Thursday, 22 January 2026

കൊട്ടിയം പറക്കുളത്ത് ദേശീയപാത നിർമ്മാണത്തിലെ അതീവ ഗുരുതരമായ സുരക്ഷാ വീഴ്ച പുറത്ത്.

കൊട്ടിയം പറക്കുളത്ത് ദേശീയപാത നിർമ്മാണത്തിലെ അതീവ ഗുരുതരമായ സുരക്ഷാ വീഴ്ച പുറത്ത്.

കൊട്ടിയം: ദേശീയപാതയിൽ വൻ സുരക്ഷാ വീഴ്ച ആർ ഇ വാളിന് ഉള്ളിലും 
 വിള്ളൽ നിർമ്മാണപ്രവർത്തി തുടരാൻ നിർമ്മാണകമ്പനി പ്രതിഷേധവുമായി നാട്ടുകാർ. പലപ്പോഴായി മൺ മതിലിനുള്ളിലെ റോഡിൽ രൂപപ്പെട്ട   വിള്ളലുകൾ പരിഹരിക്കാനായി പോലീസ് സന്നാഹത്തോടെ കമ്പനി നടത്തിയ പരിശോധനയിലാണ് മതിലിനുള്ളിലെ ആഴത്തിലുള്ള വിള്ളലുകൾ കണ്ടെത്തിയത്. വിള്ളൽ അടയ്ക്കുന്നതിനായി രണ്ടടി താഴ്ചയിൽ മണ്ണുനീക്കിയപ്പോൾ അതിനടിയിലും മൺമതിൽ  നെടുകെ പിളർന്ന നിലയിലാണ്.
രണ്ടാഴ്ചയ്ക്ക് മുൻപാണ് നാഷണൽ ഹൈവേ പണിയുന്നതിന്റെ  പാർശ്വഭിത്തികൾ  ഇളകിയതായും  റോഡിൽ വിള്ളലുകൾ രൂപപ്പെട്ടതായും ജനങ്ങളുടെ ശ്രദ്ധയിൽപ്പെട്ടത്  തുടർന്ന് ഇവർ കളക്ടർ മുഖേന നാഷണൽ ഹൈവേ അതോറിറ്റിയെ കാര്യങ്ങൾ ധരിപ്പിക്കുകയും സമരസമിതി അംഗങ്ങളുമായി കളക്ടർ നടത്തിയ ചർച്ചയുടെയും ഭാഗമായി നിർമ്മാണ പ്രവർത്തനം നിർത്തിവച്ചിരിക്കുകയായിരുന്നു. 
ഇന്നലെ  രാവിലെ പതിനൊന്ന്മണിയോടെയാണ് വൻ പോലീസ് സന്നാഹത്തോടെ എൻ എച്ച് എ ഐയുടെ കരാർ കമ്പനിയുടെ ജോലിക്കാർ പറക്കുളം ഭാഗത്തെ
നിലവിലുള്ള വിള്ളലുകൾ അടയ്ക്കാൻ എത്തിയത്. എന്നാൽ സമരസമിതി നേതാക്കളും നാട്ടുകാരും പ്രതിഷേധവുമായി രംഗതെത്തി. ഉന്നതതല സുരക്ഷാ പരിശോധന  നടത്തുന്നതിന് മുൻപ് വിള്ളലുകൾ മൂടിവെച്ച് തെളിവ് നശിപ്പിക്കാനാണ് കമ്പനി ശ്രമിക്കുന്നതെന്ന് സമരസമിതി പ്രവർത്തകർ 
ആരോപിച്ചു. ഇതിനിടയിൽ തൊഴിലാളികൾ 
പുറമേയുള്ള മണ്ണുമാറ്റിയപ്പോഴാണ് വെളിയിൽ കാണുന്നതിനേക്കാൾ  വലിയ വിള്ളലുകൾ മതിലിന് താഴെ കണ്ടെത്തിയത്. നിർമ്മാണത്തിലെ അപാകത പൂർണ്ണമായും ബോധ്യപ്പെട്ടിട്ടും  പണി നിർത്തിവെക്കാൻ അധികൃതർ തയ്യാറായില്ല. മൈലക്കാട് ഭാഗത്ത് മതിൽ തകർന്നു വീണതും, ഇപ്പോൾ പറക്കുളത്ത് അടിത്തറയിൽ വിള്ളലുകൾ കണ്ടെത്തിയതും നിർമ്മാണത്തിലെ അശാസ്ത്രീയതയുടെ തെളിവാണ്. 40 അടി ഉയരത്തിൽ ലക്ഷക്കണക്കിന് ടൺ മണ്ണ് നിറച്ച ഈ മതിൽ തകർന്നാൽ ഉള്ള ഭവ്യ ഷിത്തുകൾ  സമരസമിതി നേതാക്കൾ ചൂണ്ടിക്കാട്ടി. ഈ പുതിയ സാഹചര്യത്തിൽ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിലെ അഡീഷണൽ സെക്രട്ടറി ഉമാ ശങ്കർ ഐ.എ.എസ് ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുമായി സമരസമിതി നേതാക്കൾ ബന്ധപ്പെടുകയും തുടർന്ന് നിർമ്മാണപ്രവർത്തികൾ നിർത്തി വയ്ക്കുകയായിരുന്നു.കേന്ദ്ര സർക്കാർ ഉത്തരവ് അട്ടിമറി യ്ക്കുന്ന നിർമ്മാണ കമ്പനി അധികൃതരുടെ നടപടിയ്ക്ക് എതിരെ പ്രതിഷേധം ശക്തമാകുകയാണ്.
സുരക്ഷാ പരിശോധന പൂർത്തിയാകാതെയും, മൺമതിൽ പൊളിച്ച് തൂൺപാലം  നിർമ്മിക്കാൻ ഉത്തരവാകാതെയും ഇനി പണി തുടരാൻ അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ് നാട്ടുകാർ.  പണി നിർത്തിവച്ചിരുന്ന സ്ഥലത്ത്  നിർമ്മാണ പ്രവർത്തനം പുനരാരംഭിക്കാനുള്ള കരാർ കമ്പനിയുടെ നീക്കം സംഘർഷത്തിലേക്ക് വഴി മാറുക യാണ്. പോലീസിന്റെ സംരക്ഷണയിൽ
നിർമ്മാണകമ്പനി അധികൃതർ പണി
 പുനരാരംഭിക്കാനുള്ള  നീക്കം മൂലം
സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.  മൈലക്കാട് സംഭവിച്ചത് പോലെ ഇവിടെയും റോഡ് ഇടിയും എന്നാണ് പ്രദേശവാസികളുടെ ആശങ്ക.കൊട്ടിയം സിഐ  പ്രദീപിന്റെ നേതൃത്വത്തിൽ പോലീസ് സംഘവും സ്ഥലത്ത് തമ്പടിച്ചിട്ടുണ്ട്..

No comments:

Post a Comment