Thursday, 15 January 2026

ചാത്തന്നൂരിൽ രണ്ടിടത്ത് അഗ്നിബാധ

ചാത്തന്നൂരിൽ രണ്ടിടത്ത് അഗ്നിബാധ
ജനങ്ങൾ പരിഭ്രാന്തിയിൽ.

ചാത്തന്നൂർ : ചാത്തന്നൂരിൽ രണ്ടിടത്ത് അഗ്നിബാധ ജനങ്ങൾ പരിഭ്രാന്തിയിൽ.
ചിറക്കര പഞ്ചായത്തിലെ പാണിയിൽ
ഉച്ചയ്ക്ക് 12.30ഓടെ  സ്വകാര്യ വ്യക്തിയുടെ 
മൂന്നര ഏക്കറോളം വരുന്ന 
കാട് പിടിച്ചു കിടന്ന പുരയിടത്തിലും
2.50ഓടെ ചാത്തന്നൂർ ശ്രീനാരായണ കോളേജ് ഗ്രൗണ്ടിലെ പുല്ലിലുമാണ് തീപ്പിടിത്തം ഉണ്ടായത്. പാണിയിൽ ഉണ്ടായ തീപ്പിടിത്തം കാടിന് സാമൂഹ്യവിരുദ്ധർ 
തീയ്യിട്ടതാണ് എന്ന സംശയത്തിലാണ് നാട്ടുകാരും പോലീസും ഇവിടെ നിമിഷങ്ങൾ കൊണ്ട് തീ ആകാശം മുട്ടെ ആളിപടരുക യായിരുന്നു ഫയർഫോഴ്സ് രണ്ട് മണിക്കൂർ എടുത്തു തീയ്യണയ്ക്കാൻ.ഇവിടെ തീയ്യണ ച്ചു പരവൂർ എത്തി വെള്ളം നിറയ്ക്കുന്നതിനിടയിൽ അടുത്ത തീപ്പിടിത്തം എസ്. എൻ കോളേജിൽ ഉണ്ടായത്. എസ് എൻ കോളേജ് ഗ്രൗണ്ടിൽ എല്ലാ വർഷവും ചൂട് കൂടുമ്പോൾ ഉണ്ടായ സ്വഭാവിക തീപിടിത്തമാണ് ഉണ്ടായത്എന്ന നിഗമനത്തിലാണ് പോലീസും ഫയർ ഫോഴ്സും. രണ്ടിടത്തും 
പരവൂരിൽ നിന്നുള്ള ഫയർഫോഴ്സ് സംഘം എത്തി തീയ്യണയ്ക്കുകയായിരുന്നു.ഫയർ ഫോഴ്സ് അധികൃതരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ചാത്തന്നൂർ പോലിസ് കേസെടുത്തു. സാമൂഹ്യ വിരുദ്ധർ കാട് പിടിച്ച വസ്തുക്കൾക്ക് തീയ്യിടുന്നത് ജനങ്ങളിൽ പരിഭ്രാന്തി പടർത്തിയിട്ടുണ്ട്.

No comments:

Post a Comment