ചാത്തന്നൂർ: എൻ എസ് എസ് സമൂഹത്തിലെ പാവപ്പെട്ടവർക്കായി നിലകൊള്ളുന്ന സംഘടനയാണെന്ന്
നായർ സർവീസ് സോസൈറ്റിയെന്ന്
എൻ എസ് എസ് നായകസഭാoഗം ചിതറ.എസ്.രാധാകൃഷ്ണൻനായർ പറഞ്ഞു. സമൂഹത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരെ കൈപിടിച്ചു യർത്താൻ വേണ്ടിയാണ് സാമ്പത്തിക സംവരണത്തിനായി എൻ എസ് എസ് വാദിക്കുന്നത് ചാത്തന്നൂർ താലൂക്ക് എൻ.എസ്.എസ് കരയോഗ യൂണിയൻ പ്രതിഭാസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു.
വിവിധ സമുദായങ്ങൾ തമ്മിലും മതവിഭാഗങ്ങൾ തമ്മിലുമുള്ള സൗഹാർദ്ദം, മത-സമുദായ വിഭാഗങ്ങളുടെയും രാജ്യത്തിൻ്റെ തന്നെയും പുരോഗതിക്കാവശ്യമായ അടിസ്ഥാന ഘടകങ്ങളിലൊന്നാണെന്നാണ് എൻ.എസ്.എസ്. എക്കാലവും കരുതിയിട്ടുണ്ട്. നായർ സമുദായോന്നതിക്കായി പ്രവർത്തിക്കുകയാണ് മുഖ്യലക്ഷ്യമെങ്കിലും ഇതരസമുദായങ്ങൾക്ക് ക്ഷോഭകരമായി യാതൊന്നും ചെയ്യുകയില്ല എന്ന സമുദായാചാര്യൻ്റെ പ്രതിജ്ഞാവാക്യത്തിൽ ഊന്നി നിന്നുകൊണ്ടാണ് എൻ.എസ്.എസ്. പ്രവർത്തിക്കുന്നത്. ചിലപ്പോൾ ചില വിഷയങ്ങളിൽ അഭിപ്രായ വ്യത്യാസമുണ്ടായിട്ടുണ്ടെങ്കിൽ, അതിനെ കോടതികളിൽ ചോദ്യംചെയ്യുക എന്ന ന്യായയുക്തമായ സമ്പ്രദായമേ സർവീസ് സൊസൈറ്റി സ്വീകരിച്ചിട്ടുള്ളൂ. സമുദായസൗഹാർദ്ദം നിലനിർത്താനുള്ള മാർഗ്ഗം അതാണെന്നാണ് സർവീസ് സൊസൈറ്റിയുടെ വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു. പരസഹായത്തിൽ നിന്ന് സ്വയംസഹായ പ്രസ്ഥാനത്തിലേക്ക് സമുദായാംഗങ്ങളെ ആനയിക്കുക, സമുദായത്തെ സ്വയംപര്യാപ്തമാക്കുക ആദിയായ ലക്ഷ്യങ്ങളോടെ പ്രവർത്തനം നടത്തുന്ന ഈ പ്രസ്ഥാനം ചെറുതും വലുതുമായ തൊഴിൽരംഗങ്ങളിൽ പ്രവർത്തിക്കാനുള്ള താല്പര്യവും സന്നദ്ധതയും സമുദായാംഗങ്ങളിൽ വളർത്താൻ ശ്രമിക്കുന്നുണ്ട്.
ഓരോ കരയിലെയും മുതിർന്നവർ മാത്രം പങ്കെടുത്തിരുന്ന നായർ കരയോഗങ്ങളിൽ ഇന്ന് ചെറുപ്പക്കാരും സ്ത്രീകളും ബാലജനങ്ങളും ഓരോവിധത്തിൽ ഭാഗഭാക്കാകുന്നുണ്ട്. വനിതാ-ബാല സമാജങ്ങളുടെ രൂപീകരണത്തോടെയാണ് ഇത് സാദ്ധ്യമായത് എന്നും അദ്ദേഹം പറഞ്ഞു ഹൈന്ദവ സമൂഹത്തിന്റെ ആചാരങ്ങളും അനുഷ്ടാനങ്ങളും സംരഷിക്കാൻ എന്നും എക്കാലത്തും എൻ എസ് എസ് മുൻനിരയിൽ ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
യൂണിയൻ പ്രസിഡൻ്റ് ബിഐ ശ്രീനാഗേഷ് അദ്ധ്യക്ഷത വഹിച്ചു.
എൻ.എസ്.എസ് ഹൈസ്‌കൂൾ അങ്കണത്തിൽ വച്ച് നടന്ന പരിപാടിയിൽ മഠത്തിൽ ശിവദാസൻപിള്ള സാന്ത്വനസ്പർശം ചികിത്സ ധനസഹായവും വിതരണം ചെയ്തു. എൻ.എസ്.എസ് പ്രതിനിധി സഭാമെമ്പർമാരും യൂണിയൻ ഭരണസമിതി അംഗങ്ങളും വനിതായൂണിയൻ ഭരവാഹികളും ചടങ്ങിന് നേതൃത്വം നൽകി. യൂണിയൻ വൈസ് പ്രസിഡൻ്റ് എൻ.റ്റി.പ്രദീപ്‌കുമാർ സ്വാഗതവും യൂണിയൻ സെക്രട്ടറി പി.എം.പ്ര കാശ്‌കുമാർ കൃതജ്ഞതയും പറഞ്ഞു.
സിവിൽ സർവ്വീസ് പരീക്ഷയിൽ 95 -ാം മത് റാങ്ക് നേടിയ
ദേവിക പ്രിയദർശിനിയേയും,
സിബിഎസ്ഇ, പ്ലസ് ടു വിനും ഓൾ ഇന്ത്യ ലെവലിൽ 6ത് റാങ്ക് നേടിയ ദേവിക.എ സ്.പിള്ളയേയും,പ്ലസ് ടു പരീക്ഷയിൽ 1200 ൽ 1200 മാർക്കും നേടിയ നീരജ.ഡി.എസ് നേയും കലാകായിക പ്രാവിണ്യം തെളിയിച്ച 51 കുട്ടികളെയും,പുതിയതായി ജോലി ലഭിച്ച 43 ഉദ്യോഗസ്ഥരെയും സംഘടന പരമായി മികച്ച പ്രവർത്തനംകാഴ്ച വച്ച കരയോഗം ഭാരവാഹികളെയും ചടങ്ങിൽ ആധരിച്ചു.
No comments:
Post a Comment