സ്വയംഭരണ സ്ഥാപനങ്ങൾ വയോജന ക്ഷേമപദ്ധതികൾക്കായുള്ള
ഫണ്ടുകൾ വകമാറ്റി അട്ടിമറിയ്ക്കുന്നു
ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും സാമൂഹികനീതി വകുപ്പ് വഴി കേന്ദ്ര സംസ്ഥാന സർക്കാരുകൾ നടപ്പിലാക്കുന്ന വയോജന ക്ഷേമ പദ്ധതികൾ ഉദ്ഘാടനത്തിലൊതുക്കി വെറും കടലാസ് പദ്ധതികളാക്കി അട്ടിമറിയ്ക്കുന്നത്.
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 60 വയസ് പൂർത്തിയായ വയോജനങ്ങൾക്കായുള്ള വിവിധ ആനുകൂല്യങ്ങളും അടിയന്തിര സാമ്പത്തിക സഹായവും ചികിത്സയും പരിചരണവും കൗൺസിലിംഗും നൽകുന്ന പദ്ധതികൾക്കായി കേന്ദ്ര സംസ്ഥാന
സർക്കാരുകൾ വർഷാവർഷം കോടി കണക്കിന് രൂപയാണ് വകയിരുത്തുന്നത്. കേന്ദ്രസർക്കാർ വകയിരുത്തുന്ന ഫണ്ടിനൊപ്പം സംസ്ഥാന സർക്കാർ വിഹിതവും ഉൾപ്പെടുന്ന ഫണ്ട്
സംസ്ഥാന സർക്കാർ വഴിയാണ്
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ എത്തുന്നത് ഇ ഫണ്ട് ഉപയോഗിച്ച് സംസ്ഥാന സർക്കാർ ആവീഷ്കരിക്കുന്ന
പല പദ്ധതികളും വയോജനങ്ങളിൽ എത്തുന്നില്ലെന്നതാണ് പ്രധാന പരാതി യായി ഉയരുന്നത്.ഇ ഫണ്ട്
പെയിൻ ആൻഡ് പാലിയേറ്റീവ് എന്ന പേരുകൂടി എഴുതി ചേർത്താണ് വയോജന ക്ഷേമത്തിനായി വിനിയോഗിക്കേണ്ടുന്ന ഫണ്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ
വഴിമാറ്റുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അഞ്ച് ശതമാനം തുക വയോജന ക്ഷേമത്തിനായി മാറ്റിവെച്ചാണ് മൊത്തം പദ്ധതികൾക്ക് അംഗീകാരം വാങ്ങിക്കുന്നത്. മാനദണ്ഡ പ്രകാരം അഞ്ച് ശതമാനം തുക വൃദ്ധജനങ്ങളുടെ ക്ഷേമത്തിനായി വകയിരുത്തിയില്ലെങ്കിൽ പദ്ധതികൾക്ക് അംഗീകാരം ലഭിക്കില്ലെന്നതിനാലാണ് ഇങ്ങനെ ചെയ്യുന്നത്. തദ്ദേശ സ്ഥാപനങ്ങളിൽ വിവിധ പേരുകളിൽ പ്രവർത്തിക്കുന്ന
വയോജന പരിപാലന കേന്ദ്രങ്ങൾ 2024-ൽ അധിക സൗകര്യം നൽകി വികസിപ്പിക്കാൻ
സംസ്ഥാന സർക്കാർ നിർദ്ദേശപ്രകാരം
സായംപ്രഭ ഹോമുകളായി ഉയർത്തിയിരുന്നു. വയോജനങ്ങൾക്ക് ഒത്തുചേരുന്നതിനും മാനസിക ശാരീരിക ഉല്ലാസത്തിനും ചികിത്സ, മരുന്നുകൾ, ആംബുലൻസ്, വിജ്ഞാന ക്ളാസുകൾ, കൗൺസിലിംഗ് എന്നിവ ലഭ്യമാക്കുന്നതിനും വേണ്ടിയാണ് സാമൂഹികനീതി വകുപ്പ് സായംപ്രഭഹോമുകൾ ആരംഭിച്ചത്. പകൽനേര വിശ്രമത്തിനും വിനോദത്തിനുമുള്ള സൗകര്യം ഏർപ്പെടുത്തുമെന്നാണ് പ്രഖ്യാപനമെങ്കിലും അടിസ്ഥാനപരമായ സൗകര്യങ്ങൾ പോലും ഏർപ്പെടുത്തിയില്ല പലതും ഉദ്ഘാടനത്തിൽ ഒതുങ്ങി അത് കൊണ്ട് തന്നെ
പഞ്ചായത്തുകൾ തോറും വൃദ്ധജനങ്ങൾക്കായി തുടങ്ങിയ വയോജന സൗഹൃദ കേന്ദ്രങ്ങളായ പകൽ വീടുകൾ ഇപ്പോൾ നോക്കുകുത്തിയാണ്. ലക്ഷകണക്കിന് രൂപയുടെ ഫണ്ടുകൾ ഉപയോഗിച്ച് നിർമ്മിച്ച സ്ഥാപനങ്ങൾ കാട് പിടിച്ചു സാമൂഹ്യ വിരുദ്ധരുടെ താവള lമായി
കെട്ടിടങ്ങൾ കാലപഴക്കം മൂലം നശിച്ചു അതിനുള്ളിലെ സാധനങ്ങളും നശിച്ചു കിടക്കുകയാണ് ചാത്തന്നൂരിലെ
വയോജന പരിപാലന കേന്ദ്രമായ പകൽ വീട് ഉപയോഗമില്ലാതെ കിടക്കാൻ തുടങ്ങിയിട്ട് ആറ് വർഷമായി. പഞ്ചായത്ത് അധികൃതർ തിരിഞ്ഞു നോക്കിയിട്ടില്ല
ജില്ലാ കളക്ടർക്ക് ഇത് സംബന്ധിച്ച് പരാതി നൽകിയിട്ടും ഇതുവരെയും നടപടി ഒന്നും ഉണ്ടായിട്ടില്ല. എന്നാണ് നാട്ടുകാരുടെ പരാതി സമാന രീതിയിലാണ് ജില്ലയിലെ തദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പകൽ വീടുകൾ എന്ന് നാട്ടുകാർ ആരോപിക്കുന്നു.
No comments:
Post a Comment