Tuesday, 13 January 2026

കാഞ്ഞിരംവിള ശ്രീഭഗവതി ക്ഷേത്രത്തിൽതോറ്റം പാട്ട് തുടങ്ങി

കാഞ്ഞിരംവിള ശ്രീഭഗവതി ക്ഷേത്രത്തിൽ
തോറ്റം പാട്ട് തുടങ്ങി

ചാത്തന്നൂർ : കാഞ്ഞിരംവിള ശ്രീഭഗവതി ക്ഷേത്രത്തിൽ മകരഭരണി മഹോത്സവത്തിന് തുടക്കം കുറിച്ച് കൊണ്ടുള്ള തോറ്റം പാട്ട് തുടങ്ങി ഇന്നലെ ദീപാരാധനയ്ക്ക് ശേഷം ക്ഷേത്രത്തിലെ ശ്രീ കോവിലിൽ നിന്നും ക്ഷേത്രം മേൽശാന്തി ഹരിപോറ്റിയുടെ മുഖ്യ കാർമ്മികത്വത്തിൽ
പള്ളിവാളിൽ 
ദേവിയെ ആവാഹിച്ചു വാദ്യമേളങ്ങള്‍, താലപ്പൊലി എന്നിവയുടെ അകമ്പടിയോടെ ഭഗവതിയെ ശ്രീകോവിലില്‍നിന്ന് എഴുന്നള്ളിച്ച് പാട്ടുപുരയില്‍  
പാട്ട് പാടി കാപ്പുകെട്ടി കുടിയിരുത്തിയതോടെയാണ് 
 ഈ വർഷത്തെ 
തോറ്റം പാട്ട് തുടങ്ങിയത്.ചാത്തന്നൂർ കാഞ്ഞിരംവിള ശ്രീ ഭഗവതി ക്ഷേത്രത്തിലെ 
 ഉത്സവത്തിന്റെ പ്രധാന ചടങ്ങുകളിലൊന്നാണ് ഏഴ് ദിവസം നീണ്ടു നിൽക്കുന്ന തോറ്റം പാട്ട് 17ന് അവസാനിക്കും 18ന് ഉത്സവത്തിന് തൃക്കൊടിയേറ്റ്. അയിലം ശിവം ഭദ്രകാളി തോറ്റംപാട്ട് സംഘമാണ് തോറ്റം പാട്ട് പാടുന്നത്.
ഫോട്ടോ: തോറ്റം പാട്ട്


No comments:

Post a Comment