കൂനയിൽ സ്വദേശിയായ വിഷ്ണു എന്ന യുവക്ഷീരകർഷകൻ പാലുമായി സംഘത്തിൽ എത്തിയപ്പോൾ ആണ് പാൽ എടുക്കില്ല എന്ന് ജീവനക്കാർ അറിയിച്ചതിനെ തുടർന്ന് പാൽ ദേഹത്തിൽ ഒഴിച്ച് പ്രതിഷേധിച്ചത്.
സംഭവത്തെ കുറിച്ച് വിഷ്ണു പറയുന്നത് ഇങ്ങനെയാണ് ആറ് വർഷത്തോളമായി പശുവിൻ ഫാo നടത്തി പാൽ വിറ്റും പശു ക്കളെ വളർത്തി വില്പന നടത്തി
ഉപജീവനമാർഗ്ഗം തേടുന്ന വിഷ്ണു സ്ഥിരമായി ഇ ഷീരസംഘത്തിൽ പാൽ കൊടുക്കുകയും ഷീരകർഷക സംബദ്ധമായ ഇടപാടുകൾ നടത്തി വരികയാണ്. ദിവസംവും ഇരുപത് മുതൽ അൻപത് ലിറ്റർ വരെ പാൽ ഇവിടെ കൊടുക്കുകയും ഒപ്പം തന്നെ വീടിന്റെ സമീപപ്രദേശങ്ങളിൽ വില്പന നടത്തി വരികയാണ്. സംഘത്തിൽ
വിഷ്ണു കൊടുക്കുന്ന പാൽ മറ്റൊരു ഇടപാടുകാരന്റെ പേരിൽ ബിൽ എഴുതി വിഷ്ണുവിന് കിട്ടുന്ന ആനുകൂല്യങ്ങൾ അദ്ദേഹത്തിന് പോകുന്ന അവസ്ഥയായതിനെ തുടർന്ന് വിഷ്ണു അത് ചോദ്യം ചെയ്യുകയും സ്വന്തം പേരിൽ പാൽ ബിൽ ചെയ്യണമെന്ന്
ആവശ്യപ്പെട്ടതിനെ തുടർന്ന് ഉണ്ടായ പ്രശ്നങ്ങൾ ആണ് വിഷ്ണുവിന്റെപാൽ എടുക്കാതിരിക്കാനുള്ള പ്രധാന കാരണമായി ചൂണ്ടി കാട്ടുന്നത്.
പാൽ പരിശോധന നടത്താനുള്ള എല്ലാ ഉപകരണങ്ങളും ഉള്ള സോസൈറ്റിയാണിത്.പാൽ പരിശോധന നടത്തി മാത്രമേ പാൽ മിൽമയുടെ കാനിലേക്ക് പകരാവൂ എന്ന നിബന്ധനകൾ പൂർണ്ണമായും പാലിക്കുന്ന സഹകരണ സംഘത്തിൽ വിഷ്ണു പാൽ കൊടുത്തു മണിക്കൂറുകൾ കഴിഞ്ഞു സംഘത്തിൽ നിന്നും അറിയിപ്പ് വരും പാൽ ചീത്തയായി എന്നുള്ള അറിയിപ്പ് വരുന്നത്. പരിശോധന നടത്തി ബിൽ ചെയ്തു പാൽ എടുത്തു കഴിഞ്ഞാൽ മറ്റ് നടപടി ക്രമങ്ങൾ ഇല്ലെന്നിരിക്കെ പാൽ കേടായി എന്ന സംഘം അതിക്രതരുടെ വാദത്തിന് പ്രസക്തിയില്ല
എന്നിരിക്കെ തുടർന്ന് ദിവസവും പാൽ നഷ്ടം വന്നതോടെ മേൽഘടകങ്ങളിൽ പരാതി കൊടുത്തിട്ടും നടപടി ഉണ്ടാവാതെ വരികയും പാൽ മുന്നറിയിപ്പ് ഇല്ലാതെ എടുക്കാതെയിരിക്കുകയും ചെയ്തതോടെ പാൽ ബന്ധുക്കൾക്കും മറ്റും കൊടുക്കേണ്ടി വന്നതോടെ ദിവസവും നാല്പ്പത് ലിറ്റർ രാവിലെയും വൈകുന്നേരവും നഷ്ടം വരാറുണ്ടെന്ന് വിഷ്ണു പറഞ്ഞു. സിപിഎം നേതാക്കൾ നേതൃത്വം കൊടുക്കുന്ന ഭരണസമിതിയാണ് സംഘത്തിന് നേതൃത്വം നൽകുന്നത് എന്ന് നാട്ടുകാർ പറഞ്ഞു.കർഷകർ കൊണ്ട് വരുന്ന പാൽ കർഷകർ അല്ലാത്ത പാർട്ടി നേതാക്കളുടെ പേരിൽ ബിൽ ചെയ്തു ആനുകൂല്യങ്ങൾ അവർക്ക് നൽകുന്നത് ഒട്ട് മിക്ക ഷീരസംഘങ്ങളിലും നടക്കുന്നതാണ് എന്ന് ഷീരകർഷകർ പറയുന്നു. കർഷകകർക്കുള്ള ആനുകൂല്യങ്ങൾ അട്ടിമറിയ്ക്കുന്ന ഇത്തരം പ്രവണതകൾ അന്വേഷണവിധേയമാക്കണമെന്നും കർഷകർ പറയുന്നു.
No comments:
Post a Comment