തങ്കയങ്കി ഘോഷയാത്ര ഭക്തി നിർഭരമായി
കൊട്ടിയം: തഴുത്തല ഗണപതി ക്ഷേത്രത്തിൽ ഉത്സവത്തിന് ഗണപതിയ്ക്ക്
ചാർത്താനുളള തങ്കയങ്കിയും വഹിച്ചുള്ള ഘോഷയാത്രയ്ക്ക്
നാടെങ്ങും ഭക്തിനിർഭരമായ സ്വീകരണം.
ഇന്നലെ വൈകുന്നേരം അഞ്ചു മണിയോടെ
മുഖത്തല ശ്രീ കൃഷ്ണ സ്വാമി
ക്ഷേത്രത്തിൽ നിന്നും
തങ്കയങ്കി ഘോഷയാത്ര ആരംഭിച്ചത്
മൗട്ടത്ത് രാജേന്ദ്രൻ തിടമ്പേറ്റി ഉണ്ണിമങ്ങാട് ഗണപതിയും ഉണ്ണിമങ്ങാട് കണ്ണനും അകമ്പടിയായി വിവിധ വാദ്യമേളങ്ങളുടെയും കലാരൂപങ്ങളുടെയും അകമ്പടിയോടെ ആരംഭിച്ച് മുഖത്തല സ്കൂൾ ജംഗ്ഷൻ, ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് റോഡ് വഴി കൊച്ചുവീട്ടിൽ മായാദേവി ക്ഷേത്രം, പാറപ്പുറം ശ്രീ ഭദ്രകാളീക്ഷേത്രം, ചെമ്പകശ്ശേരി മാത്തിലഴികത്ത് ദേവീക്ഷേത്രം, വള്ളുവന്തറ ദേവീക്ഷേത്രം, സെന്റ്ജോർജ്ജ് കുരിശ്ശടി, പി.കെ. ജംഗ്ഷൻ, മണ്ണഞ്ചേരി ക്ഷേത്രം, കുറ്റിക്കാട് ദേവീ ക്ഷേത്രം, ശ്രീമഹാഗണപതി ക്ഷേത്ര ആറാട്ടുകുളം, അനന്തകൃഷ്ണ കോവളം, പേരയം ശ്രീ ഭൂതനാഥസ്വാമി ക്ഷേത്രത്തിൽ എത്തി അവിടെ നിന്നും താലപ്പൊലി, ചമയവിളക്ക്, മുത്തുക്കുട എന്നിവയുടെയും ഭക്തജന സഹസ്രങ്ങളുടെയും അകമ്പടിയോടുകൂടി വഞ്ചിമുക്ക് ജംഗ്ഷൻ വഴി തഴുത്തല ശ്രീമഹാഗണപതി ക്ഷേത്ര സന്നിധിയിൽ രാത്രിയോടെ എത്തിച്ചേർന്നു.ഘോഷയാത്ര ആരംഭിച്ചത് മുതൽ ഭക്തരുടെ പ്രവാഹമായിരുന്നു.
തുടർന്ന് രണ്ട് ഗജ വീരന്മാരുടെ അകമ്പടി യോടെ ഘോഷയാത്രയെ റോഡിന് ഇരുവശവും ഭക്തർ നിലവിളക്ക് തെളിച്ച് നെൽപ്പറകൾ നിറച്ച് ഘോഷയാത്രയെ വരവേറ്റു. ഇന്ന് വൈകുന്നേരം 3.30ന് കൊടി മരഘോഷയാത്ര വൈകുന്നേരം 6ന് മാന വീയം നാളെ രാവിലെ 9നും 9.30നും മധ്യ തൃക്കൊടിയേറ്റ്.
No comments:
Post a Comment