Sunday, 30 May 2021
രണ്ടാം നരേന്ദ്രമോദി സർക്കാരിന്റെ രണ്ടാം വാർഷികം സേവാപ്രവർത്തനങ്ങൾക്ക് ജില്ലയിൽ തുടക്കമായി
രണ്ടാം നരേന്ദ്രമോദി സർക്കാരിന്റെ രണ്ടാം വാർഷികം സേവാപ്രവർത്തനങ്ങൾക്ക് ചാത്തന്നൂർ നിയോജക മണ്ഡലത്തിൽ തുടക്കമായി
കോയിപ്പാട് വരികുളം ഏലായിലെ വെള്ളപൊക്കത്തിന് പരിഹാരം ഉണ്ടാക്കണം -ബി. ബി. ഗോപകുമാർ
Friday, 28 May 2021
പരവൂർ പോലിസ് സ്റ്റേഷനിൽ സിപിഎം അതിക്രമം
Wednesday, 26 May 2021
സന്തോഷ് ബാബുവിന് െകെത്താങ്ങുമായി അമ്മ ചാരിറ്റബിൾ ട്രസ്റ്റ്
സന്തോഷ് ബാബുവിന് െകെത്താങ്ങുമായി അമ്മ ചാരിറ്റബിൾ ട്രസ്റ്റ്
മൂന്നുവർഷമായി പരസഹായമില്ലാതെ എഴുന്നേൽക്കാൻപോലുമാകാതെ കിടപ്പിലാണ് സന്തോഷ് ബാബു. വീടിന്റെ സൺഷെയ്ഡിൽനിന്ന് താഴെവീണ് നട്ടെല്ലിനേറ്റ ക്ഷതമാണ് സന്തോഷ് ബാബുവിനെ ദുരവസ്ഥയിലേക്ക് എത്തിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയ ചെയ്തെങ്കിലും കാലുകളുടെ ചലനശേഷി നഷ്ടപ്പെട്ടു. ഇരുകാലുകളുടെയും മുട്ടിന് താഴെയുള്ള ഭാഗം സ്പാസം എന്ന അവസ്ഥമൂലം അകത്തേക്ക് മടങ്ങും. ഇതുമൂലം എഴുന്നേറ്റിരിക്കാൻപോലും കഴിയാത്ത അവസ്ഥയാണ്. തിരുവനന്തപുരത്തെ ശ്രീചിത്രയിൽ ഒരു ഓപ്പറേഷൻ ഉൾപ്പെടെയുള്ള ചികിത്സ നൽകിയാൽ സ്പാസത്തിന് ആശ്വാസം ലഭിക്കുമെന്ന് ഡോക്ടർമാർ നിർദേശിച്ചിരുന്നു. ഇതിനായി ലക്ഷങ്ങൾ വേണ്ടിവരുമെന്നാണ് ഡോക്ടർമാർ പറഞ്ഞത്.
കുടുംബമുണ്ടായിരുന്ന സന്തോഷിന് ഇന്ന് ഏക ആശ്രയം പ്രായമായ അമ്മ സരസ്വതി അമ്മ മാത്രം. പരസഹായമില്ലാതെ ചലിക്കാൻ കഴിയാത്ത മകനെ തനിച്ചാക്കി നിത്യവൃത്തിതേടിയിറങ്ങാൻ ആ അമ്മയ്ക്കും കഴിയുന്നില്ല. സന്തോഷിന്റെ കൂട്ടുകാരനാണ് അമ്മ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ വി.എസ്.സന്തോഷ് കുമാറിനോട് സന്തോഷ് ബാബുവിന്റെ അവസ്ഥ പറയുന്നത്. തുടർന്നാണ് സ്നേഹ സാന്ത്വന സഹായവുമായി അമ്മ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ വി.എസ്.സന്തോഷ് കുമാറും കോ-ഓർഡിനേറ്റർ വേണു സി.കിഴക്കനേലയും മറ്റംഗങ്ങളും സന്തോഷ് ബാബുവിന്റെ വീട്ടിലെത്തുന്നത്.
