എതിരെ കൂട്ട നടപടി.സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനം ഉയർത്തി അണികൾ.
ചാത്തന്നൂർ: ചിറക്കരയിൽ
യനീയപരാജയം സിപിഎം സംഘടനാ നടപടി ആരംഭിച്ചു ആദ്യഘട്ടമായിമുതിർന്ന സിപിഎം നേതാക്കൾക്കെതിരെ കൂട്ടനടപടി. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ബി തുളസീധരക്കുറുപ്പിന്റെ സാന്നിധ്യത്തിൽ ചേർന്ന ലോക്കൽ കമ്മിറ്റിയിലാണ് നേതാക്കൾക്ക് എതിരെയുള്ള നടപടി പ്രഖ്യാപിച്ചത്. ലോക്കൽ കമ്മിറ്റിയിലെ പകുതിയോളം അംഗങ്ങൾക്കെതിരെയും
ബ്രാഞ്ച് തലത്തിൽ പ്രവർത്തിക്കുന്ന
അമ്പതോളം പാർട്ടി മെബർമാർക്ക് എതിരെയുമായുള്ള നടപടിയാണ് സിപിഎം പ്രഖ്യാപിച്ചത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രവർത്തന രംഗത്ത് നിന്ന് മനഃപൂർവ്വം മാറി നിന്നെന്ന പേരിൽ
നിലവിലുള്ള സിപിഎം ചിരക്കരയിലെ
ലോക്കൽ കമ്മിറ്റി അംഗങ്ങളായ
എൽ വിജയൻ, മുൻ ഗ്രാമപഞ്ചായത്ത് അംഗം ബി. സുദർശനൻ പിള്ള, ചാലിൽ ബ്രാഞ്ച് സെക്രട്ടറിയായ പ്രവീന്ദ്രൻ എന്നിവർക്കെതിരെ കാരണം കാണിക്കൽ നോട്ടീസ് നൽകി ലോക്കൽ കമ്മിറ്റി യിൽ നിന്നും പ്രവർത്തനത്തിൽ നിന്നും
മാറ്റി നിർത്തുവാനും.ചിറക്കര സർവീസ് ബാങ്ക് ഡയറക്ടർ ബോർഡ് അംഗവും
വ്യവസായ പ്രമുഖനും ചിറക്കര ക്ഷേത്രം ബി ബ്രാഞ്ച് മെമ്പറുമായ പഴവിള വിനുകുമാറിനെ പാർട്ടി മെമ്പർഷിപ്പിൽ നിന്ന് ഒഴിവാക്കി പാർട്ടിയിൽ നിന്നും പുറത്താക്കാനും, വിവിധ ബ്രാഞ്ചുകളിൽ തെരഞ്ഞെടുപ്പ് രംഗത്ത് ഇല്ലായിരുന്ന അമ്പതോളം പാർട്ടി മെമ്പർമാരെ ബ്രാഞ്ചുകൾ കൂടി വിശദീകരണം ചോദിച്ചു മെബർഷിപ്പിൽ നിന്നും നീക്കം ചെയ്യുവാനും തീരുമാനിച്ചു. പാർട്ടി ലോക്കൽ കമ്മിറ്റി യോഗം ബി മധുസൂാനൻ പിള്ള അദ്ധ്യക്ഷത വഹിച്ചു എന്തിയ കമ്മിറ്റിയംഗം സഖാവ് എൻ ശശി റിപ്പോർട്ട് അവതരിപ്പിച്ചു.
@ ചിറക്കരയിൽ സിപിഎം വീണ്ടും പ്രതിസന്ധിയിലേക്ക്.
നിയമസഭ തിരഞ്ഞെടുപ്പ് പടി വാതിൽക്കൽ എത്തി നിൽക്കുമ്പോൾ ചിറക്കര ലോക്കൽ കമ്മിറ്റിയിലെ പാർട്ടി മെബർമാർക്കെതിരെയുള്ള നടപടി
സിപിഎമ്മിന്റെ പ്രവർത്തനത്തെ സാരമായി
ബാധിക്കുമെന്ന് ഒരു വിഭാഗം പാർട്ടി പ്രവർത്തകർ ചൂണ്ടി കാട്ടുന്നു.ചിറക്കര ലോക്കൽ കമ്മിറ്റിയിലെ ഇരുപതോളം ബ്രാഞ്ച് കമ്മിറ്റികളിലായി മുന്നൂറ്റിയൻ പതോളം വരുന്ന പാർട്ടി മെബർമാരിൽ അമ്പതോളം വരുന്ന പാർട്ടി മെബർമാർക്ക് എതിരെയും എട്ട് ബ്രാഞ്ച് സെക്രട്ടറിമാർക്ക് എതിരെയും ബ്രാഞ്ച് കമ്മിറ്റി അംഗങ്ങൾക്ക് എതിരെയുമുള്ള നടപടിയെ രൂക്ഷമായി വിമർശിച്ചു കൊണ്ട് സോഷ്യൽ മീഡിയയിൽ വൻ പ്രതിഷേധമാണ് ഉയരുന്നത്. ഇടതു മുന്നണി ഭരിക്കുന്ന ചിറക്കര സർവീസ് ബാങ്കിലെ സിപിഎമ്മിന്റെ ഏഴ് ഡയറക്ടർമാർ ഇതിനിടയിൽ പാർട്ടിയിലെ മെബർഷിപ്പ് ഒഴിവാക്കി തരണമെന്ന് ആവശ്യപ്പെട്ടതും പാർട്ടിയെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നുണ്ട്.
No comments:
Post a Comment