ചാത്തന്നൂർ : ചാത്തന്നൂരിലെ കോൺഗ്രസിനെ ഒന്ന് കുളിപ്പിച്ച് കുട്ടപ്പനാക്കി നന്നാക്കിയെടുക്കണമെന്ന കലശലായ മോഹം കോൺഗ്രസ് നേതാക്കൾക്ക് തോന്നിത്തുടങ്ങിയിട്ട് നാളേറെയായി. അതിനുള്ള വഴികള്‍ പലതും തേടിയിട്ടും ഒന്നുമങ്ങ് ശരിയാകുന്ന മട്ടില്ല. ഇപ്പോഴത്തെ "മുഖസൗന്ദര്യം' വച്ച്
നിയമസഭ
തെരഞ്ഞെടുപ്പിനെങ്ങാനും ഇറങ്ങിയാല്‍ ഉടുമുണ്ടുകൂടി നഷ്ടപ്പെടുമെന്ന ഭയം കാരണം കോൺഗ്രസ് നേതാക്കൾക്ക്
അടുത്തകാലത്തായി തീരെ ഉറങ്ങാനും കഴിയുന്നില്ല. നിയമസഭ തിരഞ്ഞെടുപ്പ്
പടിവാതില്‍ക്കലുണ്ട് പക്ഷേ ആർക്കും ചാത്തന്നൂർ സീറ്റ് വേണ്ട
തദേശ തിരഞ്ഞെടുപ്പിൽ എട്ട് നിലയിൽ പൊട്ടിയതോടെ കാര്യങ്ങളുടെ പോക്ക് ഒരു നിലയ്ക്കും പന്തിയല്ല.അതിന്റെ പിന്നാലെ യാണ് നിയമസഭ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയെ തേടുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയിച്ച കോൺഗ്രസ് മെബർമാർ പുതിയ മേച്ചിൽ പുറങ്ങൾ തേടുന്ന തിരക്കിലാണ് സ്റ്റാന്റിങ് കമ്മിറ്റി തിരഞ്ഞെടുപ്പിൽ നേതാക്കളുടെ വാക്കിന് പുല്ലുവില കൊടുക്കാതെ തോന്നുന്നത് പോലെ വോട്ട് ചെയ്തു ചോദിക്കാനും പറയാനും ആരും ഇല്ലാത്ത അവസ്ഥ.
തദേശതിരഞ്ഞെടുപ്പിൽ പരാജയപെട്ടാൽ നേതാക്കളുടെ രാജി ആവശ്യപ്പെട്ടുള്ള പതിവ് കലാ പരിപാടികൾ ഇപ്പോൾ കോൺഗ്രസിൽ ഇല്ല
അത് കൊണ്ട് തന്നെ ദയനീയപരാജയം ഏറ്റു വാങ്ങിയ ചാത്തന്നൂർ പഞ്ചായത്തിൽ തോറ്റ കോൺഗ്രസ് സ്ഥാനാർഥികൾ മറ്റ് പാർട്ടി കളിലേക്ക് ചേക്കേറുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്. ഇനി വീതം വയ്പ് രാക്ഷ്ട്രിയം
ചാത്തന്നൂരിൽ സുഗമമായി നടക്കാറില്ലെന്നതാണ് ഇവർ ചൂണ്ടി കാണിക്കുന്നത്.പല കോൺഗ്രസ് സ്ഥാനാർഥികളെയും കോൺഗ്രസുകാർ തന്നെ കാല് വാരി ഇതിൽ ഉണ്ടായ
നിരാശ പ്രതികാരമായി മാറുകയാണ്
നിയമസഭ തിരഞ്ഞെടുപ്പിൽ ആര് വന്നാലും അവരെ കാല് വരാനും വലിച്ചിറക്കാനും താഴെയിടാനുമുള്ള തന്ത്രങ്ങള്‍ ഉപശാലകളില്‍ രൂപപ്പെട്ടു തുടങ്ങി
തന്ത്രങ്ങളും മറുതന്ത്രങ്ങളുമായി അതങ്ങ് പൊടിപൊടിക്കുകയാണ്.
ചാത്തന്നൂരിൽ യുഡിഎഫിന്റെ മുഖസൗന്ദര്യം നഷ്ടമാകുന്നത് കാല് വാരൽ എന്ന കലാപരിപാടിക്കിടെയാണെന്ന് അണികൾ ചൂണ്ടി കാട്ടുന്നു.