കോവിഡ് കേരളത്തിന്റെ പരമ്പരാഗത വിദ്യാഭ്യാസ സമ്പ്രദായത്തെ മാറ്റി മറിച്ചതോടെ വിദ്യാഭ്യാസത്തിന് പുതു സാധ്യതകൾ തേടണമെന്ന ആവശ്യം ശക്തമാകുന്നു
ചാത്തന്നൂരിൽ സംഘപരിവാർ പ്രവർത്തകരെ വേട്ടയാടാൻ സിപിഎം
എക്സൈസ് നിർജീവം പരവൂർ തീരദേശ മേഖലയിൽ വാറ്റ് കേന്ദ്രങ്ങൾ സജീവം
ജി. എസ്. ജയലാൽ എം എൽ എയ്ക്ക് ബിജെപിയുടെ മറുപടി.
മീനാടിന് ആശ്രയമായി സേവാഭാരതി
സർക്കാർ ആശുപത്രികളിൽ നശിക്കുന്നത്: കോടികളുടെ ഉപകരണങ്ങൾ
Monday, 24 May 2021
ആരോപണവിധേയനായ പോലിസ്ഉ ദ്യോഗസ്ഥന് എതിരെ എൻ ഐ എ അന്വേഷണം വേണമെന്ന ആവശ്യം ശക്തമാകുന്നു
വാറ്റ് ചാരായം വിൽപ്പന ഡി വൈ എഫ് ഐ പ്രവർത്തകർ അറസ്റ്റിലായി
പാരിപ്പള്ളിയിൽ സേവാഭാരതിയുടെ പ്രവർത്തനങ്ങൾ മാതൃകയാകുന്നു.
ഇ -സഞ്ജീവിനി ടെലി മെഡിസിൻ സേവനങ്ങൾക്ക് നേരെ മുഖം തിരിച്ചു ജനങ്ങൾ സ്വയം ചികിത്സ തേടുന്നു.
തൊണ്ടവേദന പോലുള്ള പ്രശ്നങ്ങൾക്കു നൽകുന്ന ആന്റിബയോട്ടിക് മരുന്നുകൾ വരെ ഡോക്ടറുടെ കുറിപ്പടിയില്ലാതെ സ്വയം വാങ്ങി കഴിക്കുന്നവരുണ്ട് പനി, തലവേദന തുടങ്ങിയവയ്ക്ക് പാരസെറ്റമോൾ മരുന്ന് തരാതരം ഉപയോഗിക്കുന്നവർ ഏറെയാണെന്ന് പല മെഡിക്കൽ ഷോപ്പുകാരും രഹസ്യമായി സാക്ഷ്യപ്പെടുത്തുന്നുണ്ട് ചുമ , തലവേദന, പനി, തൊണ്ടവേദന തുടങ്ങിയ പ്രശ്നങ്ങൾ വന്നാൽ ഏതു ആന്റിബയോട്ടിക് എന്നൊന്നും നോക്കുന്നില്ല ആരെങ്കിലും ഉപദേശിക്കുന്നതിനനുസരിച്ച് വാങ്ങിക്കഴിക്കുകയാണ് കൊവിഡ് വ്യാപനം തുടങ്ങിയതോടെ പ്രതിരോധശേഷി ഉറപ്പാക്കാൻ വൈറ്റമിൻ സി, കാത്സ്യം, മൾട്ടി വിറ്റമിൻ ഗുളികകൾ തുടങ്ങി വിറ്റമിൻ സപ്ലിമെന്റുകൾ സ്വയം വാങ്ങിക്കഴിക്കുന്നവരും കുറവല്ല.
കോവിഡ് 19 വ്യാപനത്തെത്തുടർന്ന് ആശുപത്രി സന്ദർശനം പരമാവധി ഒഴിവാക്കി ജനങ്ങൾക്ക് മികച്ച വൈദ്യസഹായം ലക്ഷ്യമിട്ടാണ് ഇ-സഞ്ജീവനി പ്ലാറ്റ്ഫോമിന് തുടക്കമിട്ടത്. കൂടുതൽ ആളുകൾ ചികിത്സയ്ക്കായി ആശുപത്രികളിലെത്തുന്നത് കോവിഡ് വ്യാപനത്തിന് വഴിയൊരുക്കുമെന്നതിനാൽ അത് തടയുക എന്നതും ഇ-സഞ്ജീവനിയുടെ ലക്ഷ്യമാണ്.
