Thursday, 22 January 2026

പൂതക്കുളം ഗ്രാമപഞ്ചായത്തിലെ തെരുവ് വിളക്കുകൾ കണ്ണടച്ചുപ്രതിഷേധവുമായി ജനങ്ങൾ

പൂതക്കുളം ഗ്രാമപഞ്ചായത്തിലെ തെരുവ് വിളക്കുകൾ കണ്ണടച്ചുപ്രതിഷേധവുമായി ജനങ്ങൾ

പരവൂർ : പൂതക്കുളം ഗ്രാമപഞ്ചായത്തിലെ തെരുവ് വിളക്കുകൾ കണ്ണടച്ചു. അറ്റകുറ്റ പണികൾ നടത്തി മാസം അഞ്ചു തികയും മുൻപേ മിക്ക വാർഡുകളിലെയും പകുതിയിലേറെ തെരുവ് വിളക്കുകൾ പ്രവർത്തനരഹിതമായി മാറിയിട്ടും അനങ്ങാപാറ നയം സ്വീകരിക്കുകയാണ് അധികൃതർ കഴിഞ്ഞ സമ്പത്തിക വർഷം അനുവദിച്ച  തുക പൂർണമായി വിനിയോഗിച്ചതോടെ  പുതിയ പഞ്ചായത്ത്‌ ഭരണസമിതി തെരുവ് വിളക്കുകൾ എന്ന് പ്രവർത്തനക്ഷമം ആകുമെന്ന് ഉറപ്പ് നൽകുന്നതും ഇല്ല. ഉൾ പ്രദേശങ്ങളിലെ റോഡുകളിൽ കൂടി സഞ്ചരിക്കുന്നവർക്ക് സന്ധ്യയായാൽ ആശ്രയം തെരുവ് വിളക്കുകളാണ്. ഇവ മിഴി പൂട്ടിയതോടെ രാത്രി യാത്രികർ ബുദ്ധിമുട്ടിലായി. ജോലി കഴിഞ്ഞും പഠനം കഴിഞ്ഞും വീട്ടിലേക്ക് 
പോകുന്ന വിദ്യാർത്ഥികൾ അടക്കമുള്ളവർ
ടോർച്ച് തെളിച്ച് വരേണ്ട സ്ഥിതി. സന്ധ്യയായാൽ തെരുവ്
നായകളും ഇഴ ജന്തുക്കളും റോഡ് കയ്യടക്കും. കാൽനടയായി വരുന്നവർ അനുഭവിക്കുന്ന ബുദ്ധിമുട്ട് ചില്ലറയല്ല.വർഷം തോറും ലക്ഷങ്ങളാണ് തെരുവ് വിളക്കുകളുടെ പരിപാലനത്തിനു പൂതക്കുളം പഞ്ചായത്ത് ചെലവഴിക്കുന്നത്.  ലൈറ്റുകളുടെ അറ്റകുറ്റപ്പണികൾ നടത്താനും ഇതിനു കഴിയാത്ത വിളക്കുകൾ മാറ്റി പുതിയത് സ്ഥാപിക്കാനും ആണ് ഓരോ വർഷവും കരാർ നൽകുന്നത്.
ഓരോ വാർഡിലും പുതിയത് സ്ഥാപിക്കുന്നതും അറ്റകുറ്റപ്പണികൾ നടത്തുന്നതും സംബന്ധിച്ച് വാർഡ് അംഗങ്ങൾ നൽകുന്ന സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിൽ കരാറുകാരനു പണം നൽകുന്നത് ഇത് പലപ്പോഴും അട്ടിമറിക്കുകയാണ് ഭരണക്കാർ ചെയുന്നത് എന്ന് നാട്ടുകാർ ആരോപിക്കുന്നു.ഓരോ വാർഡിലും കേടായ വിളക്കുകൾ അറ്റകുറ്റപ്പണികൾ നടത്താതെ തെളിയാത്ത വിളക്കുകൾ പൂർണമായി മാറ്റി പുതിയത് സ്‌ഥാപിച്ചതാണ് പണം പെട്ടെന്ന് ചെലവാക്കാനുള്ള കാരണമെന്ന് ഉദ്യോഗസ്ഥർ പറയുന്നു
പഞ്ചായത്ത് പരിധിയിൽ രണ്ടായിരത്തോളം ലൈറ്റുകൾ ഉണ്ടെന്നാണ് കണക്ക്. ഇതിൽ ബഹു ഭൂരിപക്ഷവും കത്താത്ത അവസ്ഥ യിലാണ്.

@ പ്രക്ഷോഭവുമായി ബിജെപി 
പൂതക്കുളം പഞ്ചായത്തിലെ തെരുവുവിളക്കുകൾ പ്രകാശിപ്പിക്കാൻ. അടിയന്തര നടപടി സ്വീകരിക്കണമെന്ന് ബിജെപിയുടെ ഗ്രാമപഞ്ചായത്ത്‌ അംഗങ്ങൾ ആവശ്യപ്പെട്ടു
പഞ്ചായത്തിൽ നടന്ന ആദ്യ കമ്മറ്റിയിൽ വിഷയം ഉന്നയിച്ചെങ്കിലും. പുതിയ ഭരണസമിതി അധികാരത്തിൽ വന്ന ഒരു മാസമായി. തെരുവ് വിളക്കുകൾ കത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചില്ല. 
ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ
. സജീഷ് മാങ്കൂട്ടം, വി. കെ. സുനിൽകുമാർ പാലോട്ടുകാവ് ശിവ, റാംരാജ് രാമൻ. ശ്രീജ. ചിപ്പി ചന്ദ്രൻ. എന്നിവർ പഞ്ചായത്ത് സെക്രട്ടറിക്കും  പ്രസിഡണ്ടിനും നേരിട്ട് പരാതി നൽകി. അടിയന്തരമായി തെരുവിളക്ക് കത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചില്ലെങ്കിൽ. ശക്തമായ. സമരങ്ങളും ആയി മുന്നോട്ടു പോകേണ്ടി വരുമെന്ന്. പഞ്ചായത്ത് അംഗങ്ങൾ പറഞ്ഞു





No comments:

Post a Comment