ചാത്തന്നൂർ: മാതൃരാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച ധീര ജവാന്മാരുടെ വീരസ്മരണയ്ക്കായി ചാത്തന്നൂർ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ കേരള സ്റ്റേറ്റ് എക്സ് സർവീസ് ലീഗ് ചാത്തന്നൂർ യൂണിറ്റ്നിർമ്മാണം നടത്തി സമർപ്പിച്ച യുദ്ധസ്മാരകം
എൻ സി സി കൊല്ലത്തിന്റെ ഗ്രൂപ്പ് കമാണ്ടർ
ബ്രിഗേഡിയർ കെ. ലോഗനാഥൻ
യുദ്ധസ്‌മാരകത്തിൽ പുഷ്പചക്രം അർപ്പിച്ചു ദേശീയ പതാക ഉയർത്തി നാടിന്
സമർപ്പിച്ചു. എൻ സി സി മിലിട്ടറി ബാന്റിന്റെ അകമ്പടി യോടെ എൻ സി സി വിദ്യാർത്ഥികൾ റൂട്ട്മാർച്ച് നടത്തി കമാണ്ടർ
കെ. ലോഗനാഥൻ സല്യൂട്ട് സ്വീകരിച്ചു
തുടർന്ന് നടന്ന പൊതു സമ്മേളനം
ജി. എസ്. ജയലാൽ എം എൽ എ ഉദ്ഘാടനം ചെയ്തു. എസ് പി സി,
റെഡ്ക്രോസ്സ്സ്കൗഡ്സ് തുടങ്ങിയവർ അഭിവാദ്യങ്ങൾ അർപ്പിച്ചു ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.. ആർ ദിലീപ്,ചാത്തന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.മഹേശ്വരി, ബ്ലോക്ക് പഞ്ചായത്ത് അംഗം ബിജു എന്നിവർ സംസാരിച്ചു.കേരള സ്റ്റേറ്റ് എക്‌സ് സർവ്വീസസ് ലീഗ് യൂണിറ്റ് പ്രസിഡന്റ്
ഗീവർഗ്ഗീസ്. ഡി,സെക്രട്ടറി കെ. സുഗുണൻ, ട്രഷറർ ജോൺതോംസൺ,ജോയിന്റ് സെക്രട്ടറി ലാൽജി.പി.ബി,അഡ്വ. പ്രദീപ്‌കുമാർ,വൈസ് പ്രസിഡന്റ്
രാധാ കൃഷ്ണൻനായർ, ചന്ദ്രബാബു എന്നിവർ നേതൃത്വം നൽകി.
ഫോട്ടോ:കമാണ്ടർ
കെ. ലോഗനാഥൻ യുദ്ധ സ്മാരകം സമർപ്പണം നടത്തുന്നു.
No comments:
Post a Comment