Thursday, 15 January 2026

ചാത്തന്നൂർ ജല അതോറിറ്റിയുടെ അനാസ്ഥ പൈപ്പ് പൊട്ടി ലക്ഷകണക്കിന് ലിറ്റർ വെള്ളം പാഴാകുന്നു.

ജല അതോറിറ്റിയുടെ അനാസ്ഥ പൈപ്പ് പൊട്ടി ലക്ഷകണക്കിന് ലിറ്റർ വെള്ളം പാഴാകുന്നു.

ചാത്തന്നൂർ : ചാത്തന്നൂർ ജല അതോറിറ്റിയുടെ അനാസ്ഥ പൈപ്പ് പൊട്ടി ലക്ഷകണക്കിന് ലിറ്റർ വെള്ളം പാഴാകുന്നു.
ചാത്തന്നൂർ സെക്ഷൻ ഓഫീസ് പരിധിയിൽ
അടിക്കടിയുള്ള പൈപ്പ് പൊട്ടലും അനന്തമായി നീളുന്ന അറ്റകുറ്റ പണികളും മൂലം ദിനവും പതിനായിരകണക്കിന് ലിറ്റർ വെള്ളം പാഴാവുകയാണ്. സമയബന്ധിതമായി പൈപ്പ് പൊട്ടുന്ന സ്ഥലങ്ങളിൽ നിർമ്മാണപ്രവർത്തികൾ നടത്താതത് മൂലം  റോഡുകൾ തകർന്ന നിലയിലാണ്.പുതിയതായി നിർമ്മിച്ച റോഡുകളിൽ പോലും വീണ്ടും അറ്റകുറ്റപണികൾ നടത്തേണ്ട അവസ്ഥ യാണ്. അത്യാധുനിക രീതിയിൽ നിർമ്മാണം പൂർത്തിയാക്കിയ പാരിപ്പള്ളി -പരവൂർ-ചാത്തന്നൂർ റോഡിൽ നിരവധി സ്ഥലങ്ങളിൽ പൈപ്പുകളുടെ അറ്റകുറ്റപണികൾ മൂലം റോഡിൽ കുഴികൾ രൂപം കൊണ്ട നിലയിലാണ്.
ജല അതോറിറ്റിയുടെ ഉത്തര വാദിത്വം ഇല്ലാത്ത അറ്റകുറ്റപണികൾ മൂലം
റോഡുകളിലൂടെയുള്ള യാത്ര അതീവ ദുഷ്കരമാണ് അറ്റകുറ്റ പണികൾ നടത്തിയ  സ്ഥലങ്ങളിൽ മണ്ണ് കൂട്ടിയിട്ടിരുക്കുന്നതും, കുഴികൾ മൂടാ ത്തതും കാരണം അപകടങ്ങൾ പതിവാകുന്നു. പൈപ്പ് പൊട്ടുന്ന സ്ഥലങ്ങളിൽ തന്നെ  സ്ഥിരമായി പൈപ്പ് പൊട്ടി വെള്ളം പാഴാകുകയാണ്.
പൈപ്പിന്റെ ക്വളിറ്റിയില്ലായ്മയും നിർമ്മാണപ്രവർത്തികളുടെ അപാകതയും
 മൂലമാണ് അടിക്കടി പൈപ്പ് പൊട്ടുന്നത് എന്ന് ഉദ്യോഗസ്ഥർ പറയുന്നു.ഒന്നിലധികം തവണ പൊട്ടുന്ന സ്ഥലങ്ങളിൽ
പഴയ പൈപ്പ് മാറ്റി സ്ഥാപിക്കാൻ അനുമതിയില്ലാത്തതാണ് പൈപ്പുകൾ അടിക്കടി പൊട്ടുന്നതിന്റെ പ്രധാന കാരണം.
പൈപ്പ് പൊട്ടുന്നതോടുകൂടി പ്രദേശത്തുള്ള ജലവിതരണവും നടക്കുന്നില്ല. പൈപ്പ് പൊട്ടിയൊഴുകുന്നത് അധിക്യതരെ അറിയിച്ചാലും യഥാസമയം അറ്റകുറ്റപണികൾ നടത്താൻ എത്താറില്ലന്നാണ് നാട്ടുകാരുടെയും ജനപ്രതിനിധി കളുടെയും പരാതി.
ജല അതോറിറ്റിയുടെ അറ്റകുറ്റപ്പണികൾ നടത്തുന്ന കരാറുകാർക്കു പണം കുടിശികയായ മൂലം പൊട്ടിയ പൈപ്പ് നന്നാക്കാൻ കരാറുകാർക്കും മടിയാണ്.
ചാത്തന്നൂർ ജല അതോറിറ്റിയുടെ പരിധിയിൽ മാത്രം ഇരുന്നോറോളം
 സ്ഥലങ്ങളിൽ  പൈപ്പ് പൊട്ടി ലക്ഷകണക്കിന് ലിറ്റർ വെള്ളം പാഴാകുന്നുണ്ട്.ഇത് മൂലം
 ഉയർന്ന പ്രദേശങ്ങളിൽ വെള്ളം എത്തുന്നില്ല ഇത് മൂലം  ശുദ്ധജലം മുട്ടിയിട്ട് മാസങ്ങളായി.വേനൽ കാലമായതോടെ രൂക്ഷമായ ശുദ്ധജലക്ഷാമമാണ് അതിനിടയിലാണ് അടിക്കടിയുള്ള പൈപ്പ് പൊട്ടൽ അടിയന്തിരമായി ജനങ്ങൾ കൊടുത്തിട്ടുള്ള പരാതികൾ മുൻഗണന പ്രകാരം അറ്റകുറ്റപണികൾ നടത്തണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.








No comments:

Post a Comment