ഇ-സഞ്ജീവനിയുടെ ഉപയോഗം ഇങ്ങനെ
മൊഹാലിയിലെ സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് അഡ്വാൻസ്ഡ് കംപ്യൂട്ടിങ് (CDAC) ആണ് ഈ പ്ലാറ്റ്ഫോം വികസിപ്പിച്ചെടുത്തത്
വെബ്സൈറ്റ് വഴിയും മൊബൈൽ ആപ്പ് വഴിയും ഈ സംവിധാനം ഉപയോഗപ്പെടുത്താം.
@ ആദ്യമായി esanjeevaniopd.in/kerala എന്ന വെബ്സൈറ്റോeSanjeevaniOPD എന്ന ആപ്ലിക്കേഷനോ തുറക്കുക.
@ഇനി മെനു ബാറിൽ പേഷ്യന്റ് രജിസ്ട്രേഷൻ ബട്ടണിൽ ക്ലിക്ക് ചെയ്യണം.
@ രജിസ്ട്രേഷൻ കോളത്തിനുള്ളിൽ മൊബൈൽ നമ്പർ നൽകണം. അപ്പോൾ ആ നമ്പറിലേക്ക് ഒരു ഒ ടി പി ലഭിക്കും. ഈ ഒ ടി പി നമ്പർ പ്രസ്തുത കോളത്തിലേക്ക് ടൈപ്പ് ചെയ്യുക.
@ഇപ്പോൾ പേഷ്യന്റ് രജിസ്ട്രേഷൻ കോളം കാണാം. ഇതിലേക്ക് പേരും വയസ്സും മറ്റ് വിവരങ്ങളും നൽകുക.
@മുൻപ് ചികിത്സ നടത്തിയതിന്റെ രേഖകൾ കൈവശമുണ്ടെങ്കിൽ അവ സ്കാൻ ചെയ്ത് അപ്ലോഡ് ചെയ്യാനുള്ള ചൂസ് ഫയൽ എന്ന ഒപ്ഷൻ ആ വിൻഡോയിൽ തന്നെ കാണാം. ഫയലുകൾ അതിലേക്ക് ചേർക്കാം.
@ഇനി ജനറേറ്റ് പേഷ്യന്റ് ഐ.ഡി, ടോക്കൺ നമ്പർ എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക. ഇവ നിങ്ങളുടെ മൊബൈൽ നമ്പറിലേക്ക് ലഭിക്കും.
@പേഷ്യന്റ് ഐ.ഡിക്ക് പകരമായി നിങ്ങളുടെ മൊബൈൽ നമ്പറും ഉപയോഗിക്കാം.
@ടോക്കൺ നമ്പർ നൽകി ലോഗിൻ ബട്ടൺ ക്ലിക്ക് ചെയ്യുക.
@ഇപ്പോൾ നിങ്ങൾ കൺസൾട്ടേഷൻ വെയ്റ്റിങ് റൂമിലേക്ക് എത്തും. ഡോക്ടർ സ്റ്റാറ്റസ് ബോക്സിൽ ഡോക്ടർ അവെയ്ലബിൾ ആയാൽ കോൾ നൗ ബട്ടൺ പ്രസ്ചെയ്യുക. അപ്പോൾ ഡോക്ടർ വീഡിയോ കോളിൽ എത്തും.
@കൺസൾട്ടേഷൻ പൂർത്തിയാക്കിക്കഴിഞ്ഞാൽ മരുന്ന് കുറിപ്പടി അവിടെ നിന്ന് തന്നെ ഡൗൺലോഡ് ചെയ്യാനുള്ള ഒപ്ഷനും ഉണ്ട്. ഇതിനായി അവിടെ മൊബൈൽ നമ്പർ നൽകണം. അപ്പോൾ ഒരു ഒ ടി പി ലഭിക്കും. അത് നൽകുക. തുടർന്ന് പ്രിസ്ക്രിപ്ഷൻ സെലക്ട് ചെയ്ത് ഡോക്ടറുടെ കുറിപ്പടി ഡൗൺലോഡ് ചെയ്യാം. ഇത് കാണിച്ച് മെഡിക്കൽ ഷോപ്പുകളിൽ നിന്ന് മരുന്നുകൾ വാങ്ങാം.
