Thursday, 15 January 2026

ചാത്തന്നൂരിൽ പോസ്റ്റ്‌ ഓഫീസിന് സ്വന്തമായി കെട്ടിടം നിർമ്മിക്കണമെന്ന ആവശ്യം ശക്തമാകുന്നു.

ചാത്തന്നൂരിൽ പോസ്റ്റ്‌ ഓഫീസിന് സ്വന്തമായി കെട്ടിടം നിർമ്മിക്കണമെന്ന ആവശ്യം ശക്തമാകുന്നു.

ചാത്തന്നൂർ : ചാത്തന്നൂരിൽ പോസ്റ്റ്‌ ഓഫീസിന് കെട്ടിടം കെട്ടണമെന്ന ആവശ്യം ശക്തമാകുന്നു. ദേശീയപാത വികസനത്തിൻ്റെ ഭാഗമായി ചാത്തന്നൂരിൽ നിലവിലുണ്ടായിരുന്ന പോസ്റ്റാഫീസ് കെട്ടിടം പൊളിച്ച് മാറ്റിയതിനെ തുടർന്ന്  പോസ്റ്റാഫീസ് വാടക കെട്ടിടത്തിൽ താൽക്കാലികമായി പ്രവർത്തിച്ച് വരികയാണ് . ദേശീയപാതയോരത്ത് തന്നെ വസ്തു ഉള്ള നിലയ്ക്ക്  
പോസ്റ്റാഫീസിന് പഴയ കെട്ടിടം നിന്ന സ്ഥലത്ത് തന്നെ  പുതിയ കെട്ടിടം നിർമ്മിക്കുന്നതിന്  വേണ്ടിയുള്ള നടപടികൾ ആരംഭിക്കണമെന്നാവശ്യമുയരുകയാണ്.
സ്വന്തം കെട്ടിടത്തിൽ പോസ്റ്റാഫീസ് പ്രവർത്തിക്കുകയെന്നത് 
ചാത്തന്നൂരിൻ്റെ ഒരു പ്രധാന വികസന ആവശ്യമാണ്.
ആയതിനാൽ പോസ്റ്റാഫീസിന് ചാത്തന്നൂരിൽ കെട്ടിടം നിർമ്മിക്കുന്നതിനാവശ്യമായ സത്വരനടപടികൾ അടിയന്തിരമായി സ്വീകരിക്കണമെന്നും  
പോസ്റ്റാഫീസിൻ്റെ സേവന പ്രവർത്തന സമയത്തിൽ മാറ്റം വരുത്തി ചാത്തന്നൂർ പോസ്റ്റ് ഓഫീസിന്റെ പദവി കുറച്ചു കൊണ്ടുവരാനുള്ള ബോധപൂർവ്വമായ ശ്രമത്തിൽ നിന്നും പിന്മാറണമെന്നും ആവശ്യപ്പെട്ട് ചീഫ് പോസ്റ്റ് മാസ്റ്റർ ജനറലിന് ചാത്തന്നൂർ വികസന സമിതി നിവേദനം സമർപ്പിച്ചു. കൊല്ലം സീനിയർ സൂപ്രണ്ട് ഓഫ് പോസ്റ്റ് ഓഫീസിൽ നേരത്തെ നിവേദനം സമർപ്പിച്ചുവെങ്കിലും നാളിതുവരെയും
യാതൊരു നടപടികളും
ആരംഭിക്കാഞ്ഞതിനാലാണ്.ചീഫ് പോസ്റ്റ് മാസ്റ്റർ ജനറലിന് നിവേദനം സമർപ്പിച്ചത്.


No comments:

Post a Comment