ചാത്തന്നൂർ: കേരളത്തിൽ കഴിഞ്ഞ 30 വർഷക്കാലമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്ത് തുടരുന്ന വെള്ളാപ്പള്ളി നടേശൻ കേരളത്തിൽ സാമൂഹ്യ നീതിക്കുവേണ്ടിയുള്ള പോരാട്ടമാണ് നാളിതുവരെ നടത്തിയിട്ടുള്ളത്.സാമൂഹ്യ യാഥാർത്ഥ്യങ്ങൾ ആരുടെ മുന്നിലും സധൈര്യം തുറന്നു പറയുന്നതിൽ അദ്ദേഹം കാണിച്ചിട്ടുള്ള ആർജ്ജവം വേറിട്ടതാണ്.സാമൂഹ്യനീതിക്ക് വേണ്ടി പറയുമ്പോൾ അദ്ദേഹത്തെ വർഗീയവാദിയാക്കാൻ ശ്രമിക്കുന്ന ആസൂത്രിതമായ നീക്കം ചില കേന്ദ്രങ്ങളിൽ നിന്നും ഉണ്ടാകുന്നു. വെള്ളാപ്പള്ളിക്കെതിരെയുള്ള ഇത്തരം നീക്കങ്ങളെ ചെറുത്ത് തോൽപ്പിക്കാനുള്ള സംഘടനാ ശേഷി യോഗം പ്രവർത്തകർക്ക് ഉണ്ട്. വെള്ളാപ്പള്ളി നടേശന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ടുള്ള പ്രകടനം ഏറം ശാഖാ ഓഫീസ് അങ്കണത്തിൽ നിന്ന് ആരംഭിച്ച് ഹൈവേ ചുറ്റി ചാത്തന്നൂർ കെഎസ്ആർടിസി ബസ് സ്റ്റേഷൻ സമീപം അവസാനിച്ചു.തുടർന്ന് ജനറൽ സെക്രട്ടറി യുടെ മുഖത്ത് കരിഓയിൽ ഒഴി ക്കു മെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ട യുവ നേതാവിന്റെ കോലത്തിൽ കരിഓയിൽ
ഒഴിച്ച് കോലം കത്തിച്ചു. തുടർന്ന് നടന്ന
പ്രതിഷേധ യോഗം
യൂണിയൻ പ്രസിഡന്റ്ബി. ബി. ഗോപകുമാർ ഉദ്ഘാടനം ചെയ്തു.പ്രകടനത്തിൽ യൂണിയൻ വൈസ് പ്രസിഡന്റ് ഡി. സജ്ജീവ്, സെക്രട്ടറി കെ. വിജയകുമാർ, അസിസ്റ്റന്റ് സെക്രട്ടറി കെ. നടരാജൻ, കൌൺസിൽ അംഗങ്ങൾ ആയ പ്രശാന്ത്. വി, ആർ. ഗാന്ധി, കെ. ചിത്രംഗതൻ, വനിതാ സംഘം പ്രസിഡന്റ് ചിത്ര മോഹൻദാസ് എന്നിവർ നേതൃത്വം നൽകി.
No comments:
Post a Comment