Saturday, 10 January 2026

തീൻമേശകളിൽ നിന്നും ചിക്കൻ വിഭവങ്ങൾ ഒഴിവാക്കേണ്ടി വരുമോ..?

തീൻമേശകളിൽ നിന്നും ചിക്കൻ വിഭവങ്ങൾ ഒഴിവാക്കേണ്ടി വരുമോ..?

കൊല്ലം:  തീൻമേശകളിൽ നിന്നും ചിക്കൻ വിഭവങ്ങൾ ഒഴിവാക്കേണ്ടി വരുമോ എന്ന വീട്ടമ്മമാരെ ആശങ്കയിലാക്കും വിധം
ഇറച്ചിക്കോഴി വില കുതിക്കുന്നു വിപണിയിൽ ഇടപെടാതെ സർക്കാർ സംവിധാനങ്ങൾ.കോഴിക്കുഞ്ഞുങ്ങളുടെയും കോഴിതീറ്റയുടെയും വിലയിലുണ്ടായ
വർദ്ധനവ് മൂലം ചെറുകിട കർഷകർ ഉൽപാദനം കുറച്ചത് മൂലമാണ്
 പെട്ടെന്നുള്ള വില കയറ്റത്തിന് കാരണമായി ചൂണ്ടി കാട്ടുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ ഇറച്ചിക്കോഴിവില ഘട്ടം ഘട്ട മായി കിലോയ്ക്ക് 50 രൂപയോളം വർധിച്ചു. ഇന്നലെ കിലോയ്ക്ക് 180 രൂപ വരെയാണ് ചില്ലറ വിൽപന. പലയിടത്തും 
കോഴി ഇറച്ചിയുടെ വില കിലോയ്ക്ക് 270 രൂപയോളമെത്തി. ഫാമുകളിൽ നിന്ന് കർഷകർ വിൽക്കുന്ന കോഴിയുടെ മൊത്ത വില കിലോയ്ക്ക് 150 രൂപയ്ക്ക് മുകളിലാണെന്നും വ്യാപാരികൾ പറയുന്നു.
കർഷകർ പറയുന്നത് ഇങ്ങനെയാണ് 
സാധാരണമുപ്പത് മുതൽ നാല്പത് രൂപ വരെയാണ് കോഴിക്കുഞ്ഞുങ്ങൾക്ക് വിലയുണ്ടാകുന്നത്. അടുത്ത കാലത്ത് ഇത് 50 രൂപയ്ക്ക് മുകളിലെത്തുകയും ഒപ്പം കോഴിത്തീറ്റയുടെ വിലയും വർധിക്കുകയും. 
കാലാവസ്ഥ വ്യതിയാനം മൂലം
കുഞ്ഞുങ്ങൾക്കുണ്ടായ രോഗബാധയും തിരിച്ചടിയായി.തമിഴ്‌നാട് അടക്കമുള്ള സംസ്ഥാനങ്ങളിൽ നിന്നാണ് കൂടുതലായും എത്തുന്നത്. കേരളത്തിലെ ഫാമുകളിൽ കോഴി ഉത്പാദനം കുറഞ്ഞതോടെ
തമിഴ്‌നാട്ടിലെ ഫാം ഉടമകളും വില കൂട്ടിയെന്ന് വ്യാപാരികൾ പറയുന്നു.
കൃത്രിമക്ഷാമം സൃഷ്‌ടിച്ച് ഫാമുടമകൾ വില വർധിപ്പിക്കുകയാണെന്നാണ് കച്ചവടക്കാർ പറയുന്നത്. ക്രിസ്മസ്, ന്യൂ ഇയർ,സ്കൂ‌ൾ അവധിഎന്നിവയുടെ മറവിലാണ് വില വർധിപ്പിച്ചത് ഇപ്പോൾ അത് പിടിച്ചു നിർത്താൻ ആവാത്ത വിധമാക്കി എന്നും കച്ചവടക്കാർ പറയുന്നു.കോഴിയിറച്ചിയുടെ വില ഇത്തരത്തിൽ വർധിക്കുമ്പോഴും ചിക്കൻ വിഭവങ്ങളുടെ വില കൂട്ടണമോ എന്ന ആശയക്കുഴപ്പത്തിലാണ് ഹോട്ടൽ
കാറ്ററിംഗ് വ്യവസായ മേഖലയിൽ
 വില കൂട്ടിയാൽ ആളുകൾ വരാതെയാകുമെന്ന ആശങ്കയാണ് ഹോട്ടലുകളുംതട്ടുകടകളും നടത്തുന്ന ചെറുകിട കച്ചവടക്കാർക്ക് ഉള്ളത്.  ലാഭത്തിൽ വിട്ടുവീഴ്ച്ച ചെയ്യാം എന്നതാണ് പലരുടെയും കണക്കുകൂട്ടൽ.കോഴി വിലയ്ക്ക് ഒപ്പം തന്നെ കോഴിമുട്ട വിലയും പിടിവിട്ട് കുതിക്കുന്നത് ഉപഭോക്താക്കളിൽ ആശങ്ക സൃഷ്ടിക്കുന്നു.




No comments:

Post a Comment