@രാവിലെ എട്ടുമുതൽ രാത്രി എട്ടുവരെയാണ് സേവനം.
@ചികിത്സ പൂർണമായും സൗജന്യമാണ്.
@ഈ സംവിധാനത്തിൽ ഡോക്ടറെ കാണാൻ എന്തെങ്കിലും തടസ്സം നേരിടുകയോ മറ്റ് ബുദ്ധിമുട്ടുകളോ ഉണ്ടായാൽ ദിശ (1056) നമ്പറിൽ വിളിക്കാം.
ശിശുരോഗം, ഗൈനക്കോളജി, ചർമരോഗം, മാനസികരോഗം, ഹൃദ്രോഗം, ജനറൽ മെഡിസിൻ വിഭാഗങ്ങളിലായി ആറ് സ്പെഷ്യാലിറ്റി ഡോക്ടർമാരുടെ സേവനമാണ് ലഭിക്കുക. ജനറൽ ഒ പി സേവനവുമായി ദേശീയ ആരോഗ്യദൗത്യത്തിന് കീഴിൽ കൊല്ലം ജില്ലയിൽ രണ്ട്സ്ഥിരം ഡോക്ടർമാരും ഓൺലൈനിലുണ്ടാകും.
കൊല്ലം ജില്ലാ ആശുപത്രിയിലാണ് ഇ-സഞ്ജീവനി കോൾ സെന്റർ പ്രവർത്തിക്കുന്നത്
ഇവിടെ വെച്ചാണ് ഡോക്ടർമാർ രോഗികളുമായി സംസാരിക്കുക. സ്വന്തം വീടുകളിൽ വെച്ചും മറ്റ് താലൂക്ക് ആശുപത്രികളിൽ വച്ചും ഡോക്ടർമാർക്ക് സേവനങ്ങൾ നൽകാം. ഓരോരുത്തർക്കും പ്രത്യേക ലോഗിൻ നൽകും.ജില്ലാ ആശുപത്രിയിലെ ഡോ. അശ്വിൻ ആണ്നേതൃത്വം വഹിക്കുന്നത്.
Thursday, 20 May 2021
ലോക്ക് ഡൗണിന്റെ മറവിൽ വ്യാജമദ്യവില്പന വ്യാപകമായി ജില്ലയിൽ മദ്യദുരന്തത്തിന് സാധ്യത
ലോക്ക് ഡൗണിന്റെ മറവിൽ വ്യാജമദ്യവില്പന വ്യാപകമായി ജില്ലയിൽ മദ്യദുരന്തത്തിന് സാധ്യത.
കൊല്ലം: ഗ്രാമപ്രാദേശങ്ങളിലും തീരദേശ മേഖലയിലും അനധികൃത മദ്യവില്പനക്കാർ പിടിമുറുക്കുമ്പോൾ ജില്ലയിൽ മദ്യദുരന്തത്തിന് സാധ്യത.ഹൈടെക് സംവിധാനത്തിൽ വ്യവസായ അടിസ്ഥാനത്തിലാണ് ഇപ്പോൾ വാറ്റ്നടക്കുന്നത് എന്ന് ഉദ്യോഗസ്ഥർ തന്നെ തുറന്ന് സമ്മതിക്കുന്നു. വീര്യംകൂട്ടുന്നതിന് കൊടും വിഷത്തിന് തുല്യമായ കീടനാശിനികളാണ്ഉപയോഗിക്കുന്നത് ശരീരത്തിന് ഹാനികരമായ വസ്തുക്കൾ ഉപയോഗിച്ചുള്ള വൻതോതിലുള്ള ചാരായനിർമാണമാണ് പലയിടത്തും നടക്കുന്നത്. വിഷമദ്യദുരന്തത്തിന് പോലും കാരണമാകുന്ന നിലയിലേക്കാണ് ചാരായവില്പന വ്യാപകമാവുന്നത്.വീര്യം കൂട്ടുന്നതിനായി തമിഴ്നാട്ടിൽ നിന്ന് ചെങ്കോട്ട അതിർത്തി വഴി കടത്തിക്കൊണ്ടുവരുന്ന പലയിനം കീടനാശിനികൾ ഉപയോഗിക്കുന്നുണ്ട്.വാറ്റ് കേന്ദ്രങ്ങളിൽ നിന്നും ലഭിക്കുന്ന കീടനാശിനികളുടെ കുപ്പികളും മറ്റും ഇതിന് തെളിവാണ് എന്ന് ഉദ്യോഗസ്ഥർ പറയുന്നു.
