Tuesday, 13 January 2026

വേനൽകടുത്തോടെ ജില്ലയിൽ പലയിടത്തും തീകത്തി പടരുന്നത് ഭീഷണിയാകുന്നു.

വേനൽകടുത്തോടെ ജില്ലയിൽ പലയിടത്തും തീകത്തി പടരുന്നത് ഭീഷണിയാകുന്നു. 

കൊട്ടിയം : വേനൽകടുത്തോടെ ജില്ലയിൽ പലയിടത്തും തീകത്തി പടരുന്നത് ഭീഷണിയാകുന്നു. തുടർച്ചയായി അടി ക്കുന്ന കാറ്റിൽ തീ ആളിപടരുന്നതും നിത്യ സംഭവങ്ങളായി മാറിയിട്ടുണ്ട്. 
മലയോര മേഖലകളിലും ജനവാസം കുറഞ്ഞ സ്ഥലങ്ങളിലുമാണ് തീ വ്യാപനം കൂടുതൽ.  സ്വകാര്യ വ്യക്തികളുടെ കൈവശമുള്ള ഭൂമികളിൽ കാട് പിടിച്ചു കിടക്കുന്ന സ്ഥലങ്ങളിൽ എളുപ്പത്തിനായി 
കാടിന് തീ ഇടുന്നത് പതിവായി മാറിയിട്ടുണ്ട് അങ്ങനെ തീയിട്ടപ്പോൾ ആണ് ഇന്നലെ മുഖത്തലയിൽ വീടിന്റെ ഉടമസ്ഥൻ അഗ്നിബാധയിൽ മരിച്ചത്. അശ്രദ്ധമായി ഇട്ട തീ അണയ്ക്കാൻ ശ്രമിച്ചതാണ്അദ്ദേഹത്തിന്റെ ദേഹത്തേക്ക് തീ പടരാൻ കാരണം. വേനൽ കടുക്കുന്ന സാഹചര്യത്തിൽ തീ പടരുന്നത് തടയാൻ ജാഗ്രത പാലിക്കണം. ഉണങ്ങിയ പുല്ലിന് അശ്രദ്ധമായി തീയിടുന്നത് ജീവികൾക്കും പരിസ്ഥിതിക്കും വലിയ ഭീഷണിയാണ്.
തീയിടുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് പോലിസും ഫയർഫോഴ്സ്ഉദ്യോഗസ്ഥരും പറയുന്നു.

@ ഫയർ ഫോഴ്സ്മുന്നറിയിപ്പ്

തദ്ദേശസ്‌ഥാപന ജനപ്രതിനിധികൾ ഇടപ്പെട്ട്
പൊതുനിരത്തുകളിലെ പുല്ലും കുറ്റിച്ചെടികളും നീക്കാൻ തദ്ദേശസ്‌ഥാപനങ്ങൾ നടപടിയെടുക്കണമെന്ന് അഗ്നിരക്ഷാ സേന നിർദേശിക്കുന്നു. സ്വകാര്യ പ്ലോട്ടുകളിലെ അപകടാവസ്‌ഥ ഒഴിവാക്കാൻ ഉടമകളും ജാഗ്രത പുലർത്തണം. അപകടസാധ്യത കൂടിയ സ്ഥലങ്ങളിലേക്കുള്ള റോഡുകളുടെ വീതിക്കുറവും കേബിൾ കുരുക്കുള്ള മേഖലകളിൽ ആ പ്രശ്‌നവും പരിഹരിച്ച് ഫയർ എൻജിനുകൾക്കു കടന്നുപോകാനും മുൻകൂട്ടി സൗകര്യം ഒരുക്കണം. തീപിടിത്ത സാധ്യതയുള്ള സ്ഥ‌ലങ്ങൾ കണ്ടെത്തുകയും ഫയർലൈൻ ഒരുക്കാനും ശ്രമം വേണം. 
 അഗ്നിരക്ഷാ സംവിധാനങ്ങൾ സ്‌ഥാപിച്ച കെട്ടിടങ്ങളിൽ അവ പ്രവർത്തനക്ഷമമെന്ന് ഉറപ്പാക്കേണ്ടത് കെട്ടിടഉടമകൾ തന്നെയാണ്. ഫ്ലാറ്റുകളിലും അപാർട്മെന്റുകളിലും മാലിന്യം കൂട്ടിയിട്ടു കത്തിക്കരുത്. കൃത്യമായ മാലിന്യ സംസ്ക‌രണ രീതികൾ ഒരുക്കണം. എളുപ്പം തീപിടിക്കുന്ന സാധനങ്ങൾ സൂക്ഷിക്കുന്ന സ്‌ഥാപനങ്ങൾ, സംഭരണശാലകൾ, കടകൾ എന്നിവിടങ്ങളിൽ തീപിടിത്തമുണ്ടായാൽ അണയ്ക്കാനുള്ള ഉപകരണങ്ങൾ സജ്ജമാക്കി സൂക്ഷിക്കണം. കരിയിലകളും ചപ്പുചവറുകളും അശാസ്ത്രീയമായി കത്തിക്കരുത്. ഇലക്ട്രിക് ലൈനിലേക്കു വീഴുന്ന രീതിയിൽ ഓലകളോ മരച്ചില്ലകളോ ഉണ്ടെങ്കിൽ കെഎസ്ഇബിയുമായി ബന്ധപ്പെട്ട് അതു മുറിക്കണം. അടിയന്തര ഘട്ടങ്ങളിൽ സ്ഥലത്തെത്താൻ വ്യക്തവും
കൃത്യവുമായ സ്‌ഥലവിവരവും വഴിയും ബന്ധപ്പെടാനുള്ള ഫോൺ നമ്പറും അഗ്നിരക്ഷാ സേനയ്ക്കു നൽകണം.

@  സാമൂഹിക വിരുദ്ധർ റോഡ് സൈഡിലും ആളില്ലാത്ത പുരയിടങ്ങളിലും
മനഃപൂർവം തീയിട്ടു' നാട്ടുകാരെയും അഗ്നിശമന സേനയെയും ഒരേപോലെ വലയ്ക്കുന്നുണ്ട്. റെയിൽവേ ട്രാക്കുകളോടു ചേർന്നുള്ള പുൽക്കാടുകളാണ് മിക്കപ്പോഴും ഇത്തരക്കാരുടെ 'ഇഷ്‌ടയിടങ്ങൾ'. റെയിൽവേ ട്രാക്കുകളുടെ സമീപത്തിരുന്നു ലഹരി ഉപയോഗിച്ച ശേഷം തീയിട്ടതിന് ശേഷമാകും ഇത്തരക്കാർ മടങ്ങുക. മനഃപൂർവം അപകടമുണ്ടാക്കുന്ന വിധം സാമൂഹിക വിരുദ്ധർ തീയിടുന്നതു ശ്രദ്ധയിൽപെട്ടാൽ ഉടൻ പൊലീസിനെ വിവരം അറിയിക്കണം 

No comments:

Post a Comment