അതിനെന്ത് പരിഹാരമെന്ന് അന്വേഷണം തുടങ്ങിയിട്ടും നാളുകളായി എന്നിട്ടും പരിഹാരമില്ല. അടുത്തിടെ തദേശ ത്തിന് മുൻപ്എൻ. കെ. പ്രേമ ചന്ദ്രൻ യു ഡി എഫ്പ്രവർത്തകരുടെ
യോഗം വിളിച്ച് സൗമനസ്യത്തോടെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് ഭിന്നതയുടെ മുഷിഞ്ഞ ഉടയാടകളൊക്കെ ഊരിമാറ്റി പുത്തനുടുപ്പൊക്കെയിട്ട് വെളുക്കെ ചിരിച്ചുനടക്കണം എന്ന് കോണ്‍ഗ്രസ്കാരെ
പലവട്ടം ഉപദേശിച്ചുനോക്കി. ആരു കേള്‍ക്കാന്‍. അടിപിടിക്ക് കുറവൊന്നുമില്ലെന്നു മാത്രമല്ല ശക്തി കൂടുകയുമാണ് ഉണ്ടായത്
യുഡിഎഫിനെ എങ്ങനെയും നന്നാക്കിയെടുക്കാതെവയ്യ എന്ന ചിന്തയില്‍ നാല് പേരുള്ള ആർ എസ് പി യ്ക്ക്
ഇരിക്കപ്പൊറുതി തന്നെ ഇല്ലാതായിരിക്കുകയാണ്. കോണ്‍ഗ്രസ് അണികൾ കുറച്ച് കൂടുതല്‍ വിട്ടുവീഴ്ച ചെയ്ത് കാര്യങ്ങള്‍ നേരെയാക്കണമെന്ന നിര്‍ദ്ദേശമാണ് ആർ എസ് പി മുന്നോട്ട് വയ്ക്കുന്നത്. കോൺഗ്രസിന്റെ മുതിർന്ന നേതാവ് ബിന്ദുകൃഷ്ണ ചാത്തന്നൂർ ക്കാരിയാണ് ബിന്ദുകൃഷ്ണയും
ചാത്തന്നൂരിലെ നെടുങ്ങോലം കോണ്‍ഗ്രസും തമ്മിലുള്ള കീരിയുംപാമ്പും കളി തുടങ്ങിയിട്ട് കാലം ഒരുപാടായി കീരിയേയും പാമ്പിനേയും സ്നേഹമന്ത്രങ്ങള്‍ മാത്രംഉരുവിടുന്ന കൂടെപ്പിറപ്പുകളാക്കുന്ന മാന്തികവിദ്യ പ്രയോഗിക്കാമെന്ന് പലവട്ടം മുതിർന്ന കോൺഗ്രസ് നേതാക്കളും എൻ. കെ പ്രേമചന്ദ്രനും പറഞ്ഞിട്ടും കീരിക്കും പാമ്പിനും അത് മനസിലാവുന്നില്ല. ഇതുകൊണ്ടുണ്ടായതും ഇനി ഉണ്ടാവാനിരിക്കുന്നുതമായ ദുരന്തങ്ങള്‍ എൻ. കെ പ്രേമചന്ദ്രൻ എം പി
അക്കമിട്ട് പറഞ്ഞു ഒത്ത് തീർപ്പ് ആക്കിയാണ് തദേശത്തിൽ മത്സരത്തിൽ ഇറങ്ങിയത് എന്നിട്ടും ചാത്തന്നൂരിൽ
യുഡിഎഫ് വൃത്തിയായി തോറ്റു.
കോണ്‍ഗ്രസിന്റെ വോട്ടുകള്‍ വീഴേണ്ട പെട്ടിയിലല്ല വീണത്. തോറ്റ് മാനവും പോയി
യു ഡി എഫ് മെബർമാർ പലരും കൈയില്‍നിന്ന് വഴുതാന്‍ പോവുകയാണ്. അടുത്ത തെരഞ്ഞെടുപ്പില്‍ കാര്യങ്ങള്‍ കുറേക്കുടി വഷളാകാനാണ് സാധ്യത. ചാത്തന്നൂരിലെ
കോൺഗ്രസ് നേതാക്കളുടെ പരിദേവനങ്ങളും മുന്നറിയിപ്പുകളും ചെന്നുപതിക്കുന്നത് സംസ്ഥാന ജില്ലാ കോൺഗ്രസ് നേതാക്കളുടെ ബധിരകര്‍ണങ്ങളിലാണ്. "എന്നെ തല്ലണ്ട, ഞാന്‍ നന്നാവില്ല' എന്ന് ആരെങ്കിലും വാശിപിടിച്ചാല്‍ പിന്നെ എൻ. കെ. പ്രേമ ചന്ദ്രന്റെ ഒറ്റമൂലികൊണ്ട് എന്തുഫലം.
ഈ ചുറ്റുപാടില്‍ നിന്നും കര കയറാൻ
ഒരു വഴിയേയുള്ളു. ആത്മനൊമ്പരങ്ങള്‍ പങ്കു വയ്ക്കാൻ ഒരു സ്ഥാനാർഥി വേണം
ആരായാലും തോൽക്കും ഒപ്പം വരാനിരിക്കുന്ന ദുരന്തങ്ങളെ കൈനീട്ടി സ്വീകരിക്കാന്‍ സ്വയം തയ്യാറെടുക്കാം. വിധിയെ തടുക്കാന്‍ കഴിയില്ലല്ലോ എന്ന ചിന്ത യിൽ ആണ് ചാത്തന്നൂരിലെ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും
No comments:
Post a Comment