ജില്ലയുടെ അതിർത്തി പ്രാദേശങ്ങളിലും മലയോര മേഖലയിലും അതിർത്തിവനത്തിലും ആൾപ്പാർപ്പില്ലാത്ത സ്ഥലങ്ങളിലുമുള്ള രഹസ്യകേന്ദ്രങ്ങളിലും ചെറുതും വലുതുമായ വാറ്റുകേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്.എക്സൈസ് അധികൃതർക്ക് എത്തിച്ചേരാൻ ഏറെ പ്രയാസമുള്ള പ്രദേശമാണ് അതിർത്തിമേഖല. അധികൃതർ റെയ്ഡിന് എത്താൻ സാധ്യതയുള്ള വഴികളിൽ മൊബൈൽഫോണുകളുമായി ഏജൻറുമാരെ നിർത്തിയാണ് ചാരായലോബി പ്രവർത്തിക്കുന്നത്.മടത്തറയിലെ വനമേഖലയിൽ മാത്രം നൂറ് കണക്കിന് വാറ്റ് കേന്ദ്രങ്ങളുണ്ട് എന്ന് ഉദ്യോഗസ്ഥർ പറയുന്നു ഇവിടെ നിന്നും ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് പ്രതേകം തയ്യാറാക്കിയ വാഹനങ്ങളിലാണ് എത്തിക്കുന്നത്. ഇത് കൂടാതെ തമിഴ് നാട്ടിൽ നിന്നും പച്ചക്കറി ചരക്ക് വാഹനങ്ങൾ വഴി വൻതോതിൽ വിദേശമദ്യവും എത്തുന്നുണ്ട്. ചെക്ക് പോസ്റ്റുകളിൽ ഭഷ്യ സാധനങ്ങൾ കൊണ്ട് വരുന്ന വാഹനങ്ങളിൽ കോവിഡ് പ്രോട്ടോകോൾ അനുസരിച്ചുള്ള പരിശോധന മദ്യകടത്തുകാർക്ക്സ ഹായകരമാവുന്നുണ്ട്. അടിയന്തിരമായി പോലീസും എക്സൈസും സംയുക്തമായി പരിശോധനയും വ്യാപകമായി റെയ്ഡും നടത്തി വ്യാജമദ്യലോബിയ്ക്ക് തടയിട്ടില്ലെങ്കിൽ ജില്ല മറ്റൊരു മദ്യദുരന്തത്തിന് സാക്ഷ്യം വഹിക്കും.
കല്ലുവാതുക്കൽ ഗ്രാമ പഞ്ചായത്ത് കോവിഡ് ഹെൽപ് ഡെസ്ക് ആരംഭിച്ചു.
Wednesday, 19 May 2021
പൊഴിക്കര ചീപ്പ്പാലം പുതുക്കി പണിയണമെന്ന ആവശ്യം ശക്തമാകുന്നു
പരവൂർ: പൊഴിക്കരയിലെ ചീപ്പുപാലം പുതുക്കി പണിയണമെന്ന ആവശ്യം ഉയരുന്നു. ഷട്ടറുകൾ ഉപയോഗ ശൂന്യമായി മോട്ടറുകൾ തകർന്ന് ഇപ്പോൾ തകർച്ചയുടെ വക്കിലാണ് ഇ സ്പിൽവേ.ഇത്തിക്കരയാറ് കരകവിയുകയും തീരത്തെ നിരവധിവീടുകളും കൊഞ്ചുവളർത്തൽ കേന്ദ്രങ്ങളുമെല്ലാം വെള്ളത്തിലാവുകയും ചെയ്തതിനെത്തുടർന്നാണ് കളക്ടർ അടക്കം ഇടപെട്ട് പരവൂർ പൊഴിക്കരയിലെ ചീപ്പുപാലത്തിന്റെ ഷട്ടറുകൾ ഇപ്പോൾ ഉയർത്തിയത്. തിരിഞ്ഞുനോക്കാനാളില്ലാതെ കിടന്ന പൊഴിക്കര ചീപ്പുപാലത്തിന്റെ ഷട്ടറുകൾ ഉയർത്താൻ അവസാനം ക്രയിൻ തന്നെ വരേണ്ടി വന്നു. രണ്ട് ദിവസം നീണ്ടു നിന്ന ആശ്രാന്തപരിശ്രമത്തിനൊടുവിലാണ് ഷട്ടറുകൾ ഉയർത്താൻ കഴിഞ്ഞത്. പരവൂർക്കായലിനെയും കടലിനെയും ബന്ധിക്കുന്ന പൊഴിക്കര സ്പിൽവേ അഥവാ ചീപ്പുപാലത്തിന്റെ ഷട്ടറുകൾ തുരുമ്പെടുത്തു തകർച്ചയിലായിട്ട് വർഷങ്ങൾ കഴിഞ്ഞിരുന്നു പുതിയ പാലം വേണമെന്ന ജനങ്ങളുടെ ആവശ്യത്തിനോട് മുഖം തിരിഞ്ഞു നിൽക്കുകയായിരുന്നു ചാത്തന്നൂർ എം എൽ എയടക്കമുള്ള ജനപ്രതിനിധികൾ.എട്ടു ഷട്ടറുകളും അവയുടെ മോട്ടോറുകളുമാണ് പ്രവർത്തിപ്പിക്കാനാകാതെ നശിക്കുന്നത്. രണ്ടുവർഷമായി ഷട്ടറുകൾ താഴ്ത്താനോ ഉയർത്താനോ കഴിയുമായിരുന്നില്ല. അറ്റകുറ്റപണികൾ സമയബന്ധിതമായി നടത്താഞ്ഞത് മൂലം ഷട്ടറുകൾ ഘടിപ്പിച്ചിരുന്ന റോളറുകളും അത് ഉറപ്പിച്ചിരുന്ന ഇരുമ്പുകൊണ്ടുള്ള അടിത്തറയുടെ പലഭാഗങ്ങളും തുരുമ്പെടുത്ത് കായലിൽ താഴ്ന്നു. വർഷങ്ങൾക്കു മുൻപ് ഒരുകോടി രൂപ മുടക്കി ഷട്ടറുകൾ പുതുക്കിനിർമിച്ചെങ്കിലും വെള്ളത്തിനടിയിൽ അത് ചെന്നുമുട്ടുന്ന കോൺക്രീറ്റ് അടിത്തറ നന്നാക്കാൻ ശ്രമിച്ചില്ല. ഇപ്പോൾ അടിത്തറയിലെ കോൺക്രീറ്റ് പൂർണമായും തകർന്നുപോയതിനാൽ വൻകുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്. ഏതെങ്കിലും വിധത്തിൽ ഷട്ടറുകൾ താഴ്ത്തിയാലും വെള്ളം ഒഴുകിപ്പോകുന്ന അവസ്ഥയിലാണ്ഷട്ടറുകളിൽ അടിയുന്ന കക്കകളും മാലിന്യങ്ങളും സമയബന്ധിതമായി മുൻസിപ്പൽ അധികൃതർ നീക്കം ചെയ്യാത്തത് മൂലമാണ് ഇവ വേഗത്തിൽ നശിക്കാനിടയായത്.അടിയന്തിരമായി പുതിയ പാലം പണിയണമെന്നാണ് ജനങ്ങളുടെ ആവശ്യo.
കൊവിഡ് പ്രതിരോധപ്രവർത്തനങ്ങളുമായി പരവൂർ നഗരസഭ
പരവൂർ: കൊവിഡ് പ്രതിരോധപ്രവർത്തനങ്ങളുമായി പരവൂർ നഗരസഭ പ്രതിരോധപ്രവർത്തനങ്ങൾക്കായി നഗരസഭ 35 ലക്ഷം രൂപ വകയിരുത്തി. നഗരസഭയുടെ തനത്ഫണ്ടിൽനിന്നാണ് തുക നീക്കിവച്ചത്. മരുന്ന്, ഉപകരണങ്ങൾ, പ്രതിരോധപ്രവർത്തനങ്ങൾ എന്നിവയ്ക്കായി പൊഴിക്കര പ്രാഥമികാരോഗ്യകേന്ദ്രത്തിനും നെടുങ്ങോലം താലൂക്ക് ആശുപത്രിക്കും 20 ലക്ഷം രൂപയാണ് ചെലവാക്കുന്നത്. നഗരസഭയുടെ നേരിട്ടുള്ള നടപടികൾക്ക് 15 ലക്ഷം രൂപയാണ് നീക്കിവച്ചത്. താലൂക്ക് ആശുപത്രിയിൽ കോവിഡ് രോഗികൾക്കുള്ള കിടക്കകൾ 30 ആക്കി ഉയർത്തും. എല്ലാകിടക്കകളിലും കേന്ദ്രീകൃത ഓക്സിജൻ സംവിധാനവും ഒരുക്കും. അറ്റകുറ്റപ്പണി നടത്തിയ നഗരസഭയുടെ ശ്മശാനം 20 ന് പ്രവർത്തനം തുടങ്ങും.
:പരവൂർ നഗരസഭയിലെ കോവിഡ് രോഗികൾക്കായി നഗരസഭ ഓഫീസിനുമുന്നിൽ ആംബുലൻസും അഞ്ച് ഓട്ടോറിക്ഷകളും തയ്യാറായിട്ടുണ്ട്. രോഗികൾക്ക് പരിശോധന, വാക്സിനേഷൻ, ആശുപത്രിസന്ദർശനം എന്നിവയ്ക്കാണ് ഓട്ടോറിക്ഷകൾ സഹായത്തിനെത്തുന്നത്. സൂപ്രണ്ടിന്റെയും ഹെൽത്ത് ഇൻസ്പെക്ടറുടെയും മേൽനോട്ടത്തിൽ മുഴുവൻസമയ ഹെൽപ്പ് െഡസ്‌ക് പ്രവർത്തനം തുടങ്ങി. അവശരായ രോഗികൾക്കും ആഹാരം പാകംചെയ്തുകഴിക്കാനാവാത്തവർക്കും ഭക്ഷണവിതരണവും നടത്തുന്നുണ്ട്. ഓരോവാർഡിലെയും കോവിഡ് പ്രതിരോധപ്രവർത്തനങ്ങളുടെ ചുമതല നഗരസഭ ഉദ്യോഗസ്ഥർക്ക് നൽകി. ഇതിന്റെ ഏകോപനത്തിന് രണ്ട് റവന്യൂ ഇൻസ്പെക്ടർമാരെയും നിയോഗിച്ചതായി നഗരസഭാധ്യക്ഷ പി.ശ്രീജ, ഉപാധ്യക്ഷൻ സഫറുള്ള, സ്ഥിരംസമിതി അധ്യക്ഷ ഗീത മാങ്ങാട്ടുകുന്ന്, എ.ടി.സോജി എന്നിവർ അറിയിച്ചു.
Monday, 17 May 2021
വിശക്കുന്നവരുടെ ഒരു വയറൂട്ടാം പരിപാടി നടപ്പിലാക്കി പരവൂർ ജനമൈത്രി പോലീസ്.
വൈദ്യുതിയില്ല ജനങ്ങൾക്ക് തീരാദുരിതം
ഡിവിഷന്റെ പരിധിയിലെ പാരിപ്പള്ളി, ചാത്തന്നൂർ, കൊട്ടിയം, മയ്യനാട്, കണ്ണനല്ലൂർ, പരവൂർ, പൂതക്കുളം എന്നീ സെക്‌ഷൻ മേഖലകളിലാണ് നാശനഷ്ടമുണ്ടായത്. 76 സാധാരണ ഇലക്‌ട്രിക് പോസ്റ്റുകളും പത്തോളം 11 കെ.വി.പോസ്റ്റുകളും വൃക്ഷങ്ങൾ വീണ് ഒടിഞ്ഞു. നാനൂറോളം സ്ഥലങ്ങളിലാണ് വൈദ്യുതി ലൈൻ പൊട്ടിവീണത്. 370 ഇടങ്ങളിൽ വൈദ്യുതി ലൈനുകളിലേക്ക് മരങ്ങൾവീഴുകയും ചെയ്തു.