Saturday, 3 January 2026

ചാത്തന്നൂർ തോട്ടിലെ കുളികടവ് വൃത്തിയാക്കി ബിജെപി പ്രവർത്തകർ.

ചാത്തന്നൂർ തോട്ടിലെ കുളികടവ് വൃത്തിയാക്കി ബിജെപി പ്രവർത്തകർ.

ചാത്തന്നൂർ :ചാത്തന്നൂർ തോട്ടിലെ കുളികടവ് വൃത്തിയാക്കി ബിജെപി പ്രവർത്തകർ. ബ്ലോക്ക്‌ വാർഡിൽ ലക്ഷവീടിന് സമീപമുള്ള ഊറ്റ്കുഴി ഭാഗത്തെ കുളി കടവ് ആണ് വൃത്തിയാക്കിയത്. മൂന്ന് മാസം മുൻപ് കക്കൂസ് മാലിന്യം ഒഴുക്കിയത് മൂലം വൃത്തിഹീനമായി കിടക്കുകയായിരുന്നു. ചൂട് കാലം ആയതോടെ തോട്ടിൽ നീരോഴുക്ക് കുറയുകയും ചെയ്തതോടെയാണ് ബിജെപി പ്രവർത്തകർ ശുചീകരണവുമായി രംഗതെത്തിയത്. ഗ്രാമപഞ്ചായത്ത്‌ അംഗങ്ങളായ ഷീജ,ശ്രീകുമാർ, മുൻ ഗ്രാമപഞ്ചായത്ത്‌ അംഗം ആർ.സന്തോഷ് ബിജെപി മണ്ഡലം സെക്രട്ടറി ശശാന്ത്‌, യുവ മോർച്ച മണ്ഡലം കമ്മിറ്റി അംഗം കൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.
ഫോട്ടോ :ബിജെപി പ്രവർത്തകർ വൃത്തിയാക്കിയ കുളികടവ്.

No comments:

Post a Comment