ലഭിക്കൂ. ഇതില്‍ താഴെയാണെങ്കില്‍ നിയമത്തിലെ 20 ബി 2 വകുപ്പ് പ്രകാരം പ്രതിക്ക് സ്റ്റേഷനില്‍നിന്നുതന്നെ ജാമ്യം ലഭിക്കും. ഒറ്റില്‍ പിടിയിലായാല്‍ ഉടന്‍ പുറത്തിറങ്ങുന്ന പ്രതി സ്വാധീനവും ആള്‍ബലവും ഉപയോഗിച്ച് വിവരം ചോര്‍ത്തിക്കൊടുക്കുന്നവരെ ഭീഷണിപ്പെടുത്തുന്നതും ഉപദ്രവിക്കുന്നതും സ്ഥിരം സംഭവമാണ്. അതുകൊണ്ടുതന്നെ പോലീസിനോ എക്‌സൈസിനോ വിവരങ്ങള്‍ കൈമാറാനും നാട്ടുകാര്‍ക്കും ഭയമാണ്.മയക്കുമരുന്ന് കേസുകളിൽ
പോലീസിന് പ്രതികൾ മൊഴി നല്‍കിയെങ്കിലും തുടരന്വേഷണത്തിനുള്ള കണ്ണികള്‍ ദുര്‍ബലമാണ്. ഒരു കിലോയോ അതില്‍ കൂടുതലോ കഞ്ചാവ് കയ്യില്‍നിന്ന് പിടികൂടിയാല്‍ മാത്രമേ നിയമപ്രകാരം ജാമ്യമില്ലാ വകുപ്പ് ചുമത്തി പ്രതിയ്‌ക്കെതിരെ കേസെടുക്കാനാവൂ. നിയമത്തിലെ ഈ നൂലാമാലകളില്‍ കുരുങ്ങുന്ന കേസുകള്‍ക്ക് അധികം ആയുസ്സുമില്ല.കഞ്ചാവുമായി പിടികൂടുന്നത് ഇതരസംസ്ഥാന തൊഴിലാളിയെ ആണെങ്കില്‍ കഥ പറയാനുമില്ല.
അടുത്തിടെ പോലീസ് അരകിലോ കഞ്ചാവുമായി ഇതരസംസ്ഥാന തൊഴിലാളിയെ പിടികൂടി. ഭാഷയും സ്വദേശവും മാറ്റിപ്പറയുന്ന കൊല്‍ക്കത്തക്കാരന്‍ പ്രതിയുമായി പോലീസിന് വട്ടംകറങ്ങേണ്ടി വന്നത് ഒരാഴ്ച. ഒടുവില്‍ 10,000 രൂപയും രണ്ടുപേരുടെ ആള്‍ജാമ്യവും തരപ്പെടുത്തി കോടതിയില്‍നിന്ന് പ്രതി ജാമ്യം നേടി. അതുവരെ ആരും തിരിഞ്ഞുനോക്കാത്ത പ്രതിക്ക് കോടതിയിലെത്തിയപ്പോള്‍ കാശും ആള്‍ക്കാരും ഇഷ്ടംപോലെ അത് പോലെ തന്നെയാണ് കഞ്ചാവ് മയക്കുമരുന്ന് കേസുകളിൽ സ്ഥിരമായി അറസ്റ്റിൽ ആവുന്ന പ്രതികൾ എല്ലാം മയക്കുമരുന്ന് ശ്രംഖലയിൽ ഉള്ളവരാണ്.
" കുറ്റം കഞ്ചാവ് വില്‍പ്പന അതും സ്‌കൂള്‍കുട്ടികള്‍ക്ക്. 500 രൂപ വിലയില്‍ അഞ്ച് ഗ്രാം കഞ്ചാവിന്റെ പായ്ക്കറ്റ് വിദ്യാര്‍ഥികള്‍ക്ക് എത്തിച്ചുകൊടുക്കുകയായിരുന്നു പ്രധാന പണി. ആഴ്ചാവസാനം കുട്ടികള്‍ കാശ് കൊടുത്താല്‍ മതിയെന്ന ആനുകൂല്യവുമുണ്ട്. ഇത് കഞ്ചാവ് വലിക്കിടെ കയ്യോടെ പിടിക്കപ്പെട്ട കുട്ടികള്‍ പോലീസിന് നല്‍കിയ മൊഴി ഇ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതിയെ കഞ്ചാവുമായി അറസ്റ്റ് ചെയ്തു പിടിച്ചെടുത്ത കഞ്ചാവിന്റെ ക്വണ്ടിറ്റി കുറവ് മൂലം പ്രതി സ്റ്റേഷൻ ജാമ്യത്തിൽ പുറത്തിറങ്ങി വീണ്ടും കഞ്ചാവ് കച്ചവടം നടത്തുന്നു പരാതി എത്തിയതോടെ നിരീഷിക്കുകയാണ് എന്നാണ് പോലിസ് ഭാഷ്യം..
No comments:
Post